ലോക്ക്പോർട്ട്, ന്യൂയോർക്ക്
ലോക്ക്പോർട്ട് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ നയാഗ്ര കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി ആസ്ഥാനവുമാണ്. ഇതേപേരുള്ള ലോക്ക്പോർട്ട് പട്ടണം ഇതിനെ വലയം ചെയ്തു സ്ഥിതിചെയ്യുന്നു. 2010 ലെ സെൻസസ് പ്രകാരം 21,165 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2018 ലെ കണക്കനുസരിച്ച് 20,434 ആയിരുന്നു. നഗരത്തിനുള്ളിലെ ഒരു കൂട്ടം ഇറി കനാൽ ലോക്കുകളാണ് (ലോക്ക് നമ്പറുകൾ 34, 35) നഗരത്തിന്റെ പേരിന്റെ അടിസ്ഥാനം.[3] ബഫല്ലോ-നയാഗ്ര ഫോൾസ് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണിത്. ഭൂമിശാസ്ത്രംഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം നഗരത്തിന്റെ ആകെ വിസ്തീർണ്ണം 8.6 ചതുരശ്ര മൈൽ (22.4 ചതുരശ്ര കിലോമീറ്റർ) ആണ്, അതിൽ 8.5 ചതുരശ്ര മൈൽ (22.1 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.3 ചതുരശ്ര കിലോമീറ്റർ) അഥവാ (1.39 ശതമാനം) വെള്ളവുമാണ്. ഇറി കനാൽ നഗരമധ്യത്തിലൂടെ തെക്കോട്ട് ടോണവണ്ട ക്രീക്കിലേക്ക് തിരിഞ്ഞൊഴുകുന്നു. അവലംബം
|
Portal di Ensiklopedia Dunia