ലോഗ്മാർ ചാർട്ട്
വിഷ്വൽ അക്വിറ്റി കണക്കാക്കാൻ നേത്രരോഗവിദഗ്ദ്ധർ, ഒപ്റ്റോമെട്രിസ്റ്റുകൾ, കാഴ്ച ശാസ്ത്രജ്ഞർ എന്നിവർ ഉപയോഗിക്കുന്ന ഒരു കാഴ്ച പരിശോധന ചാർട്ട് ആണ് ലോഗ്മാർ ചാർട്ട്. ഇത് ബെയ്‌ലി-ലോവി ചാർട്ട് [1] അല്ലെങ്കിൽ ഇടിഡിആർഎസ് ചാർട്ട് (ഏർളി ട്രീറ്റ്മെൻറ് ഡയബറ്റിക് റെറ്റിനോപ്പതി സ്റ്റഡി) എന്നീ പേരുകളിലും അറിയപ്പെടുന്നു.[2] ഈ ചാർട്ട് 1976 ൽ നാഷണൽ വിഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്‌ട്രേലിയ വികസിപ്പിച്ചെടുത്തതാണ്. മറ്റ് ചാർട്ടുകളേക്കാൾ (ഉദാ. സ്നെല്ലെൻ ചാർട്ട്) കൂടുതൽ കൃത്യതയോടെ കാഴ്ച ശക്തി കണക്കാക്കാനായാണ് ഇത് രൂപകൽപ്പന ചെയ്തത് എന്നതിനാൽ കാഴ്ചയുമായി ബന്ധപ്പെട്ട ഗവേഷണ വിഷയങ്ങളിലൊക്കെ ലോഗ്മാർ ചാർട്ട് ആണ് ശുപാർശ ചെയ്യുന്നത്. [3] [4] ലോഗ്മാർ ചാർട്ട് ഉപയോഗിക്കുമ്പോൾ, ചാർട്ടിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ലോഗരിതം(Log) ഓഫ് മിനിമം(M) ആംഗിൾ(A) ഓഫ് റസലൂഷനെ(R) പരാമർശിച്ചുകൊണ്ട് വിഷ്വൽ അക്വിറ്റി രേഖപ്പെടുത്തുന്നു. വളരെ ചെറിയ അളവായ 1 മിനിറ്റ് വിഷ്വൽ ആംഗിൾ അപഗ്രഥിക്കാൻ കഴിയുന്ന നിരീക്ഷകന്റെ ലോഗ്മാർ സ്കോർ 0 ആയിരിക്കും (1 ന്റെ അടിസ്ഥാന -10 ലോഗരിതം 0 ആയതിനാൽ); അതുപോലെ 2 മിനിറ്റ് വിഷ്വൽ ആംഗിൾ (അതായത്, കുറഞ്ഞ കാഴ്ച ശക്തി) സ്‌കോർ ചെയ്യാൻ കഴിയുന്ന ഒരു നിരീക്ഷകന്റെ ലോഗ്മാർ സ്കോർ 0.3 ആവും (കാരണം, 2 ന്റെ അടിസ്ഥാന -10 ലോഗരിതം ഏകദേശം 0.3 ന് അടുത്താണ്), ഇതേരീതിയിൽ കാഴ്ച രേഖപ്പെടുത്തുന്നു. ചരിത്രംനാഷണൽ വിഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്‌ട്രേലിയയിലെ ഒപ്റ്റോമെട്രിസ്റ്റുകളായ ഇയാൻ ബെയ്‌ലിയും ജാൻ ഇ ലോവി-കിച്ചിനും ചേർന്നാണ് ചാർട്ട് രൂപകൽപ്പന ചെയ്തത്. [3] [1] ലോഗ്മാർ ചാർട്ട് രൂപകൽപ്പന ചെയ്യുന്നതിനുള്ള അവരുടെ പ്രചോദനം അവർ വിവരിച്ചത് ഇങ്ങനെയാണ്: "ടെസ്റ്റ് ടാസ്‌ക്കിന്റെ സ്റ്റാൻഡേർഡൈസേഷൻ നേടുന്നതിനായി ടൈപ്പ്ഫേസ്, വലുപ്പ പുരോഗതി, വലുപ്പ ശ്രേണി, ഓരോ വരിയിലെയും പദങ്ങളുടെ എണ്ണം, സ്‌പെയ്‌സിംഗ് എന്നിവ തിരഞ്ഞെടുത്ത സമീപ ദർശന ചാർട്ടുകളുടെ ഒരു ശ്രേണി ഞങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.. " സ്നെല്ലെൻ ചാർട്ടുമായുള്ള ബന്ധം![]() വിഷ്വൽ അക്വിറ്റി കണക്കാക്കാൻ 1862 മുതൽ സ്നെല്ലെൻ ചാർട്ട് സാധാരണയായി ഉപയോഗിക്കുന്നു. 6/6 (20/20) എന്ന സ്‌നെല്ലെൻ സ്‌കോർ, ഒരു നിരീക്ഷകന് 1 മിനിറ്റ് വിഷ്വൽ ആംഗിൾ വരെ വിശദാംശങ്ങൾ അപഗ്രഥിക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുന്നു, ഇത് ലോഗ്മാർ സ്കോർ 0 ത്തിന് തുല്യമാണ് (1 ന്റെ അടിസ്ഥാന -10 ലോഗരിതം 0 ആയതിനാൽ); 6/12 (20/40) എന്ന സ്‌നെല്ലെൻ സ്‌കോർ, ഒരു നിരീക്ഷകന് 2 മിനിറ്റ് വിഷ്വൽ ആംഗിൾ വരെ വിശദാംശങ്ങൾ അപഗ്രഥിക്കാനാകുമെന്ന് സൂചിപ്പിക്കുന്നു, ഇത് ലോഗ്മാർ സ്കോർ 0.3 ആണ് (2 ന്റെ അടിസ്ഥാന -10 ലോഗരിതം ഏകദേശം 0.3 ന് അടുത്താണ്). ലോഗ്മാർ ചാർട്ട് ഉപയോഗിച്ച് വിഷ്വൽ അക്വിറ്റി റെക്കോർഡുചെയ്യുന്നു
ഓരോ അക്ഷരത്തിനും 0.02 ലോഗ് യൂണിറ്റുകളുടെ സ്കോർ മൂല്യം ഉണ്ട്. ഓരോ വരിയിലും 5 അക്ഷരങ്ങൾ ഉള്ളതിനാൽ, ലോഗ്മാർ ചാർട്ടിലെ ഒരു വരിയുടെ ആകെ സ്കോർ 0.1 ലോഗ് യൂണിറ്റുകളുടെ മാറ്റത്തെ പ്രതിനിധീകരിക്കുന്നു. [5] സ്കോർ കണക്കാക്കാൻ ഉപയോഗിക്കുന്ന സൂത്രവാക്യം:
ഓരോ വരിയിലും 5 ഒപ്‌ടോടൈപ്പുകൾ ഉള്ളതിനാൽ, ഇതിനോട് തുല്യമായ മറ്റൊരു ഫോർമുല ഇതാണ്:
ചില ഡിജിറ്റൽ ഐ വിഷ്വൽ അക്വിറ്റി ചാർട്ടുകൾക്ക് സ്കോർ കണക്കാക്കാൻ കഴിയും. മറ്റ് ചാർട്ടുകളെ അപേക്ഷിച്ച് ലോഗ്മാറിന്റെ പ്രയോജനങ്ങൾമറ്റ് അക്വിറ്റി ചാർട്ടുകളുമായി (ഉദാ. സ്നെല്ലെൻ ചാർട്ട് ) താരതമ്യപ്പെടുത്തുമ്പോൾ അക്വിറ്റിയുടെ കൂടുതൽ കൃത്യമായ കണക്കുകൾ പ്രാപ്തമാക്കുന്നതിനാണ് ലോഗ്മാർ ചാർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. [3] ലോഗ്മാർ ചാർട്ടിന്റെ ഓരോ വരിയിലും ഒരേ എണ്ണം ടെസ്റ്റ് അക്ഷരങ്ങൾ അടങ്ങിയിരിക്കുന്നു; അക്ഷരങ്ങൾക്ക് സ്ലോൺ ഫോണ്ട് ഉപയോഗിക്കുന്നു (സ്ലോൺ അക്ഷരങ്ങൾ ഒന്ന് ഒറ്റൊന്നിൽനിന്ന് ഏകദേശം തുല്യമായി വ്യക്തമാണ്); വരികൾക്കിടയിലുള്ള വിടവ് പോലെ വരിയിൽ നിന്ന് വരിയിലേക്കുള്ള അക്ഷര വലുപ്പം ലോഗരിഥമിക്കായി വ്യത്യാസപ്പെടുന്നു, ഇത് ഏത് ദൂരങ്ങളിലും ചാർട്ട് ഉപയോഗിക്കാൻ സാധ്യമാക്കുന്നു. സീറോ ലോഗ്മാർ, സ്റ്റാൻഡേർഡ് കാഴ്ചയെ സൂചിപ്പിക്കുന്നു, പോസിറ്റീവ് മൂല്യങ്ങൾ മോശം കാഴ്ചയെയും നെഗറ്റീവ് മൂല്യങ്ങൾ മികച്ച കാഴ്ചയെയും സൂചിപ്പിക്കുന്നു. മറ്റ് കാഴ്ച നൊട്ടേഷനുകളേക്കാൾ ഇത് അവബോധജന്യമാണ്. എന്നിരുന്നാലും, യഥാർത്ഥത്തിൽ കാഴ്ച നഷ്ടപ്പെടുന്നതിന്റെ ഒരു ചിഹ്നമാണ് ലോഗ്മാർ. ലോഗ്മാർ സ്കോറിൽ കുറഞ്ഞ കാഴ്ചയുടെയും അന്ധതയുടെയും നിർവചനംലോഗ്മാർ സ്കെയിൽ ഉപയോഗിച്ച് രേഖപ്പെടുത്തുന്ന കാഴ്ചയിൽ, കുറഞ്ഞ കാഴ്ചയ്ക്ക് ഉള്ള മാനദണ്ഡങ്ങൾ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരം, മികച്ച കാഴ്ചയുളള കണ്ണിൽ ഏറ്റവും മികച്ച തിരുത്തലുകൾക്ക് ശേഷവും രേഖപ്പെടുത്തിയ കാഴ്ച, 1.3 ലോഗ്മാറിന് തുല്യമോ അതിലും മികച്ചതോ ആണ് പക്ഷെ, 0.5 ലോഗ്മാറിനേക്കാൾ മോശമാണ് എങ്കിൽ കുറഞ്ഞ കാഴ്ചയെന്ന് (ലോ വിഷൻ) പറയും. [6] മികച്ച കണ്ണിൽ സാധ്യമായ തിരുത്തലുകൾക്ക് ശേഷവും കാഴ്ച ശക്തി 1.3 ലോഗ്മാറിനേക്കാൾ മോശമായ അവസ്ഥയെയാണ് അന്ധത എന്ന് നിർവചിച്ചിരിക്കുന്നത്. പരാമർശങ്ങൾ
ബാഹ്യ ലിങ്കുകൾ |
Portal di Ensiklopedia Dunia