ലോങ് വാക്ക് റ്റു ഫ്രീഡം
സൗത്ത് ആഫ്രിക്കൻ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേലയുടെ ആത്മകഥയാണ് ലോങ് വാക്ക് റ്റു ഫ്രീഡം (ഇംഗ്ലീഷ്: Long Walk to Freedom). 1994-ൽ ലിറ്റിൽ ബ്രവ്ൺ & കൊ. യാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്[1] തന്റെ ആദ്യകാല ജീവിതം, വിദ്യാഭ്യാസകാലം, 27 വർഷത്തെ ജയിൽ വാസം എന്നിവയെകുറിച്ചെലാം മണ്ടേല ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ വർണവിവേചന സർക്കാറിന്റെ കാലത്താണ്, മണ്ടേലയെ ഒരു തീവ്രവാദിയെന്ന് ആരോപിച്ച്, കുപ്രസിദ്ധമായ റൂബൻ ജയിലിൽ അടച്ചത്. പിൽകാലത്ത് അദ്ദേഹം ദക്ഷിണ ആഫ്രിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുകയും, അന്താരാഷ്ട്രത്തലത്തിൽ തന്നെ തന്റെ ഭരണപാടവത്തിന് പ്രശസ്തനാവുകയും ചെയ്തു.[2] ഈ പുസ്തകത്തിലെ അവസാന അധ്യായങ്ങളിൽ തന്റെ രാഷ്ട്രീയ വളർച്ചയെകുറിച്ച് മണ്ടേല വിവരിക്കുന്നു. കൂടാതെ ദക്ഷിണാഫ്രിക്കയിൽ ഇന്നും തുടർന്നുപോകുന്ന വർണവിവേചനങ്ങളെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. തന്റെ ആറ് മക്കൾക്കും, 21 കൊച്ചുമക്കൾക്കും, സഹപ്രവർത്തകർക്കും, ആഫ്രിക്കയിലെ മിത്രങ്ങൾക്കുമായി മണ്ടേല ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia