ഒരു സോഫ്‌റ്റ്‌വെയർ സിസ്റ്റത്തിലേക്ക് മനപ്പൂർവ്വം ചേർത്തിരിക്കുന്ന ഒരു കോഡാണ് ലോജിക് ബോംബ്, അത് നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുമ്പോൾ ആ കോഡ് മലിഷ്യസ് പ്രവർത്തനങ്ങൾ തുടങ്ങും. ഉദാഹരണത്തിന് പ്രോഗ്രാമർ രഹസ്യമായി ഒരു കോഡ് എഴുതുന്നു, അത് പ്രവർത്തനക്ഷമമാക്കിയാൽ, ശമ്പളം നലകുന്നതിനായുള്ള ഡാറ്റാബേസ് പോലുള്ള പ്രധാനപ്പെട്ട ഫയലുകൾ ഇല്ലാതാക്കും. സാധാരണയായി അവരെ ജോലിയിൽ നിന്ന് പുറത്താക്കിയാൽ, കമ്പനിക്ക് ദോഷം വരുത്താനോ പ്രതികാരം ചെയ്യാനോ ഉദ്ദേശിച്ചാണ് അവർ ഇത് ചെയ്യുന്നത്.[1]
വൈറസുകളും വേമുകളും പോലുള്ള മലിഷ്യസ് സോഫ്‌റ്റ്‌വെയറിൽ, മുൻകൂട്ടി നിശ്ചയിച്ച സമയത്തോ മറ്റേതെങ്കിലും വ്യവസ്ഥകൾ പാലിക്കുമ്പോഴോ ഒരു നിശ്ചിത പേലോഡ് എക്‌സിക്യൂട്ട് ചെയ്യുന്ന ലോജിക് ബോംബുകൾ അടങ്ങിയിരിക്കുന്നു. അവ ശ്രദ്ധയിൽപ്പെടുന്നതിന് മുമ്പ് തന്നെ ക്ഷുദ്ര പ്രവർത്തികൾക്ക് ആക്കം കൂട്ടാനും പടരാനും ഈ വിദ്യ വൈറസ് വഴിയോ അല്ലെങ്കിൽ വോമിനോ ഉപയോഗിക്കാം. 13-ാം തീയതി വെള്ളിയാഴ്ച അല്ലെങ്കിൽ ഏപ്രിൽ ഫൂൾസ് ദിനം പോലുള്ള നിർദ്ദിഷ്ട തീയതികളിൽ ചില വൈറസുകൾ അവരുടെ ഹോസ്റ്റ് സിസ്റ്റങ്ങളെ ആക്രമിക്കുന്നു. ചില പ്രത്യേക തീയതികളിൽ സജീവമാകുന്ന ട്രോജനുകളും മറ്റ് കമ്പ്യൂട്ടർ വൈറസുകളും പലപ്പോഴും "ടൈം ബോംബുകൾ" എന്ന് വിളിക്കപ്പെടുന്നു.[2]
ഒരു ലോജിക് ബോംബ് സോഫ്റ്റ്‌വെയറിനുള്ളിൽ മറഞ്ഞിരിക്കുന്നതും അനഭിലഷണീയവുമായ പേലോഡ് ഉൾപ്പെടുന്നു, ഇത് ഉപയോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ പലപ്പോഴും ദോഷകരമായ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. നേരെമറിച്ച്, ട്രയൽ പ്രോഗ്രാമുകൾ സാധാരണയായി ലോജിക് ബോംബുകളായി കാണാറില്ല, കാരണം ഒരു സെറ്റ് ട്രയൽ കാലയളവിന് ശേഷം ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കുന്നത് ഉപയോക്താക്കൾ അത് അറിയുകയും ചെയ്യുന്നു.
വിജയിച്ച ലോജിക് ബോംബുകൾ
2006 ജൂണിൽ, യുബിഎസി(UBS)-ന്റെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ റോജർ ഡുറോണിയോ, കമ്പനിയുടെ കമ്പ്യൂട്ടർ ശൃംഖലയെ തകർക്കാൻ ലോജിക് ബോംബ് ഉപയോഗിച്ചു, എന്നാൽ ലോജിക് ബോംബ് സജീവമാക്കി കമ്പനിയുടെ സ്റ്റോക്ക് താഴെയിടാനുള്ള പദ്ധതി പരാജയപ്പെടുകയും, സെക്യൂരിറ്റീസ് ഫ്രോഡ് നടത്തിയതിനെതിരെ കുറ്റം ചുമത്തുകയും ചെയ്തു.[3][4]പിന്നീട് ഡുറോണിയോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 8 വർഷവും 1 മാസവും തടവിന് ശിക്ഷിക്കപ്പെട്ടു, കൂടാതെ യുബിഎസിന് 3.1 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകുകയും ചെയ്തു.[5]
2013 മാർച്ച് 20 ന്, ദക്ഷിണ കൊറിയയ്‌ക്കെതിരെ ആരംഭിച്ച ഒരു ആക്രമണത്തിൽ, ഒരു ലോജിക് ബോംബ് മെഷീനുകളിൽ പതിക്കുകയും "ഏകദേശം മൂന്ന് ബാങ്കുകളുടെയും രണ്ട് മീഡിയ കമ്പനികളുടെയും ഹാർഡ് ഡ്രൈവുകളും മാസ്റ്റർ ബൂട്ട് റെക്കോർഡുകളും ഒരേസമയം തുടച്ചുനീക്കുകയും ചെയ്തു."[6][7]ലിനക്സ് മെഷീനുകളെ തുടച്ചുനീക്കാൻ കഴിയുന്ന ഒരു കംമ്പോണന്റ് മാൽവെയറിൽ അടങ്ങിയിട്ടുണ്ടെന്ന് സിമാൻടെക് റിപ്പോർട്ട് ചെയ്തു.[8][9]
2019 ജൂലൈ 19 ന്, കരാർ ജീവനക്കാരനായ ഡേവിഡ് ടിൻലി സീമെൻസ് കോർപ്പറേഷനു വേണ്ടി താൻ സൃഷ്ടിച്ച സോഫ്‌റ്റ്‌വെയറിൽ ലോജിക് ബോംബുകൾ ചേർത്തുകൊണ്ട് പ്രോഗ്രാം ചെയ്തതായി കുറ്റസമ്മതം നടത്തി. സോഫ്‌റ്റ്‌വെയർ ഡെവലപ്പർ മനഃപൂർവം ലോജിക് ബോംബുകൾ ഉൾപ്പെടുത്തി, അത് ഒരു നിശ്ചിത കാലയളവിനുശേഷം സോഫ്‌റ്റ്‌വെയറിന് തകരാർ ഉണ്ടാക്കി, അത് നന്നാക്കാൻ ഒരു തുകയ്‌ക്ക് വാടകയ്‌ക്കെടുക്കാൻ കമ്പനിയെ നിർബന്ധിച്ചു.[10] എന്നിരുന്നാലും, രണ്ട് വർഷത്തിന് ശേഷം ഡെവലപ്പർ അടുത്തില്ലാതിരുന്ന സമയത്ത്, സോഫ്‌റ്റ്‌വെയറിലെ പ്രശ്‌നങ്ങൾ പ്രകടമായി, അദ്ദേഹത്തിന് കമ്പനിയുമായി പാസ്‌വേഡ് പങ്കിടേണ്ടിവന്നു, അങ്ങനെ അവർക്ക് അത് നന്നാക്കാൻ കഴിയും.[11]