ലോറെൻസ് ദേശീയോദ്യാനം
ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലുള്ള ദേശീയോദ്യാനമാണ് ലോറെൻസ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Lorentz National Park). 25,056 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോറെൻസ്(9,674 mi2) തെക്ക് കിഴക്കൻ ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ്. 1999-ൽ ഈ ഉദ്യാനം ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി. അസാമാന്യമായ ജൈവവൈവിധ്യത്തിന്റെ കേന്ദ്രമാണ് ഈ വനമേഖല. മനുഷ്യ സ്പർശമേൽക്കാത്തതും ഇതുവരെ ആരും കടന്നുചെല്ലാത്തതുമായ ഭൂപ്രദേശങ്ങൾ ഇവിടെയുണ്ട്. മനുഷ്യൻ ഇതുവരെ കണ്ടെത്താത്ത്തും ലോകത്തിന് ഇതുവരെ അറിയപ്പെടാത്തതുമായ അനേകം ജീവിയിനങ്ങൾ ഇവിടെയുണ്ടെന്നത് നിശ്ചയമായും കരുതപ്പെടുന്നു. 1909-10 കാലയളവിൽ ഇവിടെയെത്തിയ "ഹെൻഡ്രിക്കസ് ആൽബർട്ടസ് ലോറെൻസ്" എന്ന പര്യവേക്ഷകനിൽനിന്നുമാണ് ഈ വനമേഖലയ്ക്ക് ലോറെൻസ് ദേശീയോദ്യാനം എന്ന് നാമകരണം ചെയ്തത്. രേഖപ്പെടുത്തിയ 630 ഇനം പക്ഷികളും 123 ഇനം സസ്തനികളും ഇവിടെയുണ്ട്. പാപുവ മേഖലയിൽ അധിവസിക്കുന്ന പക്ഷികളിൽ 95%ത്തേയും ഇവിടെ കണ്ടെത്താം. 2 ഇനത്തിലുള്ള കസോവാരി പക്ഷികൾ, 31 ഇനം പ്രാവുകൾ, 500 ഇനം കൊക്കാറ്റൂക്കൾ, 60 ഇനം മീൻകൊത്തികൾ, 145 ഇനം സൺ ബേർഡുകൾ എന്നിവയെല്ലാം ഇവിടത്തെ പക്ഷിവൈവിധ്യത്തിൽ ഉൾപ്പെടുന്നു. തടിആവശ്യത്തിനായുള്ള മരം മുറിക്കൽ ആണ് ഈ വനമേഖല നേരിടുന്ന ഒരു പ്രധാന ഭീഷണി. കൂടാതെ വനഭൂമി കൃഷിഭൂമിയാക്കി പരിവർത്തനപ്പെടുത്തൽ, നിയമപരമല്ലാത്തെ റോഡ് നിർമ്മാണം, പ്രകൃതിവാതകം-എണ്ണ എന്നിവയ്ക്കായുള്ള ഖനന പ്രവൃത്തികൾ, നിയമം ലംഘിഛ്കുകൊണ്ടുള്ള ജീവികളുടെ കടത്തും വ്യാപാരവുമെല്ലാം ഈ വനമേഖലയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നു. അവലംബംകൂടുതൽ വായനക്ക്
പുറത്തേക്കുള്ള കണ്ണികൾLorentz National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia