ലോസ് അൾട്ടോസ് ഹിൽസ്
ലോസ് അൾട്ടോസ് ഹിൽസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാന്താ ക്ലാര കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സംയോജിപ്പക്കപ്പെട്ട നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 7,922 ആയിരുന്നു. ലോസ് ആൽട്ടോസ് ഹിൽസ് നഗരത്തിന്റെ സിപ് കോഡ് ആയ 94022, 2017 ൽ അമേരിക്കയിലെ ഏറ്റവും ചെലവേറിയ ZIP കോഡെന്ന നിലയിൽ ഫോർബ്സ് മാഗസിന്റെ പട്ടികയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും ചെലവേറിയതെന്നു കരുതപ്പെടുന്ന സിപ് കോഡുള്ള ഈ നഗരത്തിലെ ഒരു ഇടത്തരം ഭവനത്തിന്റെ ആഭ്യന്തര വില 7,755,000 ഡോളറായിരുന്നു. ഭൂമിശാസ്ത്രംലോസ് അൾട്ടോസ് നഗരം നിലനിൽക്കുന്ന അക്ഷാംശരേഖാംശങ്ങൾ 37°22′17″N 122°8′15″W (37.371390, -122.137605) ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 8.8 ചതുരശ്ര മൈൽ (23 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്. ചെറിയൊരു കൂട്ടം മലനിരകളിലാണ് നഗരം സ്ഥിതിചെയ്യുന്നത്. അൾട്ടാമോണ്ട, മോണ്ടെ വിസ്ത എന്നീ ഫോൾട്ടുകൾ നഗരത്തിലൂടെ കടന്നുപോകുന്നു. ലോസ് അൾട്ടോസ് ഹിൽസ് നഗരത്തിലെ കുന്നുകൾ, അയൽപ്രദേശത്തെ വുഡ്സൈഡ്, പോർട്ടോള വാലി എന്നിവയ്ക്കു സമാനമായ ഒരു ഗ്രാമീണ അനുഭവം പ്രദാനം ചെയ്യുന്നതാണ്. റാഞ്ചോ സാൻ അന്റോണിയോ, വെസ്റ്റ്‍വിൻഡ് ബാൺ തുടങ്ങിയ നിരവധി തുറസായ സ്ഥലങ്ങൾ ഇവിടെ പരിരക്ഷിച്ചിരിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia