ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്
അർജന്റീനയിലെ പാറ്റഗോണിയ പ്രദേശത്തെ സാന്താക്രൂസ് പ്രവിശ്യയിലെ ദേശീയ പാർക്കാണ് ഗ്ലേസിയേഴ്സ് പാർക്ക്. 4,459 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണം. 1981 ൽ പാർക്കിനെ യുനെസ്കോ ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചു. ഹിമാനികളുടെ വൻപരപ്പാണിത്. 1937 ൽ ദേശീയോദ്യാനമായി അംഗീകരിക്കപ്പെട്ട ഗ്ലേസിയേഴ്സ് അർജന്റീനയിലെ വലിയ രണ്ടാമത്തെ പാർക്കാണ്. അന്റാർട്ടിക്കയിലേതു കഴിഞ്ഞാൽ ലോകത്തിലെ വലിയ മഞ്ഞുമലകൾ ഇവിടെയാണുള്ളത്. 47 ഹിമാനികളുള്ള ആൻഡീസ് പർവ്വതനിരയുടെ കൂറ്റൻ മഞ്ഞുതൊപ്പിയാണ് ഈ പാർക്ക്. ഈ മഞ്ഞുമലകളിൽ 13 എണ്ണം മാത്രമേ അറ്റ്‍ലാന്റിക് സമുദ്രത്തിൽ എത്തുന്നുള്ളൂ. ലോകത്തിലെ മറ്റു മഞ്ഞുമലകളൊക്കെ കടൽനിരപ്പിൽ നിന്നും 2,500 മീറ്ററിൽ തുടങ്ങുമ്പോൾ ഇത് 1,500 മീറ്ററിലാണ് ആരംഭിക്കുന്നത്. രണ്ടു ഭാഗങ്ങളായി പാർക്കിനെ വേർതിരിക്കാം. ഒന്നിൽ ആർജന്റീനോ തടാകവും മറുപാതിയിൽ വിയദ്മ തടാകവുമാണ്. ഈ രണ്ടു തടാകങ്ങളും കൂടിയാണ് സാന്താക്രൂസ് നദിക്ക് ജലമെത്തിക്കുന്നത്. ഇവിടെ ആയിരത്തിലധികം പക്ഷിജാതികളുണ്ട്. മഞ്ഞിനും പാറ്റഗോണിയൻ പുൽക്കാടിനുമിടയിൽ ഫലഭൂയിഷ്ഠമായ ഒരു വനമുണ്ട്. എന്നാലും മഞ്ഞുമലകളാണ് ടൂറിസ്റ്റ് ആകർഷണം. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia