ലോഹസംസ്കരണശാസ്ത്രം![]() ലോഹമൂലകങ്ങളുടെ രാസ ഭൗതിക സ്വഭാവങ്ങൾ അവയുടെ ലോഹാന്തരസംയുക്തങ്ങൾ എന്നിവയെപ്പറ്റി പഠിക്കുന്ന ശാസ്ത്രമേഖലയെയാണ് ലോഹസംസ്കരണശാസ്ത്രം (Metallurgy) എന്ന് വിളിക്കുന്നത്. ഇത് സാങ്കേതികവിദ്യയുടെ ഭാഗമായ പഠനശാഖ ആണ്. ലോഹവസ്തുനിർമ്മാണമെന്ന കല ഇതിൽ പെടുന്നില്ല. ചരിത്രം![]() മനുഷ്യർ ബി.സി. അഞ്ചാം സഹസ്രാബ്ദത്തിലോ ബി.സി. ആറാം സഹസ്രാബ്ദത്തിലോ ലോഹസംസ്കരണം തുടങ്ങിയിരിക്കാമെന്നതിന്റെ തെളിവുകൾ സെർബിയയിലെ മാജ്ദാപെക്, യാർമവോക് ,പ്ലോസിനിക് എന്നീ മൂന്ന് സ്ഥലങ്ങളിലെ പുരാവസ്തുഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സെർബിയയിലെ ബെലോവ്ഡെ എന്ന സ്ഥലത്തുനിന്നും 5000 ബിസിക്കും 5500 ബിസിക്കും ഇടയിൽ ചെമ്പിന്റെ സംസ്കരണം നടത്തിയതിന്റെ തെളിവായി [1]വിൻകാ സംസ്കാരത്തിന്റെ കാലത്തെ ചെമ്പ് മഴു ലഭിച്ചിട്ടുണ്ട്. [2] ബി.സി. മൂന്നാം സഹസ്രാബ്ദത്തിൽ ലോഹസംസ്കരണം നടന്നിരുന്നുവെന്നതിന്റെ തെളിവുകൾ പോർച്ചുഗലിലെ പൽമെല, സ്പെയിനിലെ ലോസ് മില്ലയേർസ്, സ്റ്റോൺഹെഞ്ച് (United Kingdom) എന്നിവിടങ്ങളിൽനിന്നും ലഭ്യമായിട്ടുണ്ട്. ![]() വെള്ളി, ചെമ്പ്, ടിൻ എന്നിവ പ്രകൃത്യാ ലഭ്യമായതിനാൽ ആദ്യകാല സംസ്കാരങ്ങളിൽ ഇവ ഉപയോഗിച്ചിരുന്നു. ബി.സി. മൂന്നാം സഹസ്രാബ്ദത്തിലെ ഈജിപ്ഷ്യൻ ആയുധങ്ങൾ ഉല്ക്കാപിണ്ഡങ്ങളിൽനിന്നും ലഭിച്ചിരുന്ന ഇരുമ്പിനാൽ നിർമ്മിക്കപ്പെട്ടതായിരുന്നു.[3] പാറകൾ ചൂടാക്കി ലഭിക്കുന്ന ചെമ്പ്, വെളുത്തീയം എന്നിവ ചേർത്ത് ലോഹസങ്കരമായ വെങ്കലം നിർമ്മിക്കാൻ ബി. സി 3500ഓടെ വെങ്കലയുഗത്തിലാണ് തുടങ്ങിയത്. ഇരുമ്പ് അതിന്റെ അയിരിൽനിന്നും വേർതിരിക്കുന്നത് കൂടുതൽ വിഷമകരമായിരുന്നു, ബി. സി. 1200-നടുപ്പിച്ച് ഹിടൈറ്റിസ് ഈ പ്രക്രിയ കണ്ടുപിടിച്ചതോടേ അയോയുഗത്തിന് തുടക്കം കുറിക്കപ്പെട്ടു. ഫിലിസ്റ്റൈൻകാരുടെ വിജയങ്ങളുടെ പിറകിലെ പ്രധാന ഘടകങ്ങളിലൊന്ന് ഇരുമ്പ് വേർതിരിക്കാനുള്ള കഴിവായിരുന്നു .[3][4] ലോഹം വേർതിരിക്കൽലോഹക്കൂട്ടുകൾനിർമ്മാണംലോഹസംസ്കരണ രീതികൾചൂടാക്കി പരുവപ്പെടുത്തൽപൂശൽതെർമൽ സ്പ്രേയിംഗ്സൂക്ഷ്മഘടനഇവയും കാണുകഅവലംബം![]() വിക്കിവേഴ്സിറ്റിയിൽ Topic:Metallurgical engineering പറ്റിയുള്ള പഠന സാധനങ്ങൾ ലഭ്യമാണു്
|
Portal di Ensiklopedia Dunia