ഴീൻ ബാപ്തിസ്തേ ടാവർണിയർ
ഫ്രഞ്ച് വാണിജ്യ സഞ്ചാരി. ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഒരു ഭൗമശാസ്ത്രകാരനും രത്ന വ്യാപാരിയുമായിരുന്ന ഗബ്രിയേലിന്റെ മകനായി ഇദ്ദേഹം 1605-ൽ പാരീസിൽ ജനിച്ചു. പിതാവ് ഗബ്രിയേലും അമ്മാവൻ മെൽഷ്യറും ആന്റ്‌വെർപ്പിൽ നിന്നുള്ള പ്രൊട്ടസ്റ്റന്റ് മത വിഭാഗക്കാരായിരുന്നു. അവർ പാരമ്പര്യമായി കൊത്തു പണിക്കാരും ഭൂമിശാസ്ത്രജ്ഞരുമായിരുന്നു. വളരെ ചെറുപ്പകാലത്തുതന്നെ ഇദ്ദേഹം യൂറോപ്പിൽ പലയിടത്തും സന്ദർശനം നടത്തിയിരുന്നു. കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള ഇദ്ദേഹത്തിന്റെ ആദ്യയാത്ര (1631 - 33) കോൺസ്റ്റാന്റിനോപ്പിൾ വഴി പേർഷ്യയിലേക്കും അലപ്പോ, മാൾട്ട വഴി ഇറ്റലിയിലേക്കുമായിരുന്നു. രണ്ടാമത്തെ പര്യടനത്തിൽ (1638 - 43) പേർഷ്യയിലെത്തിയശേഷം അവിടെ നിന്നും ഇന്ത്യയിലേക്കു തിരിച്ചു. മൂന്നാമത്തെ പര്യടനത്തിൽ (1643 - 49) ഇന്ത്യയിലും തുടർന്ന് ജാവ വരെയും സഞ്ചരിച്ചു. 1663 മുതൽ 68 വരെ നടത്തിയ പര്യടനങ്ങളിലും ഇദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു. മുഗൾ രാജസദസ്സും ഗോവ, സൂററ്റ്, ആഗ്ര, ഗോൽക്കൊണ്ട എന്നീ പ്രദേശങ്ങളും ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. യൂറോപ്പും കിഴക്കൻ പ്രദേശങ്ങളുമായുള്ള വാണിജ്യബന്ധത്തിന് ഇദ്ദേഹത്തിന്റെ യാത്രകൾ പ്രയോജനപ്പെട്ടിരുന്നു. റഷ്യയിലേക്കുള്ള പര്യടനത്തിനിടയ്ക്ക് ഇദ്ദേഹം 1689-ൽ മോസ്കോയിൽ മരണമടഞ്ഞു. സിക്സ് വോയേജസ് (1676) എന്ന ഒരു യാത്രാ വിവരണഗ്രന്ഥം ഷോൺ ബാപ്റ്റിസ്റ്റ് റ്റവാന്യേ രചിച്ചിട്ടുണ്ട്. അവലംബം
Malecka, Anna (2016), The Great Mughal and the Orlov: One and the Same Diamond? The Journal of Gemmology, vol. 35, no. 1, 56-63. കുറിപ്പുകൾഅധിക വായനക്ക്
പുറം കണ്ണികൾJean-Baptiste Tavernier എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia