വടക്കേ മലബാർ
12°00′38″N 75°16′13″E / 12.010650°N 75.270390°E കേരളത്തിലെ കണ്ണൂർ ജില്ലയും കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും കൂടാതെ പോണ്ടിച്ചേരിയിലെ മാഹി ജില്ലയും ചേർന്ന ഭൂമിശാസ്ത്രപരവും ചരിത്രപരവും ആയ മേഖലയാണ് ഉത്തര മലബാർ അഥവാ വടക്കേ മലബാർ എന്ന് ഇക്കാലത്ത് പൊതുവേ അറിയപ്പെടുന്നത്. ഈ വാക്കിന്ന് ബ്രിട്ടിഷ് ഭരണസംവിധാനങ്ങൾ രൂപം കൊണ്ട കാലത്തോളമേ പഴക്കമുള്ളൂ. അതിന്നു മുൻപ് ഇവിടങ്ങളിലുണ്ടായിരുന്നത് ഏതാനും നാട്ടുരാജ്യങ്ങളായിരുന്നു. ഉത്തരമലബാറിലെ മാഹിയെ കൂടാതുള്ള ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് ഇന്ത്യയിൽ മദിരാശി പ്രസിഡൻസിയുടെ ഭാഗം ആയിരുന്നു. മാഹി കൂടാതുള്ള ഈ പ്രദേശം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 1956 വരെ മലബാർ ജില്ലയിലായിരുന്നു. ഇതിന്റെ ഭരണസംവിധാനത്തിലാണ്, ബ്രിട്ടിഷുകാരുടെ സൃഷ്ടിയായി, ഈ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. 1956 നവംബർ ഒന്നിന് തിരു-കൊച്ചിയോട് മലബാർ ജില്ല ചേർത്ത് കേരള സംസ്ഥാനം രൂപികരിച്ചപ്പോൾ ഉത്തര മലബാറും കേരളത്തിന്റെ ഭാഗമായി. ഉത്തര മലബാർ അഥവാ വടക്കേ മലബാർ എന്ന പ്രദേശം തെക്ക് ഭാഗം കോരപുഴയിൽ നിന്നാരംഭിച്ച് വടക്ക് മഞ്ചേശ്വരത്ത് അവസാനിക്കുന്നു. പഴയ രാജഭരണകാലത്തെ കോലത്തുനാടും കടത്തനാടും കൂടാതെ തുളുനാടിന്റെ ചില ഭാഗങ്ങളും ചേർന്നതാണ് ഉത്തരമലബാർ.
ചരിത്രംബ്രിട്ടീഷ് ആധിപത്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ വടക്കൻ മേഖലകൾ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു, മയ്യഴി ഫ്രഞ്ചു കോളനിയുമായിരുന്നു. ഈ കാലഘട്ടത്തിൽ തിരുവിതാംകൂറും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയിരുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ഐക്യകേരള രൂപവത്കരണ സമയം വരെയും മലബാർ മദിരാശി സംസഥാനത്തിന്റെ ഭാഗമായിരുന്നു. അവലംബം |
Portal di Ensiklopedia Dunia