വടക്ക് വടക്ക് ജാവാ കടൽ, തെക്കുഭാഗത്ത് മധ്യ ലോംബോക്ക് റീജൻസി, പടിഞ്ഞാറൻ ലോംബോക്ക്, കിഴക്ക് ഭാഗത്ത് കിഴക്കൻ ലോംബോക്ക് റീജൻസി, പടിഞ്ഞാറ് ലോംബോക്ക് കടലിടുക്ക് എന്നിവയാൽ വലയം ചെയ്യപ്പെട്ടാണ് വടകക്കൻ ലോംബോക്ക് റീജൻസി നിലനിൽക്കുന്നത്. റീജൻസിയുടെ മദ്ധ്യഭാഗത്തായി ഇന്തോനേഷ്യയിലെ വലിപ്പത്തിൽ മാന്നാം സ്ഥാനത്തുള്ളതും രണ്ടാമത്തെ വലിയ അഗ്നിപർവ്വതവുമായ 3,726 മീറ്റർ (12,224 അടി) ഉയരമുള്ള റിൻജാനി കൊടുമുടി സ്ഥിതിചെയ്യുന്നു.[1] ഇതിന്റെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴയ ചരിത്രപരമായ സ്ഫോടനം 1847 ലും ഒടുവിലെ സ്ഫോടനം 2010 മെയ് മാസത്തിലുമായിരുന്നു.[2][3][4][5][6][7]
ജനസംഖ്യ
ഈ റീജൻസിയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും സസക് ജനതയാണ്. 2010 ലെ സെൻസസ് പ്രകാരം വടക്കൻ ലോംബോക്ക് റീജൻസിയിൽ 199,904 നിവാസികളുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു.
↑"Volcano erupts in Indonesia". Australian Broadcasting Commission-ABC Asia Pacific News Service. 24 May 2010. Archived from the original on 2011-07-17. Retrieved 24 May 2010.