വധശിക്ഷ ജർമനിയിൽജർമൻ മേഖലയിലെ പല രാജ്യങ്ങളും 17-ഉം 18-ഉം നൂറ്റാണ്ടുകൾ മുതൽ ഫാൾബേയ്ൽ എന്ന ഗില്ലറ്റിൻ മാതിരിയുള്ള ഉപകരണം ശിരഛേദത്തിനായി ഉപയോഗിച്ചിരുന്നു. ഇതായിരുന്നു 1949-ൽ പശ്ചിമ ജർമനിയിൽ മരണശിക്ഷ നിറുത്തലാക്കുന്നതു വരെ സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതിനായി കൂടുതലും ഉപയോഗിക്കപ്പെട്ടിരുന്നത്. നാസി ജർമനി![]() ![]() 1939 മുതൽ 1945 വരെ നാസികൾ നിയന്ത്രിച്ചിരുന്ന മേഖലകളിൽ സസ്പൻഷൻ ഹാംഗിങ്ങ് ആണ് പരസ്യമായ വധശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന മാർഗ്ഗം. സാധാരണ വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു. ഇവരുടെ മൃതശരീരങ്ങൾ വളരെ നേരം തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നു. കോൺസൻട്രേഷൻ ക്യാമ്പുകളിലും ധാരാളം പേരെ തൂക്കിക്കൊന്നിരുന്നു. കൂടുതൽ കുറ്റവാളികളെയും ഗില്ലറ്റിൻ ഉപയോഗിച്ചാണ് വധിച്ചിരുന്നത്. ക്രിമിനൽ കുറ്റങ്ങൾക്കും രാജ്യദ്രോഹമുൾപ്പെടെയുള്ള രാഷ്ട്രീയ കുറ്റങ്ങൾക്കും മാത്രമാണ് ഗില്ലറ്റിൻ ഉപയോഗിച്ചിരുന്നത്. വെള്ള റോസാപുഷ്പം എന്ന പ്രതിരോധ പ്രസ്ഥാനത്തിന്റെ അംഗങ്ങൾക്കെതിരേ (സോഫി ഷോൾ, ഹാൻസ് ഷോൾ എന്ന സഹോദരീസഹോദരന്മാർ ഉൾപ്പെടെ) ഗില്ലറ്റിൻ ഉപയോഗിക്കപ്പെട്ടിരുന്നു. പൊതുധാരണ മറിച്ചാണെങ്കിലും മുഖം താഴേയ്ക്ക് തിരിച്ചു വച്ചായിരുന്നു ഗില്ലറ്റിൻ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയിരുന്നത്. വൈമാർ കാലഘട്ടത്തിലും ജോലി ചെയ്തിരുന്ന ആളായിരുന്ന മുഖ്യ ആരാച്ചാരായ ജോഹാൻ റൈക്കാർട്ട് തികച്ചും പ്രഫഷണലായ രീതിയിൽ മരണ ശിക്ഷ നടപ്പാക്കണം എന്ന നിർബന്ധമുള്ള ആളായിരുന്നു. ജർമനിയിലും ആസ്ട്രിയയിലുമായി ഉദ്ദേശം 16,500 ആൾക്കാരെ 1933-നും 1945-നും ഇടയിലായി ഗില്ലറ്റിൻ ഉപയോഗിച്ച് വധിച്ചിട്ടുണ്ടത്രേ. ജർമനിക്കെതിരേ അധിനിവേശരാജ്യങ്ങളിലും മറ്റും വിമോചന സൈന്യങ്ങളിൽ പ്രവർത്തിച്ചിരുന്നവരും ഇതിൽ പെടും. ശിരഛേദം ഒരുതരം അപമാനകരമായ മരണമായാണ് ജർമനിയിൽ കണക്കാക്കിയിരുന്നത്. ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊല്ലുന്നതിനെ അഭിമാനകരമായ മരണമായി കണക്കാക്കിയിരുന്നത്രേ. വധിക്കപ്പെട്ടവർ
രണ്ടാം ലോകയുദ്ധത്തിന് ശേഷംയുദ്ധശേഷം ബ്രിട്ടനും യു.എസും നിയന്ത്രിച്ചിരുന്ന മേഖലകളിൽ തുടർന്നും തൂക്കിക്കൊല വധശിക്ഷയ്ക്കായി ഉപയോഗിച്ചിരുന്നു. ഇത് പടിഞ്ഞാറൻ ജർമനിയുടെ സർക്കാർ 1949-ൽ ജർമൻ ഭരണ ഘടനയിലൂടെ വധ ശിക്ഷ നിറുത്തലാക്കിയ ശേഷവും തുടർന്നിരുന്നു. പടിഞ്ഞാറൻ ബർലിനിൽ ജർമനിയ്ടെ അടിസ്ഥാന നിയമങ്ങൾ തുടക്കത്തിൽ ബാധകമല്ലായിരുന്നു. 1951-ൽ ബർലിനിലും വധശിക്ഷ ഇല്ലാതാക്കി. ജർമൻ ഡമോക്രാറ്റിക് റിപ്പബ്ലിക് 1987-ലാണ് വധശിക്ഷ നിറുത്തലാക്കിയത്. പടിഞ്ഞാറൻ ജർമനിയിലെ ഏതെങ്കിലും കോടതി അവസാനം വിധിച്ച മരണ ശിക്ഷ 1949-ൽ മോബിറ്റ് ജയിലിൽ ഗില്ലറ്റിൻ ഉപയോഗിച്ചാണ് നടപ്പിലാക്കിയത്. 1951 ജൂൺ 7-ന് ലാന്റ്സ്ബർഗ് ആം ലെക്ക് എന്ന സ്ഥലത്ത് കുറേ യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റിയതാണ് പടിഞ്ഞാറൻ ജർമനിയിൽ നടന്ന അവസാന തൂക്കു ശിക്ഷ. കിഴക്കൻ ജർമനിയിൽ അവസാനത്തെ വധശിക്ഷ 1981-ൽ കഴുത്തിൽ വെടി വച്ചാണ് നടപ്പിലാക്കിയത്. [3] അവലംബം
|
Portal di Ensiklopedia Dunia