വധശിക്ഷ മലാവിയിൽമലാവിയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1] 1972 മുതൽ 1993 വരെ നീണ്ടുനിന്ന കാമുസു ബാൻഡയുടെ ഏകാധിപത്യ ഭരണക്കാലത്ത് 823 ആൾക്കാരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 823 പ്രതികളിൽ 299 പേരെ വധിച്ചു. ബാക്കിയുള്ളവർ ജയിലിൽ മരിക്കുകയോ മാപ്പു നൽകപ്പെടുകയോ ചെയ്തു. ശിക്ഷാരീതിവെടിവച്ചുള്ള വധശിക്ഷയും തൂക്കിക്കൊലയുമാണ് ശിക്ഷാരീതികൾ. [2] 1992 സെപ്റ്റംബർ 26-നാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [3] പ്രതിയെ സോംബ ജയിലിൽ തൂക്കിക്കൊല്ലുകയായിരുന്നു. ആരാച്ചാരെ ദക്ഷിണാഫ്രിക്കയിൽ നിന്ന് വരുത്തുകയായിരുന്നു. വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾകൊലപാതകം, ബലാത്സംഗം, രാജ്യദ്രോഹം, സായുധ മോഷണം, വീടുകയറി അക്രമത്തോടെ മോഷണം എന്നിവയാണ് വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ. നിർത്തലാക്കാനുള്ള ശ്രമങ്ങൾ1994-ൽ രാജ്യത്തെ ആദ്യ ബഹുപാർട്ടി തെരഞ്ഞെടുപ്പിൽ ബാകിലി മുൾസി തെരഞ്ഞെടുക്കപ്പെട്ടു. മലാവിയുടെ മനുഷ്യാവകാശ നില ഉയർത്താൻ ശ്രമിച്ചയാളാണ് മുൾസി. ഒരു മരണ ഉത്തരവിലും ഒപ്പുവയ്ക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. 2004-ൽ അധികാരത്തിൽ വന്ന ബിൻഗു വാ മുത്തരിക ഈ നയം മാറ്റിയിട്ടില്ല. പുതിയ സംഭവവികാസങ്ങൾ2007 ഏപ്രിൽ 27-ൻ ഭരണഘടനാകോടതി ഫ്രാൻസിക്സ് ഫൻഫന്റായി എന്ന കൊലക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ടയാളുടെയും മറ്റഞ്ചു പേരുടെയും കേസിൽ വിധിപറയവെ പീനൽ കോഡിലെ സെക്ഷൻ 210 കൊലക്കുറ്റത്തിന് യാന്ത്രികമായി വധശിക്ഷ വിധിക്കുന്നതിനാൽ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. അവലംബം
|
Portal di Ensiklopedia Dunia