വധശിക്ഷ മലേഷ്യയിൽമലേഷ്യയിൽ വധശിക്ഷ നിയമപരമാണ്. അടുത്തകാലത്തായി തീവ്രവാദവും വധശിക്ഷയർഹിക്കുന്ന കുറ്റമാക്കി നിയമഭേദഗതിയുണ്ടാക്കി. കോടതികൾക്കേ വധശിക്ഷ വിധിക്കാനുള്ള അധികാരമുള്ളൂ. കുട്ടിക്കുറ്റവാളികൾ ഉൾപ്പെട്ട വധശിക്ഷ നൽകാവുന്ന കേസുകൾ കുട്ടികൾക്കായുള്ള കോടതികൾക്കു പകരം ഹൈക്കോടതികളിലാണ് വിസ്തരിക്കുന്നത്. അപ്പീലുകൾ കൊടുക്കുക എന്ന പ്രക്രീയ നടപടിക്രമത്തിന്റെ ഭാഗമായി നടന്നുകൊള്ളും. വധശിക്ഷയിൽ നിന്ന് രക്ഷപെടാനുള്ള അവസാന മാർഗ്ഗമായി ഭരണാധികാരിക്കോ കുറ്റം നടന്ന സംസ്ഥാനത്തിലെ ഗവർണർക്കോ അപേക്ഷ നൽകാം. ക്രിമിനൽ കോഡിലെ 281-ആം വകുപ്പ് പ്രകാരം തൂക്കിക്കൊല്ലുകയാണ് വധശിക്ഷ നടപ്പാക്കുന്ന രീതി. കുട്ടികളെയും ഗർഭിണികളെയും വധിക്കാറില്ല. 1970-നും 2001-നുമിടയിൽ 359 പേരെ മലേഷ്യയിൽ വധശിക്ഷയ്ക്ക് വിധേയരാക്കുകയുണ്ടായി. 2006-ൽ വധശിക്ഷ കാത്തു കഴിയുന്ന 159 ആൾക്കാർ മലേഷ്യൻ ജയിലുകളിൽ ഉണ്ടായിരുന്നു. നിയമവ്യവസ്ഥകൾതാഴെക്കൊടുത്തിരിക്കുന്ന കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്:
അവലംബം
|
Portal di Ensiklopedia Dunia