വയനാട് ഉരുൾപൊട്ടൽ 2024
കേരളത്തിലെ വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല,പുഞ്ചിരിമറ്റം, എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകളാണ് വയനാട് ഉരുൾപൊട്ടൽ 2024.[9][10][11] ഈ ദുരന്തത്തിൽ 403 പേരുടെ മരണം സ്ഥിതീകരിച്ചു.[12] കനത്ത മഴയിൽ കുന്നിൻചെരിവുകൾ ഇടിഞ്ഞുവീഴാൻ കാരണമായി. അതിൻ്റെ ഫലമായി ചെളിയും വെള്ളവും പാറക്കല്ലുകളും പ്രദേശത്തേക്ക് പതിച്ചു. കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നായി ഈ ഉരുൾപൊട്ടലിനെ കണക്കാക്കുന്നു. കുറഞ്ഞത് 417 (227 മൃതദേഹങ്ങളും 190 ശരീരഭാഗങ്ങളും, മൊത്തം 417) മരണങ്ങളും 273-ലധികം പരിക്കുകളും 150-ലധികം പേരെ കാണാതാവുകയും ചെയ്തു.[13] പശ്ചാത്തലംപശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മലയോര ജില്ലയായ വയനാട് മഴക്കാലത്ത് ഉരുൾപൊട്ടൽ സാധ്യതയുള്ളതാണ്. ഭൂമിശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത് സൂപ്പർ ഭൂഖണ്ഡമായ ഗോണ്ട്വാനയുടെ തകർച്ചയിലാണ് ഈ പ്രദേശം രൂപപ്പെട്ടത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ഇന്ത്യ വേർപിരിഞ്ഞ ജുറാസിക്കിൻ്റെ അവസാനം മുതൽ ക്രിറ്റേഷ്യസ് കാലഘട്ടത്തിൻ്റെ ആദ്യകാലങ്ങളിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് വയനാട്ടിലെ പർവതപ്രദേശം ഉയർന്നുവന്നതായി ജിയോഫിസിക്കൽ ഡാറ്റ സൂചിപ്പിക്കുന്നു. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഇരുവഞ്ഞിപ്പുഴയും ചാലിയാർ നദിയും കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് അറബിക്കടലിലേക്ക് ഒഴുകുന്നു. സംഭവംഉരുൾപൊട്ടൽ മുമ്പ് 48 മണിക്കൂറിനുള്ളിൽ 570 മില്ലീമീറ്ററാണ് വയനാട് മേഖലയിൽ പേമാരി അനുഭവപ്പെട്ടത്. കനത്ത മഴയെത്തുടർന്ന് പുഞ്ഞിരിമറ്റം, അട്ടമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ നിവാസികളെ 2024 ജൂലായ് 29 മുതൽ പ്രാദേശിക അധികാരികൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതിരാവിലെ ഏകദേശം 02:17- ന് ഗ്രാമത്തിന് മുകൾ വശത്തായി ഇരുവഞ്ഞിപ്പുഴയുടെ ഉത്ഭവസ്ഥാനത്തിന് സമീപം, പുഞ്ഞിരിമറ്റം, മുണ്ടക്കൈ എന്നീ ഗ്രാമങ്ങൾക്കിടയിൽ ശക്തമായ ഉരുൾപൊട്ടലുണ്ടാവുകയും മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമറ്റം, മുണ്ടക്കൈ എന്നീ രണ്ട് ഗ്രാമങ്ങളും ഒലിച്ചുപോയി. ഇതിനെത്തുടർന്ന് ഏകദേശം 04:10-ന് അടുത്തുള്ള ചൂരൽമലയിൽ രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായി. ഇത് ഇരുവഞ്ഞിപ്പുഴയുടെ ഗതി വഴിതിരിച്ചുവിട്ടു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ചൂരൽമല ഗ്രാമത്തെയാകെ ഒലിച്ചുപോയി. കള്ളാടിപ്പുഴക്കു കുറുകെ മുണ്ടക്കൈയും ചൂരൽമലയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി.[14][15] അതോടെ അട്ടമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും 400ഓളം കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. ശക്തമായ ഒഴുക്കിൽ പുഴ ദിശമാറി ഒഴുകുകയും ചൂരൽമല അങ്ങാടി മുഴുവനായും ഒലിച്ചുപോകുകയും ചെയ്തു. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. മലവെള്ളപ്പാച്ചിലിൽ വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി.[16] രക്ഷാപ്രവർത്തനം![]() തുടർന്ന് ഇന്ത്യൻ സൈന്യവും ദേശീയ ദുരന്തനിവാരണ സംഘവും രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയ്യിൽ എത്തി.[17] സൈന്യവും ഫയർഫോഴ്സും ചേർന്ന് ചൂരൽമലയിൽ താത്കാലിക പാലം നിർമ്മിച്ചു. ചൂരൽമലയേയും മുണ്ടകൈയേയും ബന്ധിപ്പിച്ചാണ് ഈ പാലം നിർമ്മിച്ചത്.[18] 481 പേരെ നിലവിൽ രക്ഷപ്പെടുത്തി.[19] രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മുണ്ടക്കൈയ്യിൽ വീണ്ടും ഉരുൾപൊട്ടുകയും രക്ഷാപ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കുകയും ചെയ്തു.[20][21] ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ സംസ്ഥാനത്ത് രണ്ടുദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.[22][23] ചൂരൽമലയിലെ പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി താത്കാലിക ആശുപത്രി തുറന്നു.[24][25][26] വ്യോമ സേനയുടെ ഹെലിക്കോപ്റ്റർ ചൂരൽമലയിൽ എത്തുകയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ ആകാശമാർഗ്ഗേണ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.[27] ആശ്വാസധനംമരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയസഹായനിധിയിൽ നിന്ന് നൽകുമെന്ന് പ്രഖ്യാപിച്ചു.[28] പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ അടിയന്തര സഹായധനമായി 5 കോടി രൂപ അനുവദിച്ചു.[29][30] അഭിനേതാക്കളായ സൂര്യ, കാർത്തി, ജ്യോതിക എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും (60,000 യുഎസ് ഡോളർ) വിക്രം 20 ലക്ഷം രൂപയും (യുഎസ് ഡോളർ 24,000) സംഭാവന നൽകി. മമ്മൂട്ടിയും മകനും നടനുമായ ദുൽഖർ സൽമാനും ആദ്യ സംഭാവനയായി ₹ 35 ലക്ഷം (US$ 42,000), ഫഹദ് ഫാസിലും നസ്രിയ നസിമും ഇരകൾക്കായി ₹ 25 ലക്ഷം (US$ 30,000) സംഭാവന നൽകി. നടി രശ്മിക മന്ദാന ₹10 ലക്ഷം (US$12,000) സംഭാവന ചെയ്തു.[51] മലയാളം നടൻ മോഹൻലാൽ 25 ലക്ഷം രൂപ (30,000 യുഎസ് ഡോളർ) സംഭാവന നൽകി.[31]നടി നയൻതാര, സംവിധായകൻ വിഘ്നേഷ് ശിവൻ എന്നിവരും മണ്ണിടിച്ചിലിൽ ഇരയായവർക്ക് 20 ലക്ഷം രൂപ (24,000 യുഎസ് ഡോളർ) സംഭാവന നൽകി.DYFI 100 വീടുകൾ വച്ചുകൊടുക്കാനുള്ള തുക CMDRF ലേയ്ക്ക് കൈമാറി [32] ഐഎസ്ആർഒയുടെ കണ്ടെത്തൽഐഎസ്ആർഒയുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെൻററിന്റെ കണ്ടെത്തൽ പ്രകാരം കേരളത്തിലെ വയനാട് ജില്ലയിലെ ചൂരൽമല പട്ടണത്തിലും പരിസരത്തും ഉണ്ടായ കനത്ത മഴയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 340 ലധികം ആളുകൾ മരിച്ചു, നിരവധി പേരെ കാണാതായി. [33]മലയിടിച്ചിലിന്റെ മുകൾഭാഗത്തിന്റെ 3D ദൃശ്യവൽക്കരണം കാണിക്കുന്നത് കുന്നിൻ ചെരിവിന്റെ ഒരു വലിയ ഭാഗം പ്രഭവകേന്ദ്രമായിട്ടുണ്ടെന്നാണ്. ഉരുൾപൊട്ടലിന്റെ വിസ്തൃതി 86,000 ചതുരശ്ര മീറ്ററാണ്. ഏകദേശം 1,550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ മുകൾഭാഗം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്, ചാർട്ടർ 1029 VAP 2 31 ജൂലൈ 2024 PDF കാണുക.[34] ചിത്രശാലരക്ഷാ ദൗത്യ ദൃശ്യങ്ങൾഅവലംബങ്ങൾ
കുറിപ്പുകൾ
|
Portal di Ensiklopedia Dunia