വയലാർ ശരത്ചന്ദ്രവർമ്മ
മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ മകനാണ് പ്രശസ്ത മലയാള ചലച്ചിത്ര ഗാനരചയിതാവായ വയലാർ ശരച്ചന്ദ്രവർമ്മ.(ജനനം : 12 ഫെബ്രുവരി 1960) 1992-ൽ റിലീസായ എൻ്റെ പൊന്നു തമ്പുരാൻ എന്ന സിനിമയിലെ മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ... എന്ന ഗാനം രചിച്ച് ചലച്ചിത്ര പിന്നണി ഗാനരചനയിലേക്കെത്തിയ ശരത് 2003-ൽ റിലീസായ മിഴി രണ്ടിലും എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. ശരത് രചിച്ച ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ മലയാളത്തിൽ സൂപ്പർഹിറ്റുകളാണ്.[1][2][3][4] ജീവിതരേഖആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വയലാർ എന്ന ഗ്രാമത്തിൽ മലയാളത്തിൻ്റെ പ്രിയകവി വയലാർ രാമവർമ്മയുടേയും ഭാരതി തമ്പുരാട്ടിയുടേയും മകനായി 1960 ഫെബ്രുവരി 12ന് ജനനം. രാമവർമ്മ-ഭാരതി തമ്പുരാട്ടി ദമ്പതിമാരുടെ നാലുമക്കളിൽ മൂത്തയാളാണ് ശരച്ചന്ദ്രവർമ്മ. ഇന്ദുലേഖ, യമുന, പരേതയായ സിന്ധു എന്നിവരാണ് സഹോദരങ്ങൾ. കളമശേരിയിലെ രാജഗിരി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശരത് തിരുവനന്തപുരം ജില്ലയിലെ തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജ്, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പ്രീ-ഡിഗ്രിയും ബിരുദവും നേടി പഠനം പൂർത്തിയാക്കി. ബിരുദപഠനത്തിന് ശേഷം ചേർത്തലയിലുള്ള മക്ഡവൽ എന്ന മദ്യക്കമ്പനിയിൽ ജോലി നോക്കി. ഇടക്കാലത്ത് എഴുതിയ ഭക്തിഗാനങ്ങൾ തരംഗിണിക്ക് അയച്ചുകൊടുത്തു. ശരത് എഴുതി ആലപ്പി രംഗനാഥ് സംഗീത സംവിധാനം നിർവഹിച്ച് യേശുദാസ് പാടിയ മദഗജമുഖനെ... എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. പിന്നീടെഴുതിയ ഭക്തിഗാനങ്ങൾ പലതും സൂപ്പർഹിറ്റുകളായി. 1992-ൽ റിലീസായ എൻ്റെ പൊന്നു തമ്പുരാൻ എന്ന സിനിമയിലാണ് പാട്ടെഴുതാനുള്ള അവസരം ലഭിച്ചത്. ആദ്യ സിനിമ ഗാനമായ മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ... എന്ന പാട്ട് ശ്രദ്ധേയമായതിനെ തുടർന്ന് പിന്നീടും സിനിമയിൽ അവസരം ലഭിച്ചു. 2003-ൽ റിലീസായ മിഴി രണ്ടിലും എന്ന സിനിമയിലെ എന്തിനായ് നിൻ ഇടംകണ്ണിൻ തടം തുടിച്ചു... എന്ന ഗാനത്തോടെയാണ് ശരത് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ഇടംപിടിച്ചത്. ഇതോടെ മലയാള ചലച്ചിത്ര ഗാനരംഗത്ത് തിരക്കേറിയ കലാകാരനായി ശരത് മാറി. കേരള സർക്കാർ നിയന്ത്രണത്തിലുള്ള അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ ചെയർമാൻ ആയിരുന്നു. ഇപ്പോൾ കേന്ദ്ര സംഗീത നാടക അക്കാദമി മെമ്പറായി പ്രവർത്തിക്കുന്നു. പുരസ്കാരങ്ങൾ
ശ്രദ്ധേയമായ ഗാനങ്ങൾ
എൻ്റെ പൊന്നുതമ്പുരാൻ 1992
അച്ചാമ്മക്കുട്ടിയുടെ അച്ചായൻ 1998
മിഴി രണ്ടിലും 2003
ചാന്ത്പൊട്ട് 2005
ബംഗ്ലാവിൽ ഔത 2005
അച്ഛനുറങ്ങാത്ത വീട് 2006
കറുത്ത പക്ഷികൾ 2006
ക്ലാസ്മേറ്റ്സ് 2006
ചെസ് 2006
ദി ഡോൺ 2006
നോട്ട് ബുക്ക് 2006
പളുങ്ക് 2006
പോത്തൻവാവ 2006
ബാബ കല്യാണി 2006
യെസ് യുവർ ഹോണർ 2006
അഞ്ചിൽ ഒരാൾ അർജുനൻ 2007
കംഗാരൂ 2007
ഗോൾ 2007
ചോക്ലേറ്റ് 2007
ഛോട്ടാ മുംബൈ 2007
പന്തയക്കോഴി 2007
മായാവി 2007
റോമിയോ 2007
വിനോദയാത്ര 2007
വീരാളിപ്പട്ട് 2007
ഹലോ 2007
അണ്ണൻതമ്പി 2008
കൽക്കട്ട ന്യൂസ് 2008
പോസിറ്റീവ് 2008
മുല്ല 2008
ലോലിപോപ്പ് 2008
വെറുതെ ഒരു ഭാര്യ 2008
കാണാകൺമണി 2009
ചട്ടമ്പിനാട് 2009
നീലത്താമര 2009
പ്രമുഖൻ 2009
ഭാഗ്യദേവത 2009
മൈ ബിഗ് ഫാദർ 2009
കഥ തുടരുന്നു 2010
കന്യാകുമാരി എക്സ്പ്രെസ് 2010
ചാവേർപ്പട 2010
പാപ്പി അപ്പച്ചാ 2010
ഡോക്ടർ ലവ് 2011
മനുഷ്യമൃഗം 2011
വെള്ളരിപ്രാവിൻ്റെ ചങ്ങാതി 2011
അയാളും ഞാനും തമ്മിൽ 2012
കുഞ്ഞളിയൻ 2012
പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും 2013
കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ 2016
തോപ്പിൽ ജോപ്പൻ 2016
ഭൂമിയിലെ മനോഹര സ്വകാര്യം 2020 [5] [6] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia