വരയൻകാട
കാഴ്ചയിൽ കാടകളോട് സാമ്യം പുലർത്തുന്നതും എന്നാൽ ബന്ധമില്ലാത്തതുമായ ഒരിനം പക്ഷിയാണ് വരയൻകാട - Barred Buttonquail - Common Bustard-Quail (ശാസ്ത്രീയ നാമം: Turnix suscitator). ഇവയെ ഇന്ത്യയിലും ഏഷ്യയുടെ ധ്രുവപ്രദേശങ്ങളിലും തെക്കൻ ചൈനയിലും ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും കാണാം. കൊടുംകാടുകളും മരുഭൂമിയും ഒഴികെ മിക്ക പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. രൂപവിവരണംപുറകുവശം ചെമ്പിച്ച തവിട്ടു നിറമാണ്. ആൺപക്ഷിയുടെ തല, കഴുത്ത്, താടി എന്നിവിടമെല്ലാം കറുത്ത വരകളുണ്ട്. വരിക്കാടകൾ കൂട്ടമായാണ് ജീവിക്കുന്നത്. അപകട സൂചന കിട്ടിയാൽ ഇവ പല സ്ഥലത്തേക്കുമായി ചിതറി ഒളിക്കും. കൊക്കും കാലുകളും നീല കലർന്ന ചാരനിറമാണ്. മറ്റു കാടകളെ അപേക്ഷിച്ച് ഇവയെ വെളിമ്പ്രദേശങ്ങളിൾ കാണാറുണ്ട്. പ്രജനനംശൃംഗാരത്തിനും കൂടുണ്ടാക്കാനും പിടകളാണ് മുൻകൈയെടുക്കുന്നത്. തറയിലാണ് കൂടുണ്ടാക്കുന്നത്. ആണിനുവേണ്ടി പിടകൾ യുദ്ധം ചെയ്യാറുണ്ട്. മുട്ടയിട്ടാൽ അടയിരിക്കുന്നതും കുട്ടികളെ വളർത്തുന്നതും പൂവനാണ്. കുഞ്ഞുങ്ങൾ മുട്ടയിൽ നിന്നും വിരിഞ്ഞ ഉടനെ ഓടാൻ കഴിവുള്ളവയാണ്. പിട മറ്റു പൂവനെ തേടി പോവും. എന്നാൽ ഒരു സമയത്ത് ഒരു പൂവൻ മാത്രമെ കാണു. എല്ലാ കാലത്തും മുട്ടയിടും. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia