വലിയ കിന്നരിപ്പരുന്ത്
ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരിനം പരുന്താണ് വലിയ കിന്നരിപ്പരുന്ത്[2] [3][4][5] (ഇംഗ്ലീഷ്: Mountain Hawk-Eagle അഥവാ Hodgson's Hawk-eagle, ശാസ്ത്രീയ നാമം:Nisaetus nipalensis) ഇവയെ മുമ്പ് Spizaetus എന്ന വർഗ്ഗത്തിലാണ് പെടുത്തിയിരുന്നത്. [6] ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നവയെ ചിലർ Nisaetus kelaarti, Legge's hawk-eagle.[7] എന്ന മറ്റൊരു വർഗമായി കണക്കാക്കുന്നു. പ്രജനനംഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യ, നേപ്പാൾ മുതൽ തായ്ലന്റ് വരെ, തായ്വാൻ, ഇന്തൊനേഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ പ്രജനനം നടാത്താറുണ്ട്. [8] 69-84 സെ.മീ നീളമുള്ള പക്ഷിയാണ്. ചിറകിന്റെ വലിപ്പം 134-175 സെ.മീ ആണ്. മുകള് വശം തവിട്ടു നിറമാണ്. അടിവശം നരച്ചതാണ്. പറക്കുമ്പോള് ചിറകിന്റെയും വാലിന്റേയും അടിവശത്ത് പട്ടകള് കാണാം. നെഞ്ചും വയറും നിറയെ വരകളുണ്ട്. പൂവനും ഒഇടയും ഒരേ പോലെയാണ്. ചിറകിന്റെ ആകൃതിയും അടിവശത്തെ വ.രകളും കൊണ്ട് മറ്റു കിന്നരി പരുന്തുകളില് നിന്ന് ഇവയെ തിരിച്ചറിയാം മരത്തിലുണ്ടാക്കിയ കമ്പുകള് കൊണ്ടുള്ള കൂട്ടില് ഒരു മുട്ടയിടും. ഇവ സസ്തനികളേയും ഉരഗങ്ങളേയും പക്ഷികളേയും ഭക്ഷിക്കും. ചിത്രശാലFile:Spizaetus nipalensis.jpg|ജപ്പാനിലെ ഉപവിഭാഗം N. n. orientalis </gallery> അവലംബം
|
Portal di Ensiklopedia Dunia