വലിയ പുള്ളിപ്പരുന്ത്
കേരളത്തിൽ കാണാവുന്ന ഒരിനം പരുന്താണ് വലിയ പുള്ളിപ്പരുന്ത്[2] [3][4][5] (ഇംഗ്ലീഷ്: Greater spotted eagle, Spotted eagle; ശാസ്ത്രീയനാമം :Clanga clanga). ഒരു ദേശാടന പക്ഷിയാണ്. വംശനാശസാധ്യതയുള്ള സ്പീഷീസായി ഐ.യു.സി.എൻ. ഇതിനെ കണക്കാക്കിയിരിക്കുന്നു. 2000-ലെ കണക്കനുസരിച്ച് നാലായിരത്തോളം ഇണകളേ ലോകത്ത് അവശേഷിച്ചിട്ടുള്ളൂ. ആവാസസ്ഥലത്തിന് വരുന്ന നാശവും പ്രജനനകാലത്തുള്ള മനുഷ്യന്റെ ഇടപെടലുകളുമാണ് ഇവയുടെ എണ്ണം കുറയാൻ പ്രധാന കാരണം. രൂപ വിവരണം![]() ഈ പക്ഷിക്ക് 59-71 സെ.മീ നീളം, 157-179 സെ.മീ. ചിറകു വിരിപ്പ്, 1.6-2.5 കി.ഗ്രം തൂക്കവും ഉണ്ട്[6][7] മുതുകിൽ വെള്ള നിറത്തിൽ “v” ആകൃതിയുണ്ട്. മുകൾച്ചിറകിൽ അത്ര വ്യക്തമല്ലാത്ത വെള്ള അടയാളമുണ്ട്. ചിറകിന്റെ പ്രാഥമിക തൂവലുകളിൽ ചന്ദ്രക്കല ആകൃതിയുണ്ട്. ഇത് ഇവയെ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് സഹായിക്കും തലയും ചിറകു മൂടിയും വളരെ കടുത്ത തവിട്ടു നിറം. മറ്റു പരുന്തുകളുടെ തലയേക്കാൾ ചെറുതാണ്. വലിയ പുള്ളിപ്പരുന്തിനേയും ചെറിയ പുള്ളിപ്പരുന്തിനേയും തിരിച്ചറിയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.[8] ഇതൊരു കാട്ടിലെ പക്ഷിയാണ്. ഇവ യൂറോപ്പ്, പിന്നെ കിഴക്കോട്ട് ഏഷ്യയിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് വടക്കൻ യൂറോപ്പ് , മിഡിൽ ഈസ്റ്റ്, വടക്കു- കിഴക്കൻ ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലേക്ക് ദേശാട്നം നടത്തുന്നു. 1993 ഉപഗ്രഹ ട്രാൻസ്പോണ്ടറുമായി ബന്ധിപ്പിച്ച പക്ഷി പ്രജനന സ്ഥലത്തുനിന്നും 5526 കി.മീ. സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ശരാശരി 150 കി.മീ സഞ്ചരിച്ചിട്ടുണ്ട്..[9] 10 പക്ഷികൾ വരെ ഒറേ സ്ഥലത്ത് ഇര തേടുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക പരുന്തുകളുമായി കൂട്ടത്തിൽ കാണാറുണ്ട്.[10] ഭക്ഷണംചെറിയ സസ്തനി കളേയും അതുപോലുള്ളവയേയും ഇരയാക്കുന്നു. പ്രജനനംമരത്തിലുള്ള കൂട്ടിൽ 1-3 മുട്ടകളിടുന്നു. ലൈംഗിക പ്രായപൂർത്തിആവുന്നതുവരെ കുഞ്ഞുങ്ങൾ രക്ഷിതാക്കളുടെ കൂടെ കഴിയുന്നു. അതിനു ശേഷം പുതിയ പ്രിധിയിലേക്ക് മാറി ഇണയെ കണ്ടെത്തുന്നു. പ്രജനനകാലത്ത് വടക്കേ യൂറോപ്പിലും ഏഷ്യയിലും ജീവിക്കുന്ന ഈ പക്ഷി ശൈത്യകാലത്ത് തെക്കുകിഴക്കൻ യൂറോപ്പ്, ദക്ഷിണേഷ്യ, മധ്യപൂർവേഷ്യ എന്നിവിടങ്ങളിലേക്ക് കുടിയേറുന്നു. തിങ്ങിയ കാടുകളിലാണ് സാധാരണ വസിക്കുക. പ്രജനനകാലവാസസ്ഥലങ്ങളിലേക്കുള്ള കുടിയേറ്റം വളരെ വൈകിയാണ് നടത്തുന്നത് - ചിലപ്പോൾ മാർച്ച് മാസത്തിന്റെ അവസാനം വരെ ഈ പക്ഷികളെ ഭൂട്ടാനിൽ കാണാനാകും. ഒരു കൂട്ടിൽ ഒന്നു മുതൽ മൂന്നു വരെ മുട്ടകളാണ് പുള്ളിക്കഴുകൻ ഇടാറ്.
ചിത്രശാല
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾClanga clanga എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Clanga clanga എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia