വലിയ വേലിത്തത്ത
തത്തയുടെ രൂപസാദൃശ്യമുള്ളതും എന്നാൽ വലിപ്പം കുറഞ്ഞതുമായ പക്ഷികളായ വേലിത്തത്തകളിൽ വലിപ്പം കൂടിയ വർഗ്ഗമാണ് വലിയ വേലിത്തത്ത എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Blue Tailed Green Bee Eater. ശാസ്ത്രീയ നാമം: Merops philippinus. രൂപവിവരണം![]() നാട്ടുവേലിത്തത്തയേക്കാൾ ഒന്നര ഇരട്ടി വലിപ്പവും പച്ച നിറവുമാണ് ഇതിന്. അരയ്ക്കു താഴെ വാലുൾപ്പെടെ കടും നീല നിറം. താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടു നിറം. വാലിന്റെ മദ്ധ്യത്തിലെ തൂവലുകൾ നീളം കൂടിയവയാണ്. വ്യക്തമായ മുഖത്തെഴുത്തുണ്ട്. കൊക്കു മുതൽ കണ്ണിലൂടെ കടന്നു പോകുന്ന കറുത്ത പട്ടയുണ്ട്. അതിനു താഴെ നീലനിറത്തിൽ ഒരു വരയുണ്ട്. താടി മഞ്ഞയാണ്. തൊണ്ടയും കവിളും ചുവപ്പു കലർന്ന തവിട്ടു നിറമാണ്. പൃഷ്ഠത്തിനും വാലിനും നീല നിറമുണ്ട്.[1] വിതരണംഉത്തര- മദ്ധ്യ ഭാരതത്തിലും പാകിസ്താനിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. എന്നാൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒരിടത്ത് ഒരു പറ്റം പ്രജനനം നടത്തുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. [1] സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്തു മാത്രമേ കേരളത്തിൽ ഈ പക്ഷിയെ കാണാറുള്ളു. ഏപ്രിൽ മാസത്തോടെ ഇവ പ്രജനനാർത്ഥം വടക്കേ ഇന്ത്യയിലേക്കു പോകും. തീറ്റപറന്നാണ് ഇര തേടുന്നത്. പ്രാണികൾ, കീടങ്ങൾ, തുമ്പികൾ, പൂമ്പാറ്റകൾ, കടന്നലുകൾ, തേനീച്ചകൾ എന്നി വ ഭക്ഷണമാണ്. വലിപ്പമുള്ള ഇരകകളെ അടിച്ചു കൊന്നാണ് ഭക്ഷിക്കുന്നത്. പ്രജനനംഉത്തര- മദ്ധ്യ ഭാരതത്തിലും പാകിസ്താനിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. കേരളത്തിലെ വേലിതത്തകളുടെ പ്രധാന പ്രജനനകേന്ദ്രം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത കാങ്കോൽ എന്ന പട്ടണമാണ് . മൺ തിട്ടകളിൽ ഒന്നു രണ്ടു മീറ്റർ നീളത്തിൽ പൂവനും പിടയും ചേർന്ന് മാളം ഉണ്ടാക്കി,5-7 മുട്ടകളിടുന്നു. അടുത്തടുത്തായി ധാരാളം മാളങ്ങളുവും. പേരിനു പിന്നിൽഎപ്പോഴും വേലികളിലും കമ്പികളിലുമാണ് ഇവ കാണപ്പെടുന്നത്. കാലുകൾ കുറിയതാകയാൽ നിലത്തിറങ്ങി ഇരതേടൽ പതിവില്ല. ഇവയും കാണുക
|
Portal di Ensiklopedia Dunia