വലിയഴീക്കൽ വിളക്കുമാടം

വലിയഴീക്കൽ വിളക്കുമാടം
വലിയഴീക്കൽ വിളക്കുമാടത്തിന്റെ പുലിമുട്ടിൽ നിന്നുള്ള ദൃശ്യം
Locationആലപ്പുഴ, കേരളം
Constructionമേസണറി
Height41.26 മീറ്റർ
Shapeഅഞ്ച് വശങ്ങൾ
Light
First lit2021

ആലപ്പുഴ ജില്ലയിൽ വലിയഴീക്കൽ ഹാർബറിനടുത്തായി സ്ഥിതി ചെയ്യുന്ന വിളക്കുമാടമാണ് വലിയഴീക്കൽ വിളക്കുമാടം. 2021 ഒക്റ്റോബർ 30-നാണ് ഈ വിളക്കുമാടം ഉദ്ഘാടനം ചെയ്തത്. ഹാർബറിലേയ്ക്ക് മടങ്ങുന്ന മത്സ്യബന്ധനത്തൊഴിലാളികൾക്ക് രാത്രി സമയത്ത് പുലിമുട്ടിലേയ്ക്ക് പ്രവേശിക്കാൻ സഹായകമാണ് ഈ വിളക്കുമാടം.[1][2]

ഉദ്‌ഘാടനം

തുറമുഖ, കപ്പൽ ഗതാഗതവകുപ്പ് മന്ത്രി സർബാനന്ദ സോണോവാളാണ് ഈ വിളക്കുമാടം ഉദ്ഘാടനം ചെയ്തത്. 2021 ജൂൺ 3 മുതൽ പരിശോധനകളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു.


സാങ്കേതിക വിശദാംശങ്ങൾ

ഉയരം: 41.26 മീറ്റർ ഛേദം: പഞ്ചഭുജം നിറങ്ങൾ: തിരശ്ചീനമായ നീലയും വെള്ളയും വീതിയുള്ള വരകൾ.


ഭൂസ്ഥാനം: 9°08′21″N 76°27′56″E / 9.139241°N 76.46545°E / 9.139241; 76.46545

അവലംബം

  1. Nag, Devanjana (November 3, 2021). "Shipping Minister Sarbananda Sonowal inaugurates Valiyazhikkal Lighthouse in Kerala". Financial Express. Financial Express. Retrieved 4 നവംബർ 2022.
  2. "Shipping Minister Sonowal inaugurates Valiyazhikkal Lighthouse in Kerala". ANI. ANI. October 31, 2021. Retrieved 4 നവംബർ 2022.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya