വള്ളിച്ചീര
കേരളത്തിന്റെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് ബസല്ല,മലബാർ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന വള്ളിച്ചീര.[1] ജീവകം 'എ'യും ഇരുമ്പും കാത്സ്യവും മാംസ്യവും വള്ളിച്ചീരയുടെ ഇലയിൽ ഉയർന്ന തോതിലുണ്ട്[2]. അടുക്കളത്തോട്ടത്തിൽ വളർത്താവുന്ന ഒരു മികച്ച ചെടിയാണ് വള്ളിച്ചീര. തണ്ടിന് പച്ച നിറമുള്ളതും, വയലറ്റ് നിറമുള്ളതുമായ രണ്ടിനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. പച്ച ഇനമാണ് ഏറെ രുചികരം. ധാരാളം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് വഷളച്ചീര. (ശാസ്ത്രീയനാമം: Basella alba). വഷളച്ചീരയുടെ ഇല, തണ്ട് മുതലായ ഔഷധനിർമ്മാണത്തിനായി ഉപയോഗിക്കുന്നു. [3] കൃഷിരീതി![]() മെയ്-ജൂൺ, സപ്തംബർ-ഒക്ടോബർ മാസങ്ങളിലാണ് വള്ളിച്ചീര നടാൻ അനുയോജ്യം സമയം. പല തരത്തിലുള്ള മണ്ണിൽ വളരുമെങ്കിലും മണൽ കലർന്ന മണ്ണാണ് ഉത്തമം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം.ഇവയുടെ കറുത്ത നിറത്തിലുള്ള വിത്തുകളും പുതിയ തൈ ഉണ്ടാക്കാനായി ഉപയോഗിക്കാം. സാധാരണഗതിയിൽ വള്ളിച്ചീരയുടെ ഓരോ മുട്ടിൽ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢിൽ സമാന്തരമായി ഇലകൾ മാത്രം പുറത്തുകാണുന്ന വിധം നടാം. വൈകുന്നേരങ്ങളിൽ നടുന്നതാണുത്തമം.വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ രണ്ട് ചെടികൾ തമ്മിൽ ഒരടി അകലം . പടർന്നുവരുന്ന ചെടിയാണ് വള്ളിച്ചീര. അടിവളമായി കമ്പോസ്റ്റോ ചാണകപ്പൊടിയോ രണ്ടു കിലോഗ്രാം വീതം നൽകാം. പന്തലിട്ട് പടർത്തി ഉല്പാദനം കൂട്ടും. നട്ട് ആറാഴ്ചകൊണ്ട് വിളവ് തരാൻ തുടങ്ങും. പേരുകൾ
ഔഷധ ഉപയോഗംവാതപിത്തരോഗങ്ങൾ, പൊള്ളൽ, അർശസ്സ്, ചർമ്മരോഗങ്ങൾ, ലൈംഗികബലഹീനത, അൾസർ മുതലായ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. രസഗുണങ്ങൾചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia