വാം-ഹോട്ട് ഇന്റർ ഗലാക്ടിക് മീഡിയം![]() ഗാലക്സികളുടെ ഇടയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ ചൂടുള്ള പ്ലാസ്മാവസ്ഥയിലുള്ള ബാരിയോൺ വസ്തുക്കളാണ് വാം-ഹോട്ട് ഇന്റർഗലാക്ടിക് മീഡിയം (ഡബ്ലിയു എച്ച് ഐ എം) അഥവാ സ്പാർസ് എന്നുപറയുന്നത്. ഇവയ്ക്ക് 105 മുതൽ 107 കെൽവിൻ വരെ താപനില കാണപ്പെടുന്നു. ഇന്നത്തെ അവസ്ഥയിൽ പ്രപഞ്ചത്തിലെ 40-50[1] ശതമാനം ബാരിയോണുകളും ഇവയിലാണെന്നാണ് കോസ്മോളജിസ്റ്റുകൾ വിശ്വസിക്കുന്നത്[2]. വളരെ ഉയർന്ന താപനിലയുള്ളതുകൊണ്ട് അൾട്രാവയലറ്റുകളെയും താഴ്ന ഊർജ്ജമുള്ള എക്സ് കിരണങ്ങളും നിരീക്ഷിക്കുകവഴി ഇവയെ വളരെ പെട്ടെന്ന് കണ്ടെത്താമെന്ന് കരുതുന്നു. ഗുരുത്വാകർഷണബലം മൂലമുള്ള ചുരുങ്ങലും കൂടിച്ചേരലുകളും അക്രീഷനുകളും മൂലവും വളരെ ക്രീയാത്മകമായ ഗലാക്ടിക് ന്യൂക്ലിയൈ ഉള്ളതുകൊണ്ടും ഇവയ്ക്കുള്ളിൽ വളരെ വലിയ ഗ്യാസ്ഷോക്കുകൾ ഉണ്ടാവാറുണ്ട്. ഇത്തരം പ്രതിഭാസങ്ങൾ വമിക്കുന്ന ഗുരുത്വാകർഷണ ഊർജ്ജം താപീയ ഉത്സർജ്ജനങ്ങൾക്കും കൊളീഷൻലെസ് ഷോക്ക് ഹീറ്റിംഗിനും കാരണമാവുന്നു[1]. 2010 മെയ് മാസത്തിൽ ഒരു വളരെ വലിയ വാം-ഹോട്ട് ഇന്റർഗലാക്ടിക് മീഡിയം റിസർവോയർ ചന്ദ്ര എക്സറേ ഒബ്സെർവ്വറി കണ്ടെത്തുകയുണ്ടായി. ഇത് ഭൂമിയിൽനിന്നും 400 പ്രകാശവർഷം അകലെ ഗാലക്സി ഭിത്തിയിലായാണ് കണ്ടെത്തിയത്(സ്കൾപ്ചർ വാൾ)[3][4]. ഇവയും കാണുകഅവലംബം
|
Portal di Ensiklopedia Dunia