വാണിജ്യക്കാറ്റുകൾ![]() ഉഷ്ണമേഖലാപ്രദേശം ഭൌമോപരിതലത്തിൽ കിഴക്കുഭാഗത്തു നിന്നും വീശി, ഒരു നിശ്ചിതപാതയിലൂടെ സഞ്ചരിക്കുന്ന കാറ്റുകളാണു് വാണിജ്യക്കാറ്റുകൾ. ഉത്തരാർദ്ധഗോളത്തിൽ വടക്കുകിഴക്കു നിന്നും, ദക്ഷിണാർദ്ധഗോളത്തിൽ തെക്കുകിഴക്കു് നിന്നുമാണു് ഇവ വീശുന്നതു് [1].ഉത്തര ധ്രുവത്തിൽ വടക്ക് കിഴക്കു നിന്നും ദക്ഷിണ ധ്രുവത്തിൽ തെക്ക് കിഴക്കു നിന്നുമാണ് പ്രധാനമായും ഈ വാണിജ്യ വാതങ്ങൾ വീശുന്നത്. തണുപ്പുകാലത്ത് ആർടിക്സ ഒസിലിയേഷൻറെ ഫലമായി ഇവ ശക്തിപ്രാപിക്കുന്നു. നൂറ്റാണ്ടുകളായി കപ്പൽ നാവികർ കപ്പൽ യാത്രകൾക്കായി വാണിജ്യവാതങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അറ്റ് ലാൻറിക് സമുദ്രത്തിലൂടെയും പസഫിക് സമുദ്രത്തിലൂടെയും അമേരിക്കൻ കൊളനിവൽക്കരണത്തിനും വ്യാപാര യാത്രകൾക്കും ഈ കാറ്റുകൾ സഹായകരമായിട്ടുണ്ട്. കാലാവസ്ഥപഠനത്തിൽ ഉഷ്ണമേഖലാപ്രദേശത്തെ ചുഴലികാറ്റിൻറെ ഗതിനിയന്ത്രിക്കുന്ന കാറ്റായി വാണിജ്യവാതങ്ങളെ കാലാവസ്ഥാ പഠനത്തിൽ നിരീക്ഷിക്കുന്നു.അറ്റ് ലാൻറിക്,പസഫിക്,ദക്ഷിണ ഇന്ത്യൻ മഹാസമുദ്രം എന്നിവക്ക് പുറമെ വടക്കെ അമേരിക്ക, തെക്കെ ഏഷ്യ,മഡഗാസ്കർ, കിഴക്കേ ആഫ്രിക്ക എന്നിവക്ക് മുകളിലൂടെയെല്ലാം ഈ കാറ്റ് വീശുന്നു. ആഫ്രിക്കയിലെ മൺപൊടികളെ പടിഞ്ഞാറെ ഭാഗത്തേക്ക് അറ്റ് ലാൻറികിൻറെയും കരീബിയൻ കടലിൻറെയും മുകളിലൂടെ കൊണ്ടുപോകുന്നതിന് കാരണവും ഈ കാറ്റു തന്നെയാണ്. വടക്കെ അമേരിക്കയുടെ തെക്ക് കിഴക്കെ ഭാഗത്തേക്കും ഈ പൊടിക്കാറ്റ് എത്തുന്നുണ്ട്.വാണിജ്യവാതങ്ങളുടെ ക്ഷയം സംഭവിക്കുമ്പോൾ അടുത്തുള്ള ഭൂഭാഗങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ചരിത്രം14-ാം നൂറ്റാണ്ടിൻറെ അവസാന കാലത്താണ് ഈ വാചകം ഇംഗ്ലീഷിൽ പ്രചാരത്തിലാകുന്നത്.വഴി,പാത എന്ന് അർത്ഥം വരുന്ന വാക്യമായിട്ടാണ് അന്ന് പരിഗണിച്ചത്.[2]അതിനൊരു കാരണമുണ്ടായിരുന്നു.വാണിജ്യ വാതങ്ങളുടെ പ്രധാന്യം ആദ്യം മനസ്സിലാക്കിയത് സമുദ്രപരിവേഷണത്തിൽ ഉത്സുകരായിരുന്ന പോർച്ചുഗീസുകാരാണത്രെ. (the Volta do mar, എന്ന പോർച്ചുഗീസ് വാക്കിൻറെ അർത്ഥം കടൽ അടക്കുക പക്ഷെ കടലിൽ നിന്നും പിൻതിരിയുക അഥവാ "turn of the sea" but also "return from the sea" എന്നതാണ്) ഉത്തര, ദക്ഷിണ മഹാസമുദ്രങ്ങളിൽ നിന്നും പിൻവാങ്ങുന്നതിനെ കുറിച്ചാണ് ഈ പരാർശമുണ്ടായിരുന്നത്.[3] കാരണങ്ങൾCause![]()
അവംലംബം
പണ്ട് വാണിജ്യത്തിന് വന്ന യൂറോപ്പിയൻ പായ് കപ്പലുകൾ ഈ കാറ്റുകളെയാണ് ആശ്രയിച്ചിരുന്നത് |
Portal di Ensiklopedia Dunia