വാഴച്ചെങ്കണ്ണി
എറിയോനോട്ട ജനുസ്സിൽ പെട്ട ഒരു ശലഭമാണ് വാഴച്ചെങ്കണ്ണി(Banana Skipper).[1][2][3] വാഴച്ചെങ്കണ്ണി (ശാസ്ത്രീയനാമം: എറിയോനോട്ട ടോറസ്) എന്ന് വിളിക്കുന്ന ഈ പൂമ്പാറ്റയുടെ ലാർവ വാഴ, തെങ്ങ് തുടങ്ങിയവയെ ആക്രമിക്കുന്നു[3]. ജീവിതചക്രംശലഭം ഇടുന്ന മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവയുടെ നിറം വെളുപ്പാണ്. ലാർവകൾ വാഴയുടെ ഇല തിന്നും ബാക്കിഭാഗം ചുരുട്ടിയും കഴിഞ്ഞുകൂടുന്നു. 12 മുതൽ 25 വരെ മുട്ടകൾ ചിത്രശലഭം ഇടുന്നു. ശലഭത്തിന് തവിട്ടുനിറമാണ്[3] . നിയന്ത്രണം1980-ൽ പാപുവ ന്യൂ ഗിനിയയിൽ ഈ ലാർവ കൃഷിയെ ബാധിച്ചിരുന്നു. ലാർവയുടെ പ്രവർത്തനത്താൽ ഇല ചുരുട്ടിവെക്കുന്നതുകൊണ്ട് മരുന്നടിച്ചാൽ അവയെ നശിപ്പിക്കാൻ സാധിക്കില്ല. 10 വർഷത്തോളമുള്ള പ്രയത്‌നഫലത്താലാണ് ആ രാജ്യം ലാർവയെ നിയന്ത്രണത്തിലാക്കിയത്[3]. അതിനായി മറുകീടത്തെ ഇറക്കിയിരുന്നു. മൗറീഷ്യസ്, ഓസ്‌ട്രേലിയ, ഹവായ്, തായ്‌വാൻ എന്നീ രാജ്യങ്ങളും ലാർവയുടെ ആക്രണത്തിനിരയായിട്ടുണ്ട്. വാഴകളിൽ നിന്ന് തെങ്ങിലേക്കും ഇവ സംക്രമിക്കാറുണ്ട്.[3]. അവലംമ്പം
പുറം കണ്ണികൾErionota torus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia