വാഷിങ്ടൺ ആൾസ്റ്റൺ
അമേരിക്കൻ ചിത്രകാരനായിരുന്നു വാഷിങ്ടൺ ആൾസ്റ്റൺ (ജീവിതകാലം: നവം: 5, 1779 –ജൂലൈ 9, 1843). പ്രകൃതി ചിത്രങ്ങളിലൂടെ പ്രസിദ്ധനായ ആൾസ്റ്റൺ പ്രകൃതി, അന്തരീക്ഷം, പരിസ്ഥിതി എന്നിവയിലൂന്നിയ ചിത്രകലാപ്രസ്ഥാനമായ റൊമാന്റിക് ശൈലിയെ അമേരിക്കൻ സമൂഹത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. ആദ്യകാലം![]() തെക്കൻ കരോലിനയിലെ ജോർജ്ജ് ടൗൺ കൗണ്ടിയിലാണ് ആൾസ്റ്റൺ ജനിച്ചത്. ഹാർവാഡിൽ നിന്നു ബിരുദം നേടിയ ശേഷം ലണ്ടനിൽ ചിത്രകല പഠിയ്ക്കുന്നതിനായി അദ്ദേഹം പുറപ്പെട്ടു. ബെഞ്ചമിൻ വെസ്റ്റ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാനാദ്ധ്യാപകൻ. പഠനത്തെത്തുടർന്നു യൂറോപ്പിൽ പര്യടനത്തിനായി പുറപ്പെട്ട ആൾസ്റ്റൺ ഇറ്റലിയിലെത്തുകയും അവിടെ വച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാനിടയായ കലാവിമർശകർ അദ്ദേഹത്തെ അമേരിയ്ക്കൻ ടിഷ്യൻ എന്നു വിശേഷിപ്പിയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രകൃഷ്ടകൃതിയായി വാഴ്ത്തപ്പെടുന്നത് നിലാവിലെ പ്രകൃതി (Moonlit Landscape) എന്ന ചിത്രമാണ്.[1] പുറംകണ്ണീകൾ
അവലംബം
|
Portal di Ensiklopedia Dunia