വാസുദേവശരൺ അഗ്രവാൾഭാരതീയ പുരാതത്ത്വഗവേഷകനായ വാസുദേവശരൺ അഗ്രവാൾ 1904-ൽ കാശിയിൽ ജനിച്ചു. ബനാറസ് സർവകലാശാലയിൽ നിന്ന് പുരാതത്ത്വശാസ്ത്രത്തിൽ ഡി.ലിറ്റ്. ബിരുദം നേടിയ ആദ്യത്തെ വ്യക്തിയാണ് അഗ്രവാൾ. ബഹുമുഖമായ വ്യക്തിത്വമുള്ള ഡോ. അഗ്രവാൾ വിദ്യാഭ്യാസ വിചക്ഷണൻ, സാഹിത്യകാരൻ, പുരാതത്ത്വഗവേഷകൻ, കലാകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1931 മുതൽ 39 വരെ ലക് നൗ മ്യൂസിയത്തിലുള്ള മഥുരാ പുരാതത്ത്വസംഗ്രഹാലയത്തിലും 40 മുതൽ 45 വരെ ലക്നൗ പ്രോവിൻഷ്യൽ മ്യൂസിയത്തിലും 46 മുതൽ 51 വരെ ഡൽഹി സെൻട്രൽ ഏഷ്യൻ ആന്റിക്വറിസ് മ്യൂസിയത്തിലും പ്രവർത്തിച്ചു. 1951 മുതൽ 68 വരെ ബനാറസ് സർവകലാശാലയിലെ സ്കൂൾ ഒഫ് ഇൻഡോളജിയിൽ പുരാതത്ത്വവകുപ്പിന്റെ അധ്യക്ഷനായിരുന്നു. പ്രമുഖകൃതികൾ
ഡോ. അഗ്രവാളിന്റെ കൃതികൾ എല്ലാം തന്നെ പ്രാചീന സാഹിത്യത്തെയും പുരാവസ്തുവിജ്ഞാനീയത്തെയും ആധാരമാക്കിയുള്ള മൗലികപഠനങ്ങളാണ്. ഈ ഗ്രന്ഥങ്ങൾ ഇന്ത്യയുടെ പ്രാചീന സംസ്കാരമേഖലയിലേക്ക് വെളിച്ചം വീശാൻ വളരെയധികം സഹായിക്കുന്നു. ഇദ്ദേഹം 1968-ൽ കാശിയിൽ നിര്യാതനായി.
|
Portal di Ensiklopedia Dunia