വാൻ ഡി ഗ്രാഫ്ജനറേറ്റർ
വാൻ ഡി ഗ്രാഫ്ജനറേറ്റർ എന്നത് ഒരു ഇലക്ട്രോസ്റ്റാറ്റിക്ക് ജനറേറ്റർ ആണ്. കുചാലകമായ കോളത്തിന്റെ മുകളിലായുള്ള ശുന്യമായ ലോഹഗ്ലോബിനു മുകളിൽ വൈദ്യുതചാർജ്ജ് സംഭരിക്കാൻ വേണ്ടി ഒരു ചലിക്കുന്ന ബെൽറ്റ് ഇത് ഉപയോഗിക്കുന്നു. ഇതു വളരെ ഉയർന്ന വൈദ്യുതപൊട്ടൻഷ്യൽ സൃഷ്ടിക്കുന്നു. ഇത് വളരെ താഴ്ന്ന് കറണ്ട് നിലകളിൽ വളരെ ഉയർന്ന വോൾട്ടതയിലുള്ള ഡയറക്റ്റ് കറണ്ട് (DC) ഉൽപ്പാദിപ്പിക്കുന്നു. 1929 ൽ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ റോബർട്ട് ജെ. വാൻ ഡി ഗ്രാഫ് ആണ് കണ്ടെത്തിയത്. [1] ആധുനിക വാൻ ഡി ഗ്രാഫ് ജനറേറ്ററുകളിൽ 5 മെഗാവോൾട്ടതകൾ വരെ പൊട്ടൻഷ്യൽ വ്യത്യാസം കൈവരിക്കാൻ കഴിയും മേശയിൽക്കൊള്ളുന്ന വകഭേദത്തിന് 100,000 വോൾട്ടതകൾ ഉൽപ്പാദിപ്പിച്ച് കാണാൻ സാധിക്കുന്ന സ്ഫുരണങ്ങൾ ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ഊർജ്ജം ശേഖരിക്കാൻ കഴിയും. ചെറിയ വാൻ ഡി ഗ്രാഫ് യന്ത്രങ്ങൾ ഉണ്ടാക്കുന്നത് വിനോദത്തിനും ഭൗതികശാസ്ത്രവിദ്യാഭ്യാസത്തിൽ ഇലക്ട്രോസ്റ്റാറ്റിക്സ് പഠിപ്പിക്കാനും ആണ്. വലിയവ ശാസ്ത്രമ്യൂസിയങ്ങളിൽ പ്രദർശിപ്പിക്കുന്നു. വാൻ ഡി ഗ്രാഫ് ജനറേറ്റർ വികസിപ്പിച്ചത് ഭൗതികശാസ്ത്രഗവേഷണത്തിലെ പാർട്ടിക്കിൽ ആക്സിലേറ്റർ ആയാണ്. ഇതിന്റെ ഉയർന്ന പൊട്ടൻഷ്യൽ ശൂന്യമായ കുഴലുകളിൽ സബ്അറ്റോമിക്ക് പാർട്ടിക്കിളുകളെ ഉയർന്ന വേഗതകളിൽ ത്വരിതപ്പെടുത്താൻ ഉപയോഗിക്കുന്നു. സൈക്ലോൺ വികസിപ്പിക്കുന്നത് വരെ 1930 കളിൽ വരെ ഏറ്റവും ശക്തമായ ത്വരിതമായിരുന്നു ഇത്. ഊർജ്ജിതമാക്കിയ പാർട്ടിക്കിളുകളും ന്യൂക്ലിയർ മെഡിസിൻ പോലെയുള്ള മേഖലകളിൽ ഉപയോഗിക്കുന്ന എക്സ്-റേ ബീമുകളും ഉൽപ്പാദിപ്പിക്കുന്ന ത്വരിതമായി ഇത് ഇപ്പോഴും ഉപയോഗിക്കുന്നു. വോൾട്ടത് ഇരട്ടിയാക്കാൻ രണ്ട് ജനറേറ്ററുകൾ സാധാരണയായി ഒന്നിച്ചുപയോഗിക്കുന്നു. ഒന്ന് പോസിറ്റീവും മറ്റേത് നെഗറ്റീവും പൊട്ടൻഷ്യലുകൾ ഉൽപ്പാദിപ്പിക്കുന്നു. ഇതിന് ടാൻഡം വാൻ ഡി ഗ്രാഫ് ത്വരിതം എന്നാണ് പറയുന്നത്. ഉദാഹരണത്തിന് Brookhaven National Laboratory യിലെ ടാൻഡം വാൻ ഡി ഗ്രാഫ് ത്വരിതം ഏകദേശം 30 മില്ല്യൺ വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസങ്ങൾ കൈവരിക്കാൻ കഴിയും. തുറന്നിരിക്കുന്ന വാൻ ഡി ഗ്രാഫ് യന്ത്രങ്ങളിലെ വോൾട്ടത നിയന്ത്രിക്കുന്നത് ഏകദേശം 5 മെഗാവോൾട്ടിനെ arcing, corona discharge എന്നിവ ചെയ്താണ്. ഭൂരിഭാഗം ആധുനിക വ്യവസായ യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് കുചാലക വാതകങ്ങളുള്ള മർദ്ദീകരിച്ച ടാങ്കിലാണ്. ഇവയ്ക്ക് ഏകദേശം 25 മെഗാവോൾട്ടുകൾക്കു മുകളിൽ പൊട്ടൻഷ്യലുകൾ കൈവരിക്കാ കഴിയും. പേറ്റന്റുകൾ
ഇതും കാണുക
അവലംബം
Van de Graaff generators എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia