വാൾട്ടർ ബുള്ളർ
സർ വാൾട്ടർ ബുള്ളർ എന്ന വാൾട്ടർ ലോവ്രി ബുള്ളർ (9 October 1838 – 19 July 1906) ന്യൂസിലാന്റിലെ അഭിഭാഷകനും പ്രകൃതിശാസ്ത്രജ്ഞനും ന്യൂസിലാന്റിലെ പക്ഷിശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹത്തിന്റെ എ ഹിസ്റ്ററി ഓഫ് ദ ബേർഡ്സ് ദി ന്യൂസിലാൻറ് എന്ന ഗ്രന്ഥം പക്ഷിശാസ്ത്രത്തിലെ ഒരു ക്ലാസ്സിക്കായി കരുതപ്പെടുന്നു. ജീവചരിത്രംവാൾട്ടർ ബുള്ളർ, റെവ: ജെയിംസ് ബുള്ളറുടെ മകനായി ജനിച്ചു. 1859ൽ അദ്ദേഹം തന്റെ മാതാപിതാക്കളോടൊപ്പം വെല്ലിഗ്ടണിലേയ്ക്കു താമസം മാറി. അവിടെ പ്രകൃതിശാസ്ത്രജ്ഞനായ വില്ല്യം ജോൺ സ്വൈൻസണിന്റെ കൂടെ കൂടി. 1859ൽ അദ്ദേഹം സതേൺ പ്രവിശ്യയുടെ നേറ്റീവ് കമ്മിഷണർ ആയി. 1871ൽ അദ്ദേഹമിംഗ്ലണ്ടിലെയ്ക്കു യാത്രചെയ്തു. 3 വർഷത്തിനു ശേഷം അദ്ദേഹം തിരികെ വെല്ലിങ്ടണിലെത്തി നിയമജ്ഞനായി. [1] 1862ൽ അദ്ദേഹം ചർലൊത്തി മെയറിനെ വിവാഹം ചെയ്തു. അവർക്കു 4 കുട്ടികൾ ഉണ്ടായിരുന്നു. [1] ബുള്ളർ A History of the Birds of New Zealand (1872–1873, 2nd ed. 1887–1888) രചിച്ചു. 1882ൽ അദ്ദേഹം, Manual of the Birds of New Zealand രചിച്ചു. 1905ൽ അദ്ദേഹം, Supplement to the History of the Birds of New Zealand എന്ന ഗ്രന്ഥവും രചിച്ചു. 1886ൽ അദ്ദേഹത്തിനു നൈറ്റ് കമാൻഡർ പദവി ലഭിച്ചു. [2] പിന്നീട്, ഇംഗ്ലണ്ടിലേയ്ക്ക് താമസം മാറ്റി. അവിടെവച്ച്, 19 July 1906നു അദ്ദേഹം മരിച്ചു.[1] കിട്ടിയ ബഹുമതികളുടെ പട്ടിക
അവലംബം
|
Portal di Ensiklopedia Dunia