വി. അബ്ദുൽറഹ്മാൻ

വി. അബ്ദുറഹിമാൻ
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിഅബ്ദുറഹ്മാൻ രണ്ടത്താണി
മണ്ഡലംതാനൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-06-05) 5 ജൂൺ 1962 (age 62) വയസ്സ്)
പോരൂർ
രാഷ്ട്രീയ കക്ഷിഎൻ.എസ്.സി.
പങ്കാളിസാജിത
കുട്ടികൾരണ്ട് മകൾ ഒരു മകൻ
മാതാപിതാക്കൾ
  • മുഹമ്മദ് ഹംസ വെല്ലക്കാട്ട് (അച്ഛൻ)
  • ഖദീജ നെടിയാൽ (അമ്മ)
വസതിപൂക്കയിൽ
As of ജൂലൈ 12, 2020
ഉറവിടം: നിയമസഭ

പ്രമുഖ ഇടതുപക്ഷ സഹയാത്രികനും താനൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സമാജികനുമാണ് വി. അബ്ദുൽറഹ്മാൻ. മുഹമ്മദ് ഹംസ വെല്ലക്കാട്ടിന്റെയും ഖദീജ നെടിയാലിന്റേയും മകനായി 1962 ജൂൺ 5 ന് പോരൂരിൽ ജനിച്ചു.

കോൺഗ്രസ്സിൽ നിന്നും രാജി വെച്ച് സിപിഎം പിന്തുണയോടെ 2014 ൽ പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ നിന്നും ET മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ച് 25410 വോട്ടിനു പരാജയപ്പെട്ടിരുന്നു.   

2021 ഏപ്രിൽ 6ന് നടന്ന പതിനഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്ന് വിജയിച്ച വി അബ്ദുറഹ്മാനു മന്ത്രി സ്ഥാനവും ലഭിച്ചു. കായികം,വഖഫും ഹജ്ജ് തീർത്ഥാടനവും, തപാലും ടെലഗ്രാഫും, റെയിൽവെ എന്നി വകുപ്പുകളുടെ മന്ത്രിസ്ഥാനവുമാണ് ലഭിച്ചത്.കെ.എസ്.യു. ബാലജന സഖ്യത്തിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായിരുന്നു. കെപി.സി.സി. അംഗം.; കൗൺസിലർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ (5 വർഷം), തിരൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ (5 വർഷം) എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ‘ആക്ട് തിരുർ’ എന്ന സാംസ്കാരിക സംഘടനയുടെ പ്രസിഡന്റാണ് നിലവിൽ.[1]

അവലംബം

  1. "നിയമസഭ" (PDF). Retrieved ജൂലൈ 12, 2020.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya