വി. രാജേന്ദ്രബാബു
കൊല്ലം കോർപ്പറേഷൻ മേയറായിരുന്നു അഡ്വ. വി. രാജേന്ദ്രബാബു.[1] കൊല്ലം നഗരത്തിലെ സി.പി.ഐ.എം പ്രവർത്തകൻ കൂടിയാണ്. ഒരു അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ വി. രാജേന്ദ്രബാബു, 2015 നവംബർ 18ന് കൊല്ലം കോർപ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഉളിയക്കോവിൽ സ്വദേശിയായ വി. രാജേന്ദ്രബാബു, നിലവിൽ ഉളിയക്കോവിൽ ഈസ്റ്റ് വാർഡിൽ നിന്നാണ് കൊല്ലം കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെ പബ്ലിക്ക് വർക്ക്സ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയാണ്.[2][3] ആദ്യകാല ജീവിതംകോളേജ് പഠന കാലത്ത് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തകനായിരുന്നു. കേരള സർവകലാശാല യൂണിയന്റെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [4] കൊല്ലം മേയറായിസി.പി.ഐ.എമ്മിന്റെ ഭരണത്തിലായിരുന്ന കൊല്ലം കോർപ്പറേഷന്റെ മേയറായിരുന്ന എൻ. പത്മലോചനന്റെ പിൻഗാമിയായി 2006 മാർച്ചിലാണ് ആദ്യമായി മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്.[5] ഉളിയക്കോവിൽ ഈസ്റ്റ് വാർഡിനെ പ്രതിനിധീകരിച്ചായിരുന്നു അന്ന് കോർപ്പറേഷൻ അംഗമായത്. [6][7] 2015 നവംബർ 18-ന് വീണ്ടും കൊല്ലം മേയറായി തിരഞ്ഞെടുക്കപ്പെട്ടു. അവലംബം
|
Portal di Ensiklopedia Dunia