വി. സി. സജ്ജനാർ
ഇന്ത്യയിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് വി. സി. സജ്ജനാർ (V. C. Sajjanar). നിലവിൽ സൈബരാബാദ് പോലീസ് കമ്മീഷണറായി ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു. [1] കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സജ്ജനാർ ഇത്തരത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാറുണ്ട്. കമ്മ്യൂണിറ്റി പോലീസിംഗ് സിറ്റിസൻ ഫ്രണ്ട്‌ലി പോലീസിംഗ്, സൈബർ ക്രൈം തടയൽ മനുഷ്യക്കടത്ത് തടയൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിലും അദ്ദേഹം ശ്രദ്ധേയനാണ്. തെളിവെടുപ്പിനിടയിൽ, പ്രതികളെ വെടിവെച്ചു കൊന്നുവെന്ന പ്രവൃത്തിയിൽ അദ്ദേഹം ശക്തമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്. ജംഗാവോണിലെ ( വാറങ്കൽ ഡിസ്ട്രിക്റ്റ് ) അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടാണ് സഞ്ജനാർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (സ്പെഷ്യൽ ഇന്റലിജൻസ്) എന്ന നിലയിലും പ്രവർത്തിച്ചു. 2019 ഹൈദരാബാദ് കൂട്ടബലാൽസംഗം2019 ഹൈദരാബാദ് കൂട്ടബലാത്സംഗ കൊലപാതകക്കേസിലെ നാല് പ്രതികളെ സൈബരാബാദ് പോലീസ് ആത്മരക്ഷയ്ക്കായി വെടിവച്ചതായി ഡിസംബർ 6 ന് സഞ്ജനാർ പ്രഖ്യാപിച്ചു. 2008 വാറങ്കൽ ആസിഡ് ആക്രമണം2008 ൽ വാറങ്കലിലെ രണ്ട് വനിതാ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ മൂന്ന് പുരുഷന്മാർ ആക്രമിച്ചു. പ്രതിയുടെ ആക്രമണത്തിന് എതിരെ ആത്മരക്ഷയ്ക്കായി പ്രവർത്തിച്ച വാറങ്കൽ പോലീസാണ് പ്രതികളെ വെടിവച്ചത്. സംഭവ സമയത്ത് വാറങ്കൽ ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നു വി. സി. സഞ്ജനാർ. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia