വി.എസ്. ആൻഡ്രൂസ്

വി.എസ്. ആൻഡ്രൂസ്
വി.എസ്. ആൻഡ്രൂസ്
ജനനം(1872-05-05)മേയ് 5, 1872
മരണംഓഗസ്റ്റ് 27, 1968(1968-08-27) (96 വയസ്സ്)
അന്ത്യ വിശ്രമംചെല്ലാനം, എറണാകുളം ജില്ല
ദേശീയത ഇന്ത്യൻ
പൗരത്വം ഇന്ത്യൻ
തൊഴിൽ(s)കവി,
നാടകകൃത്ത്
മാതാപിതാക്കൾസാം ജോൺ,
ജോണമ്മ

മലയാളത്തിലെ സംഗീതനാടകരചയിതാവാണ് വി. എസ്. ആൻഡ്രൂസ്. ജനനം 1872 മെയ് 5 ന് കൊച്ചിയിൽ ചെല്ലാനം ദ്വീപിൽ. പിതാവ് സാംജോൺ. മാതാവ് ജോണമ്മ. മരണം 1968 ആഗസ്റ്റ് 27.

കൃതികൾ

ജ്ഞാനസുന്ദരി, പറുദീസാനഷ്ടം, അക്ബർ മഹാൻ, രാമരാജ്യം, പ്രമാദം, വിശ്വാസവിജയം, സുപ്രതീക്ഷാവിജയം തുടങ്ങി 46ൽപ്പരം മലയാളകൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയിൽ 23 എണ്ണം സംഗീതനാടകങ്ങളാണ്. ഏറ്റവും പ്രശസ്തം മിശിഹാചരിത്രമാണ്.

നാടകം

  • ഇസ്തിക്കിചരിതം
  • ജ്ഞാനസുന്ദരി
  • പറുദീസ നഷ്ടം
  • മുട്ടാളപ്പട്ടാളം
  • കാലകോലാഹലം
  • വിശ്വാസവിജയം
  • രാമരാജ്യം
  • അക്ബർ മഹാൻ
  • കാർന്നോരുടെ കലാപ്രണയം
  • നിയമസഭാ കലാപം
  • ഭക്തിധീരൻ
  • ശാന്തിസന്ദേശം ഒന്നാം ഭാഗം
  • ശ്രീയേശുനാടകം

ഖണ്ഡകാവ്യം

  • മഹാത്മജി

സാഹിത്യം

  • എന്റെ വെളിപാട്
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya