വി.എസ്. വിജയരാഘവൻ
1980, 1984, 1991 ലോക്സഭകളിൽ പാലക്കാട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്(ഐ) പാർട്ടിയുടെ മുതിർന്ന നേതാവാണ് നിലവിൽ എ.ഐ.സി.സി മെമ്പറായ വി.എസ്.വിജയരാഘവൻ. (ജനനം:22 നവംബർ 1941) [2][3][4][5][6] ജീവിതരേഖപാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന ഗ്രാമത്തിൽ വി.ജി.സുകുമാരൻ്റെയും രുഗ്മിണിയുടേയും മകനായി 1941 നവംബർ 22ന് വൃശ്ചിക മാസത്തിലെ ഉത്രാടം നക്ഷത്രത്തിൽ ജനിച്ചു. ആലത്തൂർ ഗവ.ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത.[7] രാഷ്ട്രീയ ജീവിതംകോഴിക്കോട് ദേവഗിരി ഹൈസ്കൂളിൽ ഫിഫ്ത്ത് ഫോറമിൽ പഠിക്കുമ്പോൾ കേരളത്തിൽ നടന്ന ഒരണ സമരത്തിലൂടെയാണ് പൊതുരംഗ പ്രവേശനം. 1956-ൽ കോൺഗ്രസ് പാർട്ടി മെമ്പറായ വിജയരാഘവൻ കോൺഗ്രസ് പാർട്ടിയുടെ ബൂത്ത് പ്രസിഡൻ്റായാണ് രാഷ്ട്രീയ ജീവിതമാരംഭിച്ചത്. 1969-ൽ കോൺഗ്രസ് പാർട്ടി അഖിലേന്ത്യ അടിസ്ഥാനത്തിൽ പിളർന്നതോടെ ഇന്ദിര ഗാന്ധിക്കൊപ്പം (ഐ) ഗ്രൂപ്പിൽ അടിയുറച്ച് നിന്ന വിജയരാഘവൻ കേരളത്തിൽ ലീഡർ കെ.കരുണാകരൻ്റെ വിശ്വസ്ഥനായിരുന്നു. 1980, 1984, 1991 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977, 1989, 1996, 1998, 2004 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ പാലക്കാട് നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[8] പ്രധാന പദവികളിൽ
സ്വകാര്യ ജീവിതംസൗമിനിയാണ് ഭാര്യ. ശ്യാം, മഞ്ജുള, പ്രീത എന്നിവർ മക്കളാണ്. തിരഞ്ഞെടുപ്പുകൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia