വി.എസ്. സുനിൽ കുമാർ
വി.എസ്. സുനിൽ കുമാർ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനും അഭിഭാഷകനും നിലവിലെ കേരളമന്ത്രിസഭയിൽ കൃഷിമന്ത്രിയും പതിനാലാം നിയമസഭയിൽ തൃശ്ശുർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയുമാണ്.[1][2][3][4] സി.പി.ഐ ആണ് ഇദ്ദേഹത്തിന്റെ കക്ഷി. ജീവിതരേഖ1967 മേയ് 30 ന് അന്തിക്കാട്ട് പരേതനായ വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റേയും സി.കെ. പാർവതിയുടെയും മകനായി ജനിച്ചു. ഇദ്ദേഹം അഭിഭാഷകനുമാണ്.[5] തൃശൂർ ശ്രീകേരളവർമ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. ബാലവേദിയിലൂടെ പ്രവർത്തനം ആരംഭിച്ച വി.എസ്. സുനിൽ കുമാർ എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഇദ്ദേഹം ഓൾ ഇൻഡ്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അധികാരസ്ഥാനങ്ങൾ
സമരചരിത്രംവിദ്യാർഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. പൊലീസ് മർദനവും ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ നരനായാട്ടിൽ തലതകർന്ന് മാസങ്ങളോളം ചികിത്സക്ക് വിധേയനായിരുന്നു. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളജ് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു.[7] തിരഞ്ഞെടുപ്പുകൾ
കുടുംബംഅഭിഭാഷകയായ രേഖയാണ് ഭാര്യ. മകൻ നിരഞ്ജൻ കൃഷ്ണ അവലംബം
V. S. Sunil Kumar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia