വീഡിയോലാൻ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത സ്വതന്ത്രവും ഓപ്പൺ സോഴ്‌സ്, പോർട്ടബിൾ, ക്രോസ്-പ്ലാറ്റ്ഫോം മീഡിയ പ്ലെയർ സോഫ്റ്റ്‌വെയർ സ്ട്രീമിംഗ് മീഡിയ സെർവർ എന്നീ പ്രത്യേകതകൾ ഉള്ള പ്ലേയർ ആണ് വി.എൽ.സി. മീഡിയ പ്ലേയർ. ഡെസ്‌ക്‌ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുംആൻഡ്രോയിഡ്, ഐഒഎസ്, ഐപാഡ്ഒഎസ്(iPadOS) എന്നിവ പോലുള്ള മൊബൈൽ പ്ലാറ്റ്‌ഫോമുകൾക്കും വി.എൽ.സി. ലഭ്യമാണ്. ആപ്പിളിന്റെആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, മൈക്രോസോഫ്റ്റ് സ്റ്റോർ തുടങ്ങിയ ഡിജിറ്റൽ വിതരണ പ്ലാറ്റ്‌ഫോമുകളിലും വി.എൽ.സി. ലഭ്യമാണ്.
വിവിധ തരത്തിലുള്ള കോഡക്കുകളെയും ഫയൽ ഫോർമാറ്റുകളെയും, ഡി.വി.ഡി., വി.സി.ഡി. തുടങ്ങിയവയെയും നിരവധി സ്ട്രീമിങ്ങ് ഫോർമാറ്റുകളെയും പിന്തുണക്കുന്ന ഒരു മൾട്ടിമീഡിയ പോർട്ടബിൾ മീഡിയ പ്ലേയർ ആണ് വി.എൽ.സി. വി.എൽ.സി എന്നത് വീഡിയോലാൻ ക്ലൈന്റ് എന്നതിന്റെ ചുരുക്കമായിട്ടാണുപയോഗിക്കാൻ തുടങ്ങിയതെങ്കിലും ഇന്നത് ഉപയോഗിക്കുന്നില്ല[7][8]. ഇതിന്റെ പകർപ്പവകാശം ഗ്നു ലഘു സാർവ്വജനിക അനുവാദ പത്രികയ്ക്കു കീഴിൽ വരുന്നു.