വി.കെ. ആദർശ്
മലയാളിയായ ഒരു സാങ്കേതിക എഴുത്തുകാരനാണ് വി.കെ. ആദർശ് (V.K Adarsh) (ജനനം : 30 മേയ് 1979). ശാസ്ത്ര പത്രപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ഇദ്ദേഹം 2009 -ൽ നേടി. കൂടാതെ കേരളാ ഊർജസംരക്ഷണ അവാർഡും 2007 -ൽ ഇദ്ദേഹത്തിനു ലഭ്യമായി.[1]വിവര സാങ്കേതികവിദ്യയെ യും ബാങ്കിങ്ങിനെയും സംബന്ധിച്ച് ആനുകാലികങ്ങളിൽ പതിവായി എഴുതി വരുന്നു[2]. ജീവിതരേഖകൊല്ലം ജില്ലയിലെ ഉമയനല്ലൂരിലാണ് ആദർശ് ജനിച്ചത്. നെയ്യാറ്റിൻകര ജി.പി.ടി യിൽ നിന്ന് ഇലൿട്രോണിക്‌സ് ആന്റ് ഏവിയോണിക്‌സിൽ ഡിപ്ലോമയും കൊല്ലം ടി.കെ.എം. എൻജിനീയറിംഗ് കോളജിൽ നിന്ന് പ്രൊഡക്ഷൻ എൻജിനീയറിംഗിൽ ബി.ടെക് ബിരുദവും കേരളസർവ്വകലാശാല ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് വകുപ്പിൽ നിന്നും ടെക്‌നോളജി മാനേജ്‌മെന്റിൽ എം.ടെക്ക് ബിരുദവും എൻട്രപ്രണർഷിപ്പിൽ എംബിഎ. ബിരുദവും നേടി. യൂനുസ് കോളജ് ഓഫ് എൻജിനീയറിംഗിൽ അദ്ധ്യാപകനായിരുന്നു. പത്ത് പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ടെക്നിക്കൽ ഓഫീസറായി ബാങ്കിങ്ങ് രംഗത്ത് പ്രവേശിച്ചു, ഇപ്പോൾ യൂണിയൻ ബാങ്കിന്റെ മുംബൈ സെൻട്രൽ ഓഫീസിൽ അസിസ്റ്റന്റ് ജനറൽ മാനേജർ (റിസ്ക് മാനേജ്മെന്റ്) ആയി ജോലി ചെയ്യുന്നു. [3] കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണി
|
Portal di Ensiklopedia Dunia