വി.കെ. ഇബ്രാഹിംകുഞ്ഞ്
കേരളത്തിലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ പ്രമുഖ നേതാക്കളിലൊരാളും മുൻ എം.എൽ.എയുമാണ് വി.കെ ഇബ്രാഹിംകുഞ്ഞ്(ജനനം 20 മെയ് 1952). മുസ്ലിം ലീഗിൻറെ പ്രതിനിധീകരിച്ച് നാൽ തവണ തുടർച്ചയായി എം.എൽ.എയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിൻറെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മുസ്ലിം ലീഗിൻറെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞിൻറെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രിയായിട്ടുള്ള പ്രവർത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാൻ ക്രോണിക്കിളിൻറെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചു.[1] സർവ്വേ അടിസ്ഥാനമാക്കിയാണ് പത്രം മികച്ച മന്ത്രിയെ തെരഞ്ഞെടുക്കുന്നത്. 2012 കേരള രത്ന പുരസ്കാരവും, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്കാരവും, യു.എസ്.എ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.[2] കൊച്ചിൻ ഇൻറർ നാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻറിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലൻറ് ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു.[3] കേരള നിയമസഭയുടെ അഷൂറൻസ് കമ്മറ്റി ചെയർമാൻ[3], ചന്ദ്രിക പത്രത്തിൻറെ ഡയറക്ടർ ബോർഡ് അംഗം[4], കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു. ജീവിതരേഖഎറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിൻറെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് ഇരുപതിന് ജനിച്ചു. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതുപ്രവർത്തനത്തിലും വ്യാപൃതനായി. മൂസ്ലിം ലീഗിൻറെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫ്-ലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും പാഠ്യപാഠ്യേതര രംഗത്തെ വളർച്ചക്കും വേണ്ടി എം.എസ്.എഫ് കാലത്ത് പ്രവർത്തിച്ചു. എം.എസ്.എഫ് കാലഘട്ടത്തിന് ശേഷം സെക്രട്ടറി സ്ഥാനവും പിന്നീട് ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ സ്ഥാനവും അലങ്കരിച്ചു. സുദീർഘമായ കാൽ നൂറ്റാണ്ടോളം ഈ പദവികൾ വഹിച്ചു. ഭാര്യ നദീറ, മൂന്ന് ആണ്മക്കൾ എന്നിവരടങ്ങുന്നതാണ് കുടുംബം. മക്കൾ അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്. ഇവരിൽ വി.ഇ അബ്ബാസ്, വി.ഇ അനൂപ് എന്നവർ വ്യവസായികളാണ്. രാഷ്ട്രീയ ജീവിതംമുസ്ലിം ലീഗിൻറെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിൽ വി.കെ ഇബ്രാഹീം കുഞ്ഞ് ജില്ലാ യൂത്ത് ലീഗ് ഭാരവാഹിത്വവും പിന്നീട് മുസ്ലിം ലീഗ് ഭാരവാഹിത്യവും വഹിച്ചു. നിലവിൽ മുസ്ലിം ലീഗിന്‌റെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. നാലു തവണ തുടര്‌ച്ചയായി എം.എൽ.എയും രണ്ടു തവണ മന്ത്രിയുമായിട്ടുണ്ട്. 2001 ൽ 12,183 വോട്ടിൻറെ ഭൂരിപക്ഷത്തിലും[5], 2006 ൽ 15,523 വോട്ടിൻറെ ഭൂരിപക്ഷത്തിലും മട്ടാഞ്ചേരിയിൽ നിന്നും[6], 2011 ൽ 7789 വോട്ടിൻറെ ഭൂരിപക്ഷത്തിലും[5], 2016 ൽ 12,118 വോട്ടിൻറെ ഭൂരിപക്ഷത്തിലും[7] കളമശ്ശേരിയിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി നിയോജക മണ്ഡലത്തിൻറെ അവസാന എം.എൽ.എയും കളമശ്ശേരി എന്ന പുതിയ മണ്ഡലത്തിൻറെ പ്രഥമ ജനപ്രതിനിധിയുമാണ്. 06 ജനുവരി 2005 മുതൽ മെയ് 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും, 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടർന്നാണ് 2005-ൽ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച പല പ്രവർത്തനങ്ങളും പൂർത്തീകരിച്ചത് ഇദ്ദേഹത്തിൻറെ ഭരണകാലത്താണ്. അതിനു പുറമെ തൻറെ ഭരണകാലത്ത് പുതിയ പദ്ധതികൾ ആവിശ്കരിക്കാനും പ്രായോഗികമാക്കാനും ഇദ്ദേഹത്തിന് സാധിച്ചു. രാജ്യം നേരിടുന്ന ഗുരുതരമായ വ്യവസായ മാലിന്യ പ്രശ്നം സുപ്രീം കോടതി പരിഗണിക്കുകയും രാജ്യത്തെ എല്ലാ രാസ വ്യവസായ സ്ഥാപനങ്ങളെയും പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും ഒരു മോണിറ്ററിംഗ് കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തു. കേരളത്തിലെ പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ ഫാക്ടറികളും മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് വ്യക്തമാക്കപ്പെട്ട് അടച്ചു പൂട്ടൽ ഭീഷണി നേരിട്ടപ്പോൾ അതിനെ അതിജീവിക്കാൻ വ്യവസായ രംഗത്തെയും മാലിന്യ നിർമ്മാർജ്ജന രംഗത്തെയും വിദഗ്ദരുടെ സഹായത്തോടെ ഒരു പദ്ധതി ഉണ്ടാക്കുകയും അത് മോണിറ്ററിംഗ് കമ്മറ്റി അംഗീകരിക്കുകയും ചെയ്തു. കളമശ്ശേരിയിലെ ന്യുവാൽസ് (നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) സ്ഥിതിചെയ്യുന്ന 10 ഏക്കർ സ്ഥലം കിൻഫ്രയിൽ നിന്നും സൗജന്യമായി അനുവദിച്ച് നൽകാൻ വ്യവസയായ വകുപ്പ് മന്ത്രിയായപ്പോൾ സാധിച്ചു.[8] പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ നടത്തിയ ചരിത്ര പ്രാധാന്യമുള്ള പ്രവർത്തികൾ:
മട്ടാഞ്ചേരിഒരു തുറമുഖ നഗരമായ മട്ടാഞ്ചേരിയിൽ കുടിവെള്ള ദൗർലഭ്യം, ദാരിദ്ര്യം, തൊഴിലില്ലായ്മ, കടൽ ഭിത്തിയുടെ അഭാവം തുടങ്ങിയവയായിരുന്നു മണ്ഡലത്തിലെ പ്രധാന വിഷയങ്ങൾ. പശ്ചിമ കൊച്ചിയിലെ തൊഴിലില്ലായ്മ ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങൾ 2003 ജനുവരി 30 ന് നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മുഖ്യമന്ത്രി എ.കെ.ആൻറണിയുടേയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചെർക്കളം അബ്ദുള്ളയുടേടും ഇടപെടൽ ഉണ്ടായി കേന്ദ്രവും അതിനുവേണ്ട സഹായങ്ങൾ ചെയ്തു. മട്ടാഞ്ചേരിയിലെ ദാരിദ്ര നിർമ്മാർജ്ജനത്തിനായി പോവർട്ടി അലിവേഷൻ പ്രോഗ്രാം ഫോർ മട്ടാഞ്ചേരി (PAM) എന്ന പദ്ധിതിക്ക് രൂപം നൽകി. ഈ പദ്ധതിക്ക് കീഴിൽ നിരവധി പേർക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടായി. ഏറെ പേർക്ക് വിവിധ പദ്ധതികളിൽ പരിശീലനം നൽകി. വനിതാ സംരഭങ്ങൾ, ഡയറക്ട് മാർക്കറിംഗ് യൂണിറ്റ്, പേപ്പർ ബാഗ് യൂണിറ്റ്, ക്ലീൻ കേരള യൂണിറ്റ്, ലേഡീസ് സ്റ്റോർ, കറി പൗഡർ യൂണിറ്റ്, ഫാബ്രിക്ക് പെയിൻറ്, കാൻറീൻ യൂണിറ്റ്, ലേഡീസ് ഹോസ്റ്റൽ, ഓട്ടേറിക്ഷകൾ തുടങ്ങിയവ ദാരിദ്ര ലഘൂകരണ പദ്ധതി പ്രകാരം ജനങ്ങൾക്ക് നൽകി.[26] ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ബ്രിട്ടീഷ് ഗവൺമെൻറിൻറെ സഹായത്തോടെ ഡിപ്പാർട്ട്മെൻറ് ഫോർ ഇൻറർനാഷണൽ ഡവലപ്പമെൻറ് (DFID) നടപ്പിലാക്കി. ശുദ്ധീകരണ ശാലകളുടെയും പമ്പിംഗ് സ്റ്റേഷനുകളുടെയും വിതരണ ശ്യംഖലകളും ഓവർഹെഡ് ടാങ്ക് നിർമ്മാണവും ഇതുവഴി വിപുലമാക്കി. പദ്ധതിയുടെ കരാർ ഒപ്പിട്ട സമയത്തേക്കാൾ പതിൻമടങ്ങ് നിർമ്മാണ ചിലവ് വർദ്ധിച്ചു. അങ്ങനെ പദ്ധതി മുടങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെയും മറ്റ് ബന്ധപ്പെട്ട മന്ത്രിമാരുടെയും ശ്രദ്ധയിൽ പെടുത്തിയതിൻറെ ഫലമായി, ഗോശ്രീ പദ്ധതിയുടെ തറക്കല്ലിടാൻ കൊച്ചിയിലെത്തിയ, അന്നത്തെ മുഖ്യമന്ത്രി എ.കെ.അൻറണി തറക്കല്ലിടൽ ചടങ്ങിൽവെച്ച് അധികരിച്ച തുക സംസ്ഥാന ഗവൺമെൻറ് നൽകാം എന്ന് അറിയിക്കുകയും പദ്ധതി പ്രാവർത്തികമാവുകയും ചെയ്തു.[27] ഈ പ്രദേശത്ത് മുൻപ് സ്ഥാപിച്ച കടൽ ഭിത്തിയും പുലിമുട്ടുകളും കടലിനെ പ്രതിരോധിക്കാൻ മതിയായിരുന്നില്ല. നിലവിലെ കടൽഭിത്തി ഉയരവും നീളവും വർദ്ധിപ്പിച്ച് നിയോജക മണ്ഡലത്തിൻറെ അതിർത്തിവരെ കടൽഭിത്തിയും പുലിമുട്ടുകളും നിർമ്മിച്ച് കടൽ തീരം ഭദ്രമാക്കാൻ മുൻകൈ എടുത്തു. ഇതിൻറെ ഫലമെന്നോണം മട്ടാഞ്ചേരിയുടെ തൊട്ട് അടുത്ത പ്രദേശങ്ങളിൽ സുനാമി നിരവധി ജീവനുകൾ അപഹരിക്കുകയും നാശ നഷ്ടങ്ങൾ വിതക്കുകയും ചെയ്തപ്പോൾ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി മേഘലയിൽ സുനാമി ബാധിച്ചില്ല. മട്ടാഞ്ചേരി തീരത്തുള്ള പുലിമുട്ടുകളാണ് സുനാമി ദുരന്തത്തിൽ നിന്ന് കൊച്ചിയെ രക്ഷിച്ചതെന്ന് പഠന റിപ്പോർട്ടുണ്ട്. വിദ്യാഭ്യാസം, വൈദ്യുതി, ഫിഷിംഗ് ഹാർബർ, ഫിഷിംഗ് ലാൻറ് സെൻറർ തുടങ്ങിയവയുടെ നവീകരണം. അഞ്ച് സ്ക്കൂളുകൾക്ക് ഹയർസെക്കൻററി അനുവദിച്ചത്. ഗുജറാത്തി സമൂഹത്തിന് കോളേജ് തുടങ്ങാനായതും മട്ടാഞ്ചേരിയിലെ വികസനങ്ങൾക്ക് ഉദാഹരണമാണ്. ദാരിദ്രരായ മാതാപിതാക്കളുടെ കുട്ടികളെ മത്സര പരീക്ഷക്ക് സഞ്ചമാക്കി പ്രൊഫഷണൽ കോളേജുകളിൽ അഡ്മിഷൻ കിട്ടാൻ പ്രാപ്തരാക്കുന്ന പദ്ധതി മട്ടാഞ്ചേരിയിൽ നടപ്പിലാക്കിയിട്ടുണ്ട്. കളമശ്ശേരിപുതുതായി രൂപം കൊണ്ട മണ്ഡലമായിരുന്നു കളമശ്ശേരി. അതിൻറെ പ്രഥമ ജനപ്രതിനിധിയായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ്. പുതുതായി രൂപംകൊണ്ട മണ്ഡലമായത് കൊണ്ട് തന്നെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഏകീകരണം വലിയ വെല്ലുവിളിയായിരുന്നു. സ്വന്തമായി ഒരു ആസ്ഥാനം പോലും ഉണ്ടായിരുന്നില്ല. ഇത് പരിഹരിക്കാൻ ദേശീയ പാതയോട് ചേർന്നുള്ള പത്തടിപ്പാലത്ത് ഒന്നര ഏക്കർ സ്ഥലത്ത് ആസ്ഥാന മന്ദിരവും, റെസ്റ്റ് ഹൗസും കോൺഫറൻസ് ഹാളുകളും നിർമ്മിച്ചു. എട്ടാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾക്കാണ് സംസ്ഥാന സർക്കാർ ഉച്ചഭക്ഷണം സൌജന്യമായി നൽകിയിരുന്നത്. അക്ഷയ പദ്ധതിയുടെ ആഭിമുഖ്യത്തിൽ എം.എൽ.എ കളമശ്ശേരി നിയോജക മണ്ഡലത്തിലെ എൽ.കെ.ജി മുതൽ പ്ലസ്.ടു വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം നൽകി. നിയോജകമണ്ഡലത്തിലെ ബഡ്സ് സ്കൂളുകൾക്കും ഉച്ച ഭക്ഷണം ഏർപ്പാട് ചെയ്തു. വിശ്വപുരുഷനായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ് ഇതിൻറെ ഉദ്ഘാടനം നിർവഹിച്ചത്.[28] കളമശ്ശേരി മണ്ഡലത്തിലെ വിദ്യാർത്ഥികളെ മത്സര പരീക്ഷകൾ പ്രാപ്തനാക്കുന്നതിനുള്ള പദ്ധതികൾ ആവിശ്കരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും അവർക്ക് കമ്പ്യൂട്ടർ, ടാബ്, മൊബൈൽ, സർട്ടിഫിക്കറ്റ്, മൊമൻറോ തുടങ്ങിയ സമ്മാനങ്ങളും നൽകി. ഇവരെ തുടർ വിദ്യാഭ്യസത്തിനു സഹായിക്കുന്നതിനാവശ്യമായ നടപടികളും ഇദ്ദേഹത്തിൻറെ നേതൃത്ത്വത്തിൽ സ്വീകരിച്ചു. മുഖ്യമന്ത്രി, സുപ്രീം കോടതി ജഡ്ജി, നിയമസഭാ സ്പീക്കർ, ശാസ്ത്രഞ്ജർ, തിരുവിതാംകൂർ തമ്പുരാട്ടി, കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, സുപ്രസിദ്ധ സിനിമാതാരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ കുട്ടികളുമായി സംവദിച്ചിരുന്നു. മദ്യത്തിൻറെയും മയക്കുമരുന്നിൻറെയും ദൂഷ്യവശങ്ങൾ വിദ്യാർത്ഥി സമൂഹത്തെ ബോധ്യപ്പെടുത്താൻ പ്രമുഖ മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട് പോലുള്ള പ്രമുഖരുമായി ചേർന്ന് ലഹരി വിമുക്ത കലാലയം പദ്ധതി നടപ്പിലാക്കി. പ്രൊഫ. മുതുകാട് നിരവധി തവണ മണ്ഡലത്തിൽ അദ്ദേഹത്തിൻറെ മാന്ത്രിക പരിപാടികൾ അവതരിപ്പിച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രതിമാസ സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ നിന്നും വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകിവന്നിരുന്നു. എച്ച്.എം.ടി മുതൽ മണലിമുക്ക് വരെ അഞ്ചര കിലോമീറ്റർ റോഡ് പൈലറ്റ് പ്രൊജക്റ്റ് ആയി സംസ്ഥാനത്ത് ആദ്യമായി കോൺക്രീറ്റ് റോഡ് നിർമ്മിച്ചു.[29][30] നിരവധി പുതിയ സംരഭങ്ങൾ പൊതുമേഖലയിൽ ആരംഭിച്ചു. ഫയർ സ്റ്റേഷൻ സ്വന്തമായി സ്ഥലം കണ്ടെത്തി സ്വന്തമായി കെട്ടിടം നിർമ്മിച്ചു.[31] കേരളത്തിൽ ആദ്യമായി സ്റ്റാർട്ട് അപ്പ് വില്ലേജ് തുടങ്ങിയത് കളമശ്ശേരിയിലാണ്.[32][33] മുടങ്ങക്കിടന്ന സീപോർട്ട് എയർപോർട്ട് റോഡിൻറെ മൂന്നാം ഘട്ടം - എച്ച്.എം.ടി മുതൽ മണലിമുക്ക് വരെ സ്ഥലം ഏറ്റെടുത്ത് റോഡ് നിർമ്മാണവും രണ്ട് പാലങ്ങളും നിർമ്മിച്ചു.[34][35] കങ്ങരപ്പടി ജംഗ്ഷനും പാതാളം ജംഗ്ഷനും വീതികൂട്ടി നവീകരിച്ചു.[36] മുൻ സർക്കാർ സഹകരണ മേഖലയിൽ പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന കളമശ്ശേരി മെഡിക്കൽ കോളേജ് സർക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കുകയും അവിടെ അന്നേവരെ ഉണ്ടായിരുന്ന ഡോക്ടർ, പാരാ മെഡിക്കൽ സ്റ്റാഫുകൾ, മറ്റ് ജീവനക്കാർ എന്നിവരെ സ്ഥിരപ്പെടുത്തുകയും ചെയ്തു.[37][38] മണ്ഡലത്തിൽ നിരവധി മെഡിക്കൽ ക്യാമ്പുകൾ നടത്തി. മരുന്നും ഓപ്പറേഷനും കൂടാതെ അംഗവൈകല്യം സംഭവിച്ചവർക്ക് ആവശ്യമായ ഉപകരണങ്ങൾ വിവിധ ഏജൻസികൾ വഴി ലഭ്യമാക്കി. അവർക്ക് ആവശ്യമായ തിരിച്ചറിയൽ രേഖകൾ സൗജന്യ ബസ് യാത്രാ കാർഡുകൾ തുടങ്ങിയവ ലഭ്യമാക്കി. നിരവധി പേർക്ക് മോട്ടോർ ഘടിപ്പിച്ച മുച്ചക്ര വാഹനങ്ങൾ തുടങ്ങിയവ ലഭ്യമാക്കി. പ്രളയ കാലത്തും കോവിഡ് കാലത്തും വട്ടേക്കുന്നത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രം ആരംഭിച്ചു. മരുന്നുകളും അവശ്യ സാധനങ്ങളും വേണ്ടവർക്ക് വാട്സാപ്പ് വഴി ചീട്ട് അയച്ചു നൽകിയാൽ എത്തിക്കാനുണ്ടാക്കിയ സംവിധാനം മാധ്യമ ശ്രദ്ധനേടി. 100 വീടുകൾ നിർമ്മിച്ച് നൽകി ആയിരത്തോളം വീടുകൾ മെയിൻറനൻസ് നടത്തി. ജീവനോപാധികൾ നഷ്ടപ്പെട്ട ഇരുന്നൂറോളം പേർക്ക് കറവപ്പശുക്കൾ, അഞ്ഞൂറോളം പേർക്ക് യന്ത്രവൽകൃത തയ്യൽമെഷീനുകൾ, വെൽഡിംഗ് സെറ്റുകൾ ചെറുകിട കച്ചവടക്കാർക്ക് ധനസഹായം എന്നിവ കടുങ്ങല്ലൂരിലും ആലങ്ങാട് ചിറയത്തും പരിപാടികൾ നടത്തുകയും ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു. ഏലൂക്കര കർഷക സംഘത്തിനെയും സഹായ പരിധിയിൽ ഉൾപ്പെടുത്തി. അവാർഡുകൾ
വഹിച്ച സ്ഥാനങ്ങൾ
അവലംബങ്ങൾ
V. K. Ebrahimkunju എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia