വി.ടി. നന്ദകുമാർ
നോവൽ, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ വ്യാപരിച്ചിരുന്ന മലയാളസാഹിത്യകാരനായിരുന്നു വി.ടി. നന്ദകുമാർ (ജീവിതകാലം: 1925 ജനുവരി 27 - 2000 ഏപ്രിൽ 30). ജനനവും ജീവിതവും1925 ജനുവരി 27നു് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണു് നന്ദകുമാർ ജനിച്ചത്. പിതാവ് കുഞ്ഞുണ്ണിരാജയും മാതാവ് മാധവിയമ്മയും. മെഡിക്കൽ റെപ്രസെന്റേറ്റീവായി ഉദ്യോഗം ആരംഭിച്ച അദ്ദേഹം തുടർന്നു് വിനോദസഞ്ചാരത്തെ ആസ്പദമാക്കി യാത്ര എന്ന പേരിൽ ഒരു മാസിക തുടങ്ങി. സാഹിത്യകൃതികൾനോവലുകൾ
ചെറുകഥാ സമാഹരങ്ങൾ
നാടകങ്ങൾ
ജയദേവന്റെ അഷ്ടപദിയെ (ഗീതഗോവിന്ദം) അടിസ്ഥാനമാക്കി രചിച്ച നോവലാണു് തവ വിരഹേ വനമാലി. രക്തമില്ലാത്ത മനുഷ്യൻ, രണ്ടു പെൺകുട്ടികൾ എന്നീ നോവലുകൾ പിന്നീട് ചലച്ചിത്രങ്ങളായി ആവിഷ്കരിക്കപ്പെട്ടു. ചലച്ചിത്രരംഗത്തു്വി.ടി. നന്ദകുമാറിന്റെ 'ധർമ്മയുദ്ധം', 'രണ്ടുപെൺകുട്ടികൾ', 'രക്തമില്ലാത്ത മനുഷ്യൻ' എന്നീ കൃതികൾ ചലച്ചിത്രരൂപത്തിൽ പുറത്തുവന്നു. ധർമ്മയുദ്ധം(1973), അശ്വരഥം (1980) എന്നിവയിലെ സംഭാഷണവും അശ്വരഥത്തിലെ തിരക്കഥയും നിർവ്വഹിച്ചതു് നന്ദകുമാർ ആയിരുന്നു. വിവാദംസ്വവർഗരതി അടിസ്ഥാനമാക്കി മലയാളത്തിൽ പിറന്ന ആദ്യ നോവലായിരുന്നു രണ്ടു പെൺകുട്ടികൾ. പ്രസിദ്ധീകരണകാലത്ത് വിവാദങ്ങൾ സൃഷ്ടിച്ച അത് പില്ക്കാലത്ത് മറ്റൊരു രീതിയിൽ പുനർവചിക്കപ്പെടുകയും സവിശേഷമായ ആദരവ് നേടിയെടുക്കുകയും ചെയ്തു. [1] അവലംബം
|
Portal di Ensiklopedia Dunia