വി ചൂസ് റ്റു ഗോ റ്റു ദി മൂൺ![]()
ടെക്സസിലെ ഹ്യൂസ്റ്റണിലെ റൈസ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ഒരു വൻ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട്, അക്കാലത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി 1962 സെപ്റ്റംബർ 12 ന് ചന്ദ്രനിൽ എത്തിച്ചേരാനുള്ള ശ്രമത്തെക്കുറിച്ച് നടത്തിയ ഒരു പ്രസംഗത്തിൽ നിന്നുള്ള പ്രശസ്തമായ ഒരു മുദ്രാവാക്യമാണ് "നമ്മൾ ചന്ദ്രനിലേക്ക് പോകാൻ പോകുന്നു" (We choose to go to the Moon). ചന്ദ്രനിൽ ഒരു മനുഷ്യനെ ഇറക്കാനുള്ള അമേരിക്കയുടെ ദേശീയ ശ്രമമായ അപ്പോളോ ദൗത്യത്തെ പിന്തുണയ്ക്കാൻ അമേരിക്കൻ ജനതയെ പ്രേരിപ്പിക്കുകയെന്നതായിരുന്നു ഈ പ്രസംഗത്തിൻറെ പരമമായ ലക്ഷ്യം. അമേരിക്കൻ നാടോടിക്കഥകളെ ആസ്പദമാക്കി, കെന്നഡി തന്റെ പ്രഭാഷണത്തിൽ രാജ്യത്തിന്റെ അതിരുകൾ ബഹിരാകാശമായി പ്രഖ്യാപിച്ചു. അമേരിക്കൻ ജനതയുടെ വിധി അവർ തന്നെ അടിയന്തരമായി തെരഞ്ഞെടുത്തില്ലെങ്കിൽ, തങ്ങളുടെ ഇച്ഛയ്ക്കു വിപരീതമായ വിധി അവർക്കുമേൽ അടിച്ചേൽപ്പിക്കപ്പെടാനുള്ള സാധ്യത തൻറെ പ്രഭാഷണത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. സോവിയറ്റ് യൂണിയനുമായുള്ള മത്സരത്തിൽ മേൽക്കൈ നേടാൻ ജനങ്ങളെ ആവേശഭരിതരാക്കാനാണ് അദ്ദേഹം ഈ പ്രഭാഷണത്തിലൂടെ യത്നിച്ചത്. എന്നിരുന്നാലും ചന്ദ്രനിൽ കാലുകുത്താനുള്ള ശ്രമത്തിൽ പങ്കാളിയാവാനായി സോവിയറ്റ് യൂണിയനെ കൂടി ക്ഷണിക്കുന്നുണ്ട് അദ്ദേഹം. സോവിയറ്റ് യൂണിയൻ, പക്ഷെ അത് സ്വീകരിച്ചില്ല. ചന്ദ്രനിലെത്താനുള്ള ദൗത്യത്തിന്റെ ഭീമമായ ചെലവും അതിൻറെ സംശയാസ്പദമായ പ്രാധാന്യവും അക്കാലത്ത് ഏറെ ആശങ്കകൾക്ക് വഴിവെച്ചെങ്കിലും അദ്ദേഹത്തിൻറെ പ്രസംഗം രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. 1969 ജൂലൈ മാസത്തിലെ അപ്പോളോ 11-ന്റെ വിജയകരമായ ലക്ഷ്യപ്രാപ്തിയോടെ കെന്നഡിയുടെ ലക്ഷ്യം ഒരു യാഥാർത്ഥ്യമായി. പശ്ചാത്തലംബഹിരാകാശ ഗവേഷണരംഗത്ത് മേൽക്കൈ നേടാനായി അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണിയനും തമ്മിൽ നടന്നുവന്ന മത്സരത്തിൽ സോവിയറ്റ് യൂണിയൻ തങ്ങളെക്കാൾ മുന്നേറിയതായി അമേരിക്കക്ക് ബോധ്യപ്പെട്ടിരുന്നു. ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക് 1-ന്റെ വിജയകരമായ വിക്ഷേപണം, യൂറി ഗഗാറിന്റെ ബഹിരാകാശ സഞ്ചാരം എന്നീ സോവിയറ്റ് പദ്ധതികളെല്ലാം തങ്ങൾ പിന്നിലാണെന്ന് അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനിടയിലാണ് ക്യൂബയിലെ ബേ ഓഫ് പിഗ്സിലെ സൈനിക പരാജയത്തിൽ അമേരിക്ക നാണം കെടുന്നത്[1][2]. 1961 ജനുവരിയിൽ അധികാരമേറ്റ കെന്നഡി, ബഹിരാകാശ മേഖലയിൽ മേധാവിത്തം നേടുന്ന തരത്തിലുള്ള ഒരു മുന്നേറ്റത്തിനായി ശ്രമം തുടങ്ങി. നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് കൗൺസിൽ ചെയർമാനായിരുന്ന ഉപരാഷ്ട്രപതി ലിൻഡൺ ബി. ജോൺസണോട് ഇത്തരത്തിലൊരു പദ്ധതി തയ്യാറാക്കാനായി അദ്ദേഹം നിർദ്ദേശിച്ചു. ബഹിരാകാശത്ത് ഒരു ലബോറട്ടറി സ്ഥാപിക്കുക, ചന്ദ്രനുചുറ്റും ഒരു മനുഷ്യനെ പരിക്രമണം ചെയ്യിക്കുക, മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്നീ മൂന്ന് പദ്ധതികളിൽ ഏതിലെങ്കിലും സോവിയറ്റ് യൂണിയനെ മറികടക്കാനുള്ള സാധ്യതകളാണ് അവർ പഠനവിധേയമാക്കിയത്. നാസയുമായി ജോൺസൺ നടത്തിയ ചർച്ചകളിൽ ആദ്യ രണ്ട് പദ്ധതികളിൽ സോവിയറ്റ് യൂണിയനെ മറികടക്കാനുള്ള സാധ്യത വിരളമാണെന്ന അഭിപ്രായമാണ് ഉരുത്തിരിഞ്ഞതെങ്കിലും മനുഷ്യനെ ചന്ദ്രനിലിറക്കുകയായിരിക്കും ഏറ്റവും മികച്ച പദ്ധതി എന്ന് നാസയുടെ മേധാവിയായിരുന്ന ജെയിംസ് ഇ. വെബ് അഭിപ്രായപ്പെട്ടു. 1970നുള്ളിൽ ദൗത്യം പൂർത്തീകരിക്കാൻ ഏകദേശം 22 ശതകോടി ഡോളർ ചെലവ് വരാമെന്ന് അദ്ദേഹം കണക്കാക്കി. ജോൺസൺ സൈനികമേധാവികളുമായും വ്യവസായികളുമായും മറ്റും തന്റെ കൂടിക്കാഴ്ചകൾ നടത്തി[3]. 1961 മെയ് 25 ന് യു.എസ്. കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് കെന്നഡി ഇങ്ങനെ പ്രഖ്യാപിച്ചു.
അധികം പേരിലും മതിപ്പുളവാക്കാതിരുന്ന ഈ പദ്ധതിയെ 58 ശതമാനം അമേരിക്കക്കാരും എതിർത്തുവെന്നാണ് അന്നത്തെ അഭിപ്രായസർവ്വേകൾ സൂചിപ്പിച്ചത്.[3] കെന്നഡിയുടെ ലക്ഷ്യം നാസയുടെ അപ്പോളോ പ്രോഗ്രാമിന് ഒരു പ്രത്യേക ദൗത്യം നൽകി. ഈ ദൗത്യനിർവ്വഹണത്തിൻ നാസയുടെ കൃത്യനിർവ്വഹണ വിഭാഗത്തെ ഒരു മനുഷ്യനാൽ നിയന്ത്രിക്കപ്പെടുന്ന ബഹിരാകാശ കേന്ദ്രമായി വികസിപ്പിക്കേണ്ടതുണ്ടായിരുന്നു. ടെക്സസിലെ ഹ്യൂസ്റ്റൺ ഈ പദ്ധതിക്കുവേണ്ടിയുള്ള സൈറ്റായി തിരഞ്ഞെടുക്കപ്പെടുകയും ഹംബിൾ ഓയിൽ ആൻഡ് റിഫൈനിംഗ് കമ്പനി 1961-ൽ പദ്ധതിയ്ക്കായി ഭൂമി ദാനം ചെയ്യുകയും റൈസ് യൂണിവേഴ്സിറ്റി ഇതിൽ ഒരു ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്തു.[5] പുതിയ സൗകര്യങ്ങൾ കാണാനായി കെന്നഡി 1962 സെപ്റ്റംബറിൽ ഹ്യൂസ്റ്റൺ സന്ദർശിച്ചു. ബഹിരാകാശയാത്രികരായ സ്കോട്ട് കാർപെന്റർ, ജോൺ ഗ്ലെൻ എന്നിവർ അദ്ദേഹത്തിന് അകമ്പടി സേവിക്കുകയും ജെമിനി, അപ്പോളോ ബഹിരാകാശ പേടകങ്ങളുടെ മാതൃകകൾ അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. ഭ്രമണപഥത്തിലെത്തിയ ആദ്യ അമേരിക്കക്കാരനായ ഗ്ലെൻ സഞ്ചരിച്ച മെർക്കുറി ബഹിരാകാശ പേടകമായ ഫ്രണ്ട്ഷിപ്പ് 7 ഉം കെന്നഡി കണ്ടു. രാജ്യത്തിന്റെ ബഹിരാകാശ പരിശ്രമത്തിനുള്ള പിന്തുണ വർദ്ധിപ്പിക്കുന്നതിനായി ഒരു പ്രസംഗം നടത്താനുള്ള അവസരവും അദ്ദേഹം പ്രയോജനപ്പെടുത്തി.[6][7] ടെഡ് സോറൻസെൻ എഴുതിയ പ്രസംഗത്തിന്റെ പ്രാരംഭ കരടുകളിൽ കെന്നഡി മാറ്റങ്ങൾ വരുത്തി.[8] പ്രസംഗം1962 സെപ്റ്റംബർ 12 ന്, ഊഷ്മളവും പ്രസന്നവുമായ ഒരു ദിവസം പ്രസിഡന്റ് കെന്നഡി ഏകദേശം 40,000 ത്തോളം വരുന്ന ഒരു വൻ ജനാവലിയ്ക്കു മുന്നിൽ റൈസ് സർവകലാശാലയിലെ റൈസ് സ്റ്റേഡിയത്തിൽ പ്രസംഗിച്ചു. ജനക്കൂട്ടത്തിൽ പ്രധാനമായും റൈസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്.[7][9] പ്രസംഗത്തിന്റെ മധ്യഭാഗം വ്യാപകമായി ഉദ്ധരിക്കപ്പെടുകയും ഇനിപ്പറയുന്ന രീതിയിൽ വായിക്കുകയും ചെയ്യുന്നു:
പ്രസംഗ വാക്യത്തിലെ റൈസ്-ടെക്സസ് ഫുട്ബോൾ റിവാൽറിയെ പരാമർശിക്കുന്ന തമാശയായ വാക്യം കെന്നഡി സ്വന്തം കൈപ്പടയിൽ എഴുതി.[9] അത് കായിക പ്രേമികൾ ഓർമ്മിക്കുന്ന പ്രസംഗത്തിന്റെ ഭാഗമാണ്.[11] കെന്നഡിയുടെ പ്രസംഗസമയത്ത് റൈസ്-ടെക്സസ് മത്സരം ശ്രദ്ധേയമായമായിരുന്നുവെങ്കിലും, 1930 മുതൽ 1966 വരെ ടെക്‌സാസിനു മുകളിൽ റൈസ് ഉണ്ടായിരുന്നു.[12] കെന്നഡിയുടെ പ്രസംഗത്തിന് ശേഷം 1965ലും 1994ലും മാത്രമാണ് റൈസ് ടെക്സസിനെ തോൽപ്പിച്ചത്.[13] പിന്നീട് പ്രസംഗത്തിൽ കെന്നഡിയും വലിയ ആവേശത്തോടെ ഒരു തമാശ പറഞ്ഞു. ഈ തമാശകൾ ബഹിരാകാശ മത്സരത്തിൽ ടെക്‌സാസ് കളിച്ച ഭാഗത്തിന്റെ ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു.[14] ഉള്ളടക്കം![]() ചന്ദ്രനിലേക്ക് പോകുന്നതിലൂടെ കെന്നഡിയുടെ പ്രസംഗം മൂന്ന് സമരതന്ത്രങ്ങൾ ഉപയോഗിച്ചു: "ബഹിരാകാശത്തെ ഒരു അതിർത്തിയായി അടയാളപ്പെടുത്തി ചിത്രീകരിക്കുക; അടിയന്തിരതയുടെയും വിശ്വസനീയതയുടെയും ചരിത്രപരമായ നിമിഷത്തിനുള്ളിൽ പരിശ്രമം കണ്ടെത്തുന്ന സമയത്തിന്റെ ഒരു വിശദീകരണം; ചന്ദ്രനിലേക്ക് പോകുന്നതിലൂടെ അവരുടെ പൈതൃകത്തിന് വഴിയൊരുക്കുന്നതിനനുസൃതമായി ജീവിക്കാൻ ശ്രോതാക്കളെ ക്ഷണിക്കുന്ന അന്തിമവും സഞ്ചിതവുമായ തന്ത്രം."[15] റൈസ് യൂണിവേഴ്സിറ്റിയിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോൾ രാജ്യത്തിന്റെ അടിത്തറ മുതൽ അമേരിക്കൻ നാടോടിക്കഥകളിൽ ആധിപത്യം പുലർത്തിയിരുന്ന മാർഗ്ഗം തെളിയ്ക്കുന്ന ആവേശമായി ബഹിരാകാശ പര്യവേക്ഷണം നടത്താനുള്ള ആഗ്രഹത്തെ വരെ അദ്ദേഹം താരതമ്യം ചെയ്തു. [15] "നമുക്ക് ഒരുമിച്ച് നക്ഷത്രങ്ങൾ പര്യവേക്ഷണം ചെയ്യാം" എന്ന് ലോകത്തോട് പ്രഖ്യാപിച്ചു. 1961 ജൂണിൽ സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രിയായ നികിത ക്രൂഷ്ചേവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ കെന്നഡി ചന്ദ്രനിലെ ലാൻഡിംഗ് ഒരു സംയുക്ത പദ്ധതിയാക്കാൻ നിർദ്ദേശിച്ചുവെങ്കിലും ക്രൂഷ്ചേവ് ഈ വാഗ്ദാനം സ്വീകരിച്ചില്ല.[16] ബഹിരാകാശ സൈനികവൽക്കരണം വ്യാപിപ്പിക്കുന്നതിന് പ്രസംഗത്തിൽ എതിർപ്പുണ്ടായിരുന്നു. അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾAddress at Rice University on the Nation's Space Effort എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia