വിക്ടോറിയ ടൗലി-കോർപ്പസ്
ഒരു വികസന ഉപദേഷ്ടാവും കങ്കണ-ഐ, ഇഗോറോട്ട് എന്നീ വംശീയതയുടെ അന്താരാഷ്ട്ര തദ്ദേശീയ പ്രവർത്തകയുമാണ് വിക്ടോറിയ ടൗലി-കോർപ്പസ്.[1][2] 2 ജൂൺ 2014-ന്, തദ്ദേശീയ ജനതകളുടെ അവകാശങ്ങൾക്കായുള്ള മൂന്നാമത്തെ യുഎൻ പ്രത്യേക റിപ്പോർട്ടറായി അവർ ചുമതലകൾ ഏറ്റെടുത്തു.[3] യുഎൻ പ്രത്യേക റിപ്പോർട്ടർ എന്ന നിലയിൽ, തദ്ദേശവാസികളുടെ അവകാശങ്ങളുടെ ലംഘനങ്ങൾ അന്വേഷിക്കാനും തദ്ദേശവാസികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കാനും അവരെ ചുമതലപ്പെടുത്തി.[2] 2020 മാർച്ച് വരെ അവർ തന്റെ പ്രത്യേക റിപ്പോർട്ടർ സ്ഥാനം തുടർന്നു.[4] അവർ മൂന്നാം ലോക ശൃംഖലയുടെ ലിംഗ ഉപദേശകയും യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ് അഡ്വൈസറി കമ്മിറ്റി അംഗവും[5] വേൾഡ് ഫ്യൂച്ചർ കൗൺസിൽ അംഗവുമാണ്. 2009-ൽ ദേശീയ തദ്ദേശവാസികളുടെ കമ്മീഷൻ നൽകുന്ന ഗബ്രിയേല സിലാംഗ് അവാർഡിന് ആദ്യമായി അർഹയായത് അവർ ആയിരുന്നു.[6] തൗലി-കോർപ്പസ്, തദ്ദേശീയ പ്രശ്‌നങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ സ്ഥിരം ഫോറത്തിന്റെ (2005-2010)[7] ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ തദ്ദേശവാസികൾക്കായുള്ള വോളണ്ടറി ഫണ്ടിന്റെ റിപ്പോർട്ടറായിരുന്നു.[2][5] പശ്ചാത്തലം1969-ൽ ക്യൂസോൺ സിറ്റിയിലെ ദിലിമാനിലുള്ള ഫിലിപ്പൈൻ സയൻസ് ഹൈസ്‌കൂളിൽ നിന്ന് അവർ ബിരുദം നേടി.[8] 1976-ൽ ഫിലിപ്പീൻസ് മനില യൂണിവേഴ്സിറ്റിയിലെ യുപി കോളേജ് ഓഫ് നേഴ്സിംഗിൽ നഴ്സിങ് ബിരുദം പൂർത്തിയാക്കി.[1] ആക്ടിവിസംഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ, അന്നത്തെ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസിന്റെ പദ്ധതികൾക്കെതിരെ പോരാടുന്നതിന് കമ്മ്യൂണിറ്റി തലത്തിൽ തദ്ദേശീയരെ സംഘടിപ്പിക്കാൻ അവർ സഹായിച്ചു. പരമ്പരാഗത ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കിയ ചിക്കോ നദിയിലെ ജലവൈദ്യുത അണക്കെട്ട് പദ്ധതിയും പൂർവ്വികരുടെ ഭൂമിയിൽ സെലോഫിൽ റിസോഴ്‌സ് കോർപ്പറേഷന്റെ മരം മുറിക്കൽ പ്രവർത്തനങ്ങളും തടയാൻ അവർ സംഘടിപ്പിച്ച തദ്ദേശവാസികൾ സഹായിച്ചു.[7] അംഗീകാരംനേച്ചർ എന്ന ശാസ്ത്ര ജേർണൽ സമാഹരിച്ച 2021-ൽ ശാസ്ത്ര വികാസങ്ങളിൽ പ്രധാന പങ്കുവഹിച്ച പത്തു പേരുടെ പട്ടികയിൽ തൗലി-കോർപ്പസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.[9] അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia