വിക്തർ സുഖദ്രോവ്![]() സോവിയറ്റ് യൂണിയൻ നേതാക്കളുടെ ഇംഗ്ലീഷ് പരിഭാഷകനായിരുന്നു വിക്തർ മിഖൈലോവിച്ച്സുഖദ്രോവ് (റഷ്യൻ: Виктор Михайлович Суходрев; 12 ഡിസംബർ 1932 – 16 മെയ് 2014). ജീവിതരേഖഅമേരിക്കയിൽ പ്രവർത്തിച്ചിരുന്ന ഒരു സോവിയറ്റ് ഇന്റലിജൻസ് ഓഫീസറുടെ മകനായി ജനിച്ചു.[1] രണ്ടാം ലോക മഹായുദ്ധകാലത്ത് അമ്മയുമൊത്ത് 6 വർഷം ബ്രിട്ടണിൽ ചെലവഴിക്കാനായത് സുഖദ്രോവിന്റെ ഇംഗ്ലീഷ് ഭാഷാശേഷി വർദ്ധിപ്പിച്ചു.[2] പന്ത്രണ്ടാം വയസിൽ റഷ്യയിലേക്കു മടങ്ങി. പട്ടാളത്തിനു കീഴിൽ പ്രവർത്തിച്ചിരുന്ന വിദേശ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടി. 1956ൽ പരിഭാഷകനായി സോവിയറ്റ് വിദേശ കാര്യ മന്ത്രാലയത്തിൽ ചേർന്നു. ശീതയുദ്ധകാലത്ത് നിർണായക രാഷ്ട്രീയ കൂടിക്കാഴ്ചകളിൽ പങ്കാളിയായിരുന്നു. ആറ് അമേരിക്കൻ പ്രസിഡന്റുമാരുടെ കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ നേതാക്കളുടെ പരിഭാഷകനായി പ്രവർത്തിച്ചു. "We will bury you" എന്ന നിഖിത ക്രൂഷ്ചേവിന്റെ പ്രസിദ്ധ വാചകത്തിന്റെ വിവർത്തകനായിരുന്നു. മൈ ടങ് ഈസ് മൈ ഫ്രണ്ട് (Yazyk moy – drug moy)എന്ന ആത്മകഥ രചിച്ചു. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia