വിജയലക്ഷ്മി നവനീതകൃഷ്ണൻ
തമിഴ് നാടൻപാട്ട് ഗായികയും ഗാനരചയിതാവുമാണ് വിജയലക്ഷ്മി നവനീതകൃഷ്ണൻ. 2018ൽ നാടൻപാട്ടുകളുടെ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഭാരത സർക്കാരിന്റെ നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു.[1] ഭർത്താവ് എം. നവനീതകൃഷ്ണനോടൊപ്പം തമിഴ് നാടൻപാട്ടുകളിലും പ്രാദേശിക നൃത്തരൂപങ്ങളിലും പഠനങ്ങൾ നടത്തിയിട്ടുണ്ട്. ജീവിതരേഖ1946 ജനുവരി 27ന് ജനിച്ചു. മധുരൈ കാമരാജ് സർവ്വകലാശാലയിലെ നാടൻ കലകൾ വിഭാഗത്തിലെ അധ്യാപികയായി വിരമിച്ച വിജയലക്ഷ്മി, തുടർന്ന് നാടൻ കലകളിൽ പഠനങ്ങൾ നടത്തി. ധാരാളം സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് നാടൻ കലകളുമായി ബന്ധപ്പെട്ട സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നാടൻ കലകളുമായി ബന്ധപ്പെട്ട് ഇരുപതോളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ1. The Hindu : Metro Plus Tiruchirapalli / Personality : Art for peace Archived 2005-05-07 at the Wayback Machine 3. The Hindu : Arts / Music : Rural Ragas 5. The Hindu : MetroPlus : Songs of innocence and experience Archived 2013-04-12 at archive.today 6. The Hindu : Front Page: Folk art performances planned near Meenakshi Sundareswarar Temple Archived 2008-09-09 at the Wayback Machine 7. The Hindu : Enthralling folk arts performance Archived 2008-01-20 at the Wayback Machine 8. The Hindu: National : Tamil Nadu: Folk songs continue to be crowd-pullers 9. The Hindu : Folio : Simple Pleasures 10. [1] |
Portal di Ensiklopedia Dunia