വിതരണം ചെയ്തിട്ടുള്ള പഠനംഇതൊരു ബോധന രീതിയാണ്. പഠിതാവും അധ്യാപകനും, പാഠ്യ വിഷയവും വികന്ദ്രീകൃതമായി വിവിധ സ്ഥലങ്ങളിലായതിനാൽ ഇതുവഴി പഠനവും ബോധനവും സ്ഥലത്തിനും സമയത്തിനും അതീതമായി സ്വതന്ത്രമായി നടക്കുന്നു. ഈ വിതരണ പാഠ്യ രീതി പരബരാഗത ക്ലാസ് റൂം അടിസ്ഥാനമാക്കിയുള്ള പഠനത്തിന്റ്റേയും പരമ്പരാഗത വിദൂര വിദ്യാഭ്യാസ കോഴ്സിന്റ്റേയും ഒരു സംയോജനമാണ്. ഇതിനെ മിശ്രിത പഠനം (blended learning) എന്നും വിളിക്കുന്നു. സാങ്കൽപ്പിക ക്ലാസ് റൂമുകൾ സൃഷ്ടിക്കുവാനും ഇത് ഉപകരിക്കുന്നു.[1][2] ഈ വിതരണ പാഠ്യ രീതിയുടെയും വിദൂര വിദ്യാഭ്യാസത്തിന്റ്റേയും തുറന്ന പഠനരീതിയുടേയും ഇ-ലേർണിംഗിന്റ്റേയും മിശ്രിത പഠനത്തിന്റ്റേയും മുതലായവയുടേയും നിർവചനങ്ങളുടെ ഭിന്നതയെപ്പറ്റി ആഗോള മേഖലയിൽ ഒട്ടേറെ ആശയക്കുഴപ്പം നിലവിലുണ്ട്. പല നിർവചനങ്ങളും പ്രത്യേക ഭൂപ്രദേശങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്നു. തിരഞ്ഞെടുത്തിരിക്കുന്ന മാതൃക ഒന്നുകിൽ സമയത്തിനോ അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ ദൂരത്തിനോ അല്ലെങ്കിൽ രണ്ടിനുമോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ അനുസരിച്ചായിരിക്കും ഈ വ്യത്യാസം. ഏകകാലികമായ സെഷനുകളാണെങ്കിൽ വിതരണ പാഠ്യ രീതി സമയത്തെ ആശ്രയിച്ചിരിക്കും. കോഴ്സ് ഇഴഞ്ഞുനീങ്ങുന്നു എങ്കിൽ കൂടുതൽ സമയം ഉൾപ്പെടുന്നു. ഏറ്റവും പരമ്പരാഗതവും സാധാരണയായി ഉപയോഗിക്കുന്നതുമായ വിദൂര വിദ്യാഭ്യാസം, മുകളിൽ പറഞ്ഞ വിതരണ പാഠ്യ രീതിയുടെ നിർവചനത്തിനായി ഉപയോഗിക്കാം. 'ഡിസ്ട്രിബ്യൂട്ടഡ് വിദ്യാഭ്യാസത്തിന് ഒരു കറസ്പോണ്ടൻസ് സ്കൂളിന്റ്റെ ശൈലിയുടെ അഭാവമുണ്ട്. അതിനാൽ ആശയവിനിമയങ്ങൾ ഉപയോഗിക്കുന്ന പ്രത്യേകിച്ചും ഏകകാലികമായ ആശയവിനിമയത്തിനുള്ള സാങ്കേതികവിദ്യകൾ കൂടുതൽ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു. 'ദൂരം' 'വിതരണം വിദ്യാഭ്യാസം' എന്നീ പദങ്ങൾ ഉപയോഗിച്ചുള്ള കൂടുതൽ ഗവേഷണം മെച്ചപ്പെട്ട ഫലങ്ങൾ നൽകുന്നു. എങ്കിലും ഇവ തമ്മിൽ ഗണ്യമായി കൂടിച്ചേർന്നു കിടക്കുന്നു. ഗുണങ്ങൾ
Disadvantages അവലംബം
|
Portal di Ensiklopedia Dunia