വിദ്യുത്കാന്തിക വർണ്ണരാജി![]() വിദ്യുത്കാന്തിക തരംഗങ്ങളെയെല്ലാം ഉൾക്കൊള്ളിച്ച് ശാസ്ത്രീയമായി വർഗ്ഗികരിച്ച പട്ടികയാണ് വിദ്യുത്കാന്തിക വർണ്ണരാജി എന്ന് അറിയപ്പെടുന്നത്. (ആംഗലേയം: Electromagnetic spectrum). ഇതിൽ നീല മുതൽ ചുവപ്പുവരെയുള്ള ദൃശ്യ പ്രകാശവും (ആംഗലേയം: Visible Rays) അദൃശ്യ പ്രകാശങ്ങളായ അൾട്രാവയലറ്റ് രശ്മികൾ, ഇൻഫ്രാറെഡ് രെശ്മികൾ എന്നിവയും റേഡിയോ തരംഗങ്ങൾ, മൈക്രോവേവ് തരംഗങ്ങൾ തുടങ്ങിയ തരംഗദൈർഘ്യം കൂടിയ തരംഗങ്ങളും കോസ്മിക് രശ്മികൾ, ഗാമാ രശ്മികൾ തുടങ്ങിയ തരംഗദൈർഘ്യം നന്നേ കുറഞ്ഞ തരംഗങ്ങളുമെല്ലാം ഉൾപ്പെടുന്നു. കുറച്ചു സങ്കീർണ്ണമായ പ്രക്രിയയിലൂടെ അണുവിന്റേയും, ഇലക്ട്രോണുകളുടേയും മറ്റ് അണുകണികകളുടേയും ന്യൂക്ലിയർ കണികകളുടേയും മറ്റും ചലനത്തിന്റെ പ്രതിഫലനമായാണ് വിദ്യുത്കാന്തിക തരംഗങ്ങൾ ഉണ്ടാവുന്നത്. ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന ബലത്തിന്റെ തീവ്രത അനുസരിച്ച് വസ്തു പുറത്തുവിടുന്ന വിദ്യുത്കാന്തിക തരംഗങ്ങൾ ഗാമാരശ്മികൾ തൊട്ട് റേഡിയോ തരംഗം വരെ ഏതുമാകാം. ഇങ്ങനെ ഗാമാരശ്മികൾ തൊട്ട് റേഡിയോ തരംഗം വരെയുള്ള വിദ്യുത്കാന്തിക തരംഗങ്ങളെ ഒന്നാകെ ചേർത്ത് നമ്മൾ വിദ്യുത്കാന്തിക വർണ്ണ രാജി എന്നു പറയുന്നു. അനോന്യം ലംബമായി സ്പന്ദിക്കുന്ന വൈദ്യുതി ക്ഷേത്രവും കാന്തിക ക്ഷേത്രവും അടങ്ങിയതാണ് വിദ്യുത്കാന്തിക പ്രസരണം. അടുത്തടുത്ത രണ്ട് crust-കളുടെ ഇടയിലുള്ള ദൂരത്തെയാണ് വിദ്യുത്കാന്തിക പ്രസരണത്തിന്റെ തരംഗദൈർഘ്യം (wave length) എന്ന് പറയുന്നത്. ഇതിനെ lambda (λ) എന്ന ഗ്രീക്ക് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്. അതേ പോലെ വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തി (frequency) എന്ന nu (ν) എന്ന ഗ്രീക്ക് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്. വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തിയേയും തരംഗദൈർഘ്യത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ലളിതമായ സമവാക്യം ഉണ്ട്. അത് താഴെ കൊടുക്കുന്നു. എന്നത് ആവൃത്തിയേയും(in Hz), എന്നത് തരംഗദൈർഘ്യത്തേയും (in m), c എന്നത് പ്രകാശത്തിന്റെ വേഗതയേയും (3 X 10 8 m/s) കുറിക്കുന്നു.
Electromagnetic spectrum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia