വിപ്ലാഷ് (2014ലെ ചലച്ചിത്രം)

വിപ്ലാഷ്
പോസ്റ്റർ
Directed byഡാമിയൻ ഷാസെൽ
Written byഡാമിയൻ ഷാസെൽ
Produced byഡേവിഡ് ലാൻകാസ്റ്റർ
മിക്കൽ ലിറ്റ്‍വാക്ക്
ഹെലൻ എസ്റ്റാബ്രൂക്ക്
ജെയ്സൺ ബ്ലം
Starringമൈൽസ് ടെല്ലെർ
ജെ.കെ സിമ്മൺസ്
പോൾ റൈസർ
Cinematographyഷാരോൺ മെയിർ
Edited byടോം ക്രോസ്സ്
Music byജസ്റ്റിൻ ഹർവിറ്റ്സ്
Production
companies
ബ്ലംഹൗസ് പ്രൊഡക്ഷൻസ്
ബോൾഡ് ഫിലിംസ്
റൈറ്റ് ഓഫ് വേ ഫിലിംസ്
Distributed byസോണി പിക്ചേഴ്സ് ക്ലാസിക്സ്
Release dates
Running time
106 മിനുട്ട്[1]
Countryയുഎസ്
Languageഇംഗ്ലിഷ്
Budget$3.3 ദശലക്ഷം[2][3]
Box office$6.5 ദശലക്ഷം[4][5]

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമാ ചലച്ചിത്രമാണ് വിപ്ലാഷ്. അമേരിക്കയിലെ പ്രശസ്തമായ സംഗീത വിദ്യാലയത്തിൽ പഠിക്കാൻ വരുന്ന ജാസ് വിദ്യാർത്ഥിയെ കുറിച്ചുള്ള ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഡാമിയൻ ഷാസെൽ ആണ്. മൈൽസ് ടെല്ലർ, ജെ.കെ സിമ്മൺസ് എന്നിവർ പ്രധാന വേഷങ്ങിലെത്തുന്ന വിപ്ലാഷിൽ പോൾ റൈസർ, മെലിസ ബെനോയിസ്റ്റ്, ഓസ്റ്റിൻ സ്റ്റവൽ, ജേയ്സൺ ബ്ലെയർ, കവിത പാട്ടീൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. മികച്ച സഹനടൻ, മികച്ച ചിത്രസംയോജനം, ശബ്ദ ലേഖനം എന്നീ ഓസ്കാറുകളും മികച്ച ചിത്രം, അവലംബിത തിരക്കഥ എന്നീ നോമിനേഷനുകളും മറ്റനേകം പുരസ്കാരങ്ങളും ചിത്രം നേടി. വിപ്ലാഷിന്റെ ആദ്യപ്രദർശനം 2014 ജനുവരി 14നു സൺഡാൻസ് ചലച്ചിത്രമേളയിലെ ആദ്യചിത്രമായിട്ടായിരുന്നു.[6][7][8] ആദ്യപ്രദർശനത്തിനു ശേഷം സോണി പിക്ചേഴ്സ് വേൾഡ്‍വൈഡ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം നേടിയെടുത്തു.[9]

കഥാസംഗ്രഹം

രാജ്യത്തെ ഏറ്റവും മികച്ച സംഗീത വിദ്യാലയത്തിലെ ഒന്നാം വർഷ ഡ്രംസ് വിദ്യാർഥിയാണ് ആൻഡ്രൂ (മൈൽസ് ടെല്ലർ) . പ്രശസ്തനായ ഡ്രമ്മർ ആകണം എന്നതാണ് അന്ട്രൂവിന്റെ ചെറുപ്പം തൊട്ടുള്ള ലക്‌ഷ്യം തന്റെ ലക്ഷ്യ പ്രാപ്തിക്കായി കഠിന പരിശീലനം നടത്തുന്ന ആണ്ട്രൂ ഒരുനാൾ സ്കൂളിലെ മുസിക് ബാൻഡ് പരിശീലകൻ ആയ ഫ്ലെച്ചറിന്റെ (ജെ.കെ. സിമ്മൺസ്) കണ്ണിൽ പെടുന്നു ആണ്ട്രൂവിന്റെ പ്രകടനത്തിൽ ആകൃഷ്ടനായ അയാൾ അന്ട്രൂവിനെ സ്കൂളിന്റെ സ്റ്റുഡിയോ ബാന്റിലേക്ക് സഹ ഡ്രമ്മർ ആകാൻ ക്ഷണിക്കുന്നു . പ്രതിഭാധനൻ ആണെങ്കിലും അതി കണിശക്കാരനാണ് ഫ്ലെച്ചർ ബാന്റ് അംഗങ്ങളിൽ നിന്ന് അയാൾ ഉദ്ദേശിച്ചത് എന്താണോ അത് നേടിയെടുക്കാൻ അവരെ മാനസികമായി അപമാനിക്കാനും തെറിവിളിക്കാനും ശാരീരിക ഉപദ്രം ഏൽപ്പിക്കാനും അയാൾ മടിക്കില്ല. ഒരു മത്സരത്തിനിടയിൽ വെച്ച് പ്രധാന ഡ്രമ്മർ ആയ കാൾ ൻറെ നോട്ടെഷൻസ് എഴുതിയ ഫയൽ അന്ട്രൂവിന്റെ കയ്യിൽ നിന്ന് നഷ്ടപ്പെടുന്നു നോറെഷൻസ് മനപ്പാടമാല്ലാത്ത കാൾ ഫയലിലാതെ ഡ്രംസ് വായിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞതോടെ ആണ്ട്രൂവിനു നറുക്ക് വീഴുന്നു അതോടെ സ്ഥാനക്കയറ്റം ലഭിച്ചു ആണ്ട്രൂ പ്രധാന ഡ്രമ്മർ ആകുന്നു ഇതിനിടയിൽ ഫ്ലെച്ചർ റയാൻ എന്നാ വിദ്യാർഥിക്ക് കൂടി അവസരം നൽകുന്നത് ആണ്ട്രൂവിനും ഫ്ലെച്ചരിനും ഇടയിൽ സ്പർദ്ദ ഉണ്ടാക്കാൻ ഇടയാക്കുന്നു . അടുത്ത മത്സര വേദിയിൽ വെച്ച് ഡ്രംസ് സ്ടിക്ക്സ് എടുത്തില്ല എന്ന കാരണത്തിൽ തിരിച്ചയക്കുന്നു സ്വന്തം സ്ടിക്കുമായി നിശ്ചിത സമയത്തിൽ തിരിച്ചെത്താത്ത പക്ഷം അയാളെ ട്രൂപിൽ നിന്ന് പുറത്താക്കുമെന്ന് ഫ്ലെച്ചർ ഭീഷണിപ്പെടുത്തുന്നു ഡ്രംസ് സ്ടിക്ക് എടുത്തു വരുന്നതിനിടയിൽ ആണ്ട്രൂവിനു അപകടം സംഭവിക്കുന്നു ചോരയൊലിക്കുന്ന മുറിവുമായി മത്സരത്തിൽ പങ്കെടുക്കുന്ന അയാൾക്ക്‌ മത്സരം പൂർത്തീകരിക്കാൻ സാധിച്ചില്ല ഇതിനെ തുടർന്ന് ഉണ്ടാവുന്ന സംഘർഷത്തെ തുടർന്ന് അവർ രണ്ടു പേരും സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെടുന്നു. ഒരേ സമയം പ്രതിഭയുടെ വിളയാട്ടവും കണിശതയുടെ പര്യായവും ക്രൂരതയുടെ മുഖവും ആയ അതിസങ്കീർണ്ണമായമായ ഫ്ലെച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച simmons ൻറെ പ്രകടനമാണ് ചിത്രത്തിന്റെ നേടും തൂൺ ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും simmons കഥാപാത്രമായി ജീവിക്കുകയായിരുന്നു സംഗീതത്തിന്റെ പൂർണതക്കായുള്ള അയാളുടെ ഓരോ ശ്രമവും അയാൾ സ്വയം ന്യായീകരിക്കുന്നുണ്ട്‌ അതെ സമയം അയാളുടെ പ്രവർതികളും പെരുമാറ്റവും മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ചിത്രം പറയുന്നു ഓരോ നിമിഷവും നിറഞ്ഞു നിൽക്കുന്ന അതി മനോഹരമായ ജാസ് സംഗീതം ശ്രവ്യ സുന്ദരമാണ് ആ വർഷത്തെ മികച്ച സഹ നടനുള്ള ഓസ്കാർ അർഹിക്കുന്ന അന്ഗീകാരമായി സിമ്മൻസ്സിനെ തേടി എത്തി ആണ്ട്രൂ വിനെ അവതരിപ്പിച്ച Miles Teller ൻറെ പ്രകടനവും എടുത്തു പറയേണ്ടതാണ് സംവിധായകൻ Damien Chazelle തന്റെ കുട്ടിക്കാലത്തെ അനുഭവത്തെ ആധാരമാക്കിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് .

അഭിനേതാക്കൾ

അവലംബം

  1. "WHIPLASH (15)". British Board of Film Classification. August 5, 2014. Archived from the original on 2014-11-13. Retrieved November 12, 2014.
  2. The Daily Beast
  3. The Los Angeles Times
  4. "Whiplash (2014)". Box Office Mojo. Retrieved December 30, 2014.
  5. http://www.boxofficemojo.com/movies/?page=intl&id=whiplash.htm
  6. "Sundance Film Festival 2014 opens with premiere of 'Whiplash,' Damien Chazelle's tale of a brutal drumming instructor and his protege". Retrieved January 18, 2014.
  7. "Sundance Film Festival opens with premiere of 'Whiplash'". Retrieved January 18, 2014.
  8. "Sundance Film Fest opens with 'Whiplash' premiere". Retrieved January 18, 2014.
  9. Horn, John (January 16, 2014). "Sundance 2014: Sony grabs international rights to 'Whiplash'". Los Angeles Times. Tribune Company. Retrieved January 19, 2014.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya