വിബ്ജിയോർ അന്താരാഷ്ട്ര ചലച്ചിത്രമേള
തൃശ്ശൂരിൽ നടത്തിവരുന്ന ഹ്രസ്വചലച്ചിത്രമേളയാണ് വിബ്‌ജിയോർ അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേള. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വോത്തരചലച്ചിത്രങ്ങളാണ് 5 ദിവസം നീളുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.സാമൂഹികപ്രശ്നങ്ങൾക്കു നേർക്ക് തിരിച്ചുവച്ച ദർപ്പണമായാണ് സംഘാടകർ ഇതിനെ വിഭാവനം ചെയ്യുന്നത്.ചലച്ചിത്രമേളയോടൊപ്പം നടത്തുന്ന സാംസ്കാരിക സാമൂഹിക പ്രതിഭകൾ സംഗമിക്കുന്ന ചർച്ചകളും സംവാദങ്ങളും മേളയുടെ സവിശേഷ ഘടകമാണ്. 2006-ൽ ആരംഭിച്ച വിബ്‌ജിയോർ ചലച്ചിത്രക്കൂട്ടായ്മ (vibgyor film collective)ആണ് വിബ്ജിയോർ ചലച്ചിത്രമേളയുടെ സംഘാടകർ. ഇത് പരീക്ഷകർക്കൊരു പുത്തൻ ആവിഷ്കരണവേദിയും,പയറ്റിത്തെളിഞ്ഞവർക്ക് യോജ്യമായൊരു പ്രദർശനവേദിയുമാണ്.വിദ്യാർത്ഥികളുടേതുൾപ്പടെ മികച്ച ചിത്രങ്ങൾ ഇവിടെ വർഷം തോറും പ്രദർശിപ്പിക്കുന്നു. വിബ്ജിയോർ ചലച്ചിത്രക്കൂട്ടായ്മലക്ഷ്യങ്ങൾ
ചലച്ചിത്രപാക്കേജുകൾസ്വത്വങ്ങളും വൈവിധ്യങ്ങളും എന്ന കാഴ്ചപ്പാടിലൂന്നിയ മൂന്നു തരം പാക്കേജുകളാണ് വിബ്‌ജിയോർ ചലചിത്രമേളയിലുള്ളത് 1. വർഷം തോറുമുള്ള മുഖ്യ വിഷയംഇത് ഓരോ വർഷവും മാറിക്കൊണ്ടിരിക്കും . താഴെപ്പറയുന്നവയായിരുന്നു ഓരോ വർഷവും വിബ്‌ജിയോറിന്റെ മുഖ്യ വിഷയങ്ങൾ
2. വിബ്ജിയോർ പാക്കേജ്മഴവില്ലിന്റെ ഏഴുവർണ്ണങ്ങൾ പോലെ വിബ്‌ജിയോർ പാക്കേജിന്റെ ഏഴ് ഉപവിഭാഗങ്ങൾ താഴെപ്പറയുന്നവയാണ്.
3. കേരളസ്പെൿട്രംകേരളത്തിൽ നിന്നുള്ള ഹ്രസ്വ ചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും വേണ്ടിയുള്ള പാക്കേജാണ് ഇത് . ഈ വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങളുടെ സംവിധായകർക്ക് അവരുടെ അടുത്ത ചിത്രത്തിന് ചെറിയ സഹായധനം വിബ്‌ജിയോർ ചലചിത്രക്കൂട്ടായ്മ നൽകുന്നുണ്ട് വിബ്ജിയോർ 2011വിബ്ജിയോർ ചലച്ചിത്രമേള ജനുവരി 12 മുതൽ 16 വരെയാണ് നടന്നത്.ആനന്ദ് പട്‌വർദ്ധൻ ആണ് 2011 ലെ ചലചിത്രമേളയുടെ ഡയറക്ടർ .അന്തരിച്ച സി.ശരത്ചന്ദ്രൻ എന്ന പ്രമുഖ ഹ്രസ്വചലച്ചിത്രസംവിധായകന്റെ സ്മരണാഞ്ജലിയായാണ് 2011 ലെ മഴവിൽമേള നടന്നത്. ‘രാഷ്ട്രീയ ചലചിത്രനിർമ്മാണവും മാധ്യമആക്റ്റിവിസവും ദക്ഷിണേഷ്യയിൽ' എന്നതാണ് മുഖ്യ വിഷയം പുറത്തേയ്ക്കുള്ള കണ്ണികൾViBGYOR Film Festival എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia