വിഭക്തവ്യക്തിത്വം (Dissociative identity disorder അഥവാ Multiple Personality Disorder or Split Personality)[7] എന്നാൽ ഒരു വ്യക്തിയിൽ തന്നെ രണ്ടോ അതിലധികമോ വ്യത്യസ്ത വ്യക്തിത്വങ്ങൾ നിലനിൽക്കുന്ന ഒരു മാനസിക വൈകല്യമാണ് . [3] ഈ തകരാറുളളവർക്ക് സാധാരണ ഓർമ്മപ്രശ്‌നങ്ങൾ കൂടാതെ, ഓർമ്മയിലെ വിടവുകൾ അനുഭവപ്പെടാറുണ്ട്. [3][5] വ്യക്തിയുടെ പെരുമാറ്റത്തിൽ വിവിധ വ്യക്തിത്വാവസ്ഥകൾ വിട്ടുവിട്ട് കാണപ്പെടാം [3] ഈ തകരാറുളളവർക്ക്, ആഘാതാനന്തര മനക്ലേശം(post-traumatic stress disorder), വ്യക്തിത്വ വൈകല്യങ്ങൾ (പ്രത്യേകിച്ച് അതിർരേഖ, അവഗണന ), വിഷാദം, ലഹരിവസ്തുക്കളുടെ ഉപയോഗം, പരിവർത്തന തകരാറുകൾ, ശാരീരികക്ലേശം, ഭക്ഷണ ക്രമക്കേടുകൾ, ചിന്താ, ഉറക്ക തകരാറുകൾ എന്നീ അവസ്ഥകൾ ഉണ്ടാകാറുണ്ട്. [3] കൂടാതെ സ്വയം ദ്രോഹം, അപസ്മാരം മൂലമല്ലാത്ത ശരീരസ്തംഭനം, ഓർമ്മക്കുറവുള്ള പിൻകാലസ്മൃതി, ഉത്കണ്ഠാ അസ്വസ്ഥതകൾ, ആത്മഹത്യ എന്നിവയും സാധാരണമാണ്. [8]
കുട്ടിക്കാലത്തെ പീഢനം, ആഴത്തിലുളള മാനസികാഘാതങ്ങൾ എന്നിവയുമായി വിഭക്തവ്യക്തിത്വം ബന്ധപ്പെട്ടിരിക്കുന്നു. [3]:294[4] ഏകദേശം 90% കേസുകളിലും, കുട്ടിക്കാലത്തെ അവഗണനയുടെയോ ദുരുപയോഗത്തിന്റെയോ ചരിത്രമുണ്ട്, മറ്റ് ചില കേസുകൾ കുട്ടിക്കാലത്തെ ചികിത്സാഅനുഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. [3] ജനിതകവും ജീവശാസ്ത്രപരവുമായ ഘടകങ്ങളും ഒരു പങ്കു വഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. [5][9]
ചികിത്സയിൽ സാധാരണയായി മാനസികപിന്തുണയും മാനസികചികിത്സയും ഉൾപ്പെടുന്നു. [4] സ്ത്രീകളിൽ പുരുഷന്മാരേക്കാൾ ഈ പ്രശ്നം ആറിരട്ടി കൂടുതലാണ് കണ്ടെത്തിയിട്ടുളളത്. [5] 20-ആം നൂറ്റാണ്ടിന്റെ അവസാന പകുതിയോടുകൂടി കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. [5]
നിർവചനങ്ങൾ
വിഭക്തവ്യക്തിത്വം ഉൾപ്പെടെയുള്ള വിയുക്തമാനസിക പ്രശ്നങ്ങൾക്ക് അടിവരയിടുന്ന പൊതുവായി അംഗീകരിക്കപ്പെട്ട പദമാണ് വിയുക്തമാസികാവസ്ഥ. [10]
ശ്രദ്ധതകരാറുകൾ മുതൽ ഓർമ്മയിലെ ഭംഗങ്ങൾ വരെയുളള വിവിധ അനുഭവങ്ങൾ വിയുക്തമനസിൻ്റെ പ്രത്യേകതകളാണ്.
ഡിഐഡി ഉളളവർ കുട്ടിക്കാലത്ത് ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗം അനുഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [4] ഈ റിപ്പോർട്ടുകളുടെ കൃത്യത തർക്കവിഷയമാണ്. [12] അമിത മാനസികസമ്മർദ്ദം, ഗുരുതരമായ അസുഖം അല്ലെങ്കിൽ കുട്ടിക്കാലത്തെ മറ്റ് ആഘാതകരമായ സംഭവങ്ങൾ എന്നിവയും ഡിഐഡി യുടെ കാരണങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [4][13] കുട്ടിക്കാലത്തെ കഠിനമായ ലൈംഗികമോ ശാരീരികമോ മാനസികമോ ആയ ആഘാതം രോഗവികാസത്തിന് കാരണമായതായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്; മാനസികാഘാതം ഉണ്ടാക്കിയ ഹാനികരമായ സംഭവങ്ങളുടെ ഓർമ്മ ബോധമനസ്സിൽ നിന്നും മാറി, വ്യത്യസ്തമായ ഓർമ്മകളും വികാരങ്ങളും പെരുമാറ്റങ്ങളുമുളള ഇതര വ്യക്തിത്വങ്ങൾ അയാളിൽ രൂപപ്പെടുന്നു. [14] തീവ്രമായ സമ്മർദ്ദമോ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളോ ആണ് വിഭക്തവ്യക്തിത്വത്തിന് കാരണം. മുതിർന്നവരിൽ ആഘാതാനന്തരമാനസികസംഘർഷം വിഭക്തവ്യക്തിത്വത്തിലേയ്ക്ക നയിക്കുമ്പോൾ, കുട്ടികളിൽ അവർ വിവിധ സംഭവങ്ങളെ നേരിടാൻ ഉപയോഗിക്കുന്ന ഭാവനകളാകാം വിഭക്തവ്യക്തിത്വത്തിലേയ്ക്ക് അവരെ നയിക്കുന്നത്. [15] കുട്ടിക്കാലത്തെ ദുരുപയോഗം, ബന്ധങ്ങളിലെ വിള്ളൽ, സാമൂഹിക പിന്തുണയില്ലായ്മ എന്നിവയാണ് ഡിഐഡിയുടെ മുഖ്യകാരണങ്ങൾ. [16][non-primary source needed]
രോഗനിർണയം
ആദ്യത്തെ വ്യക്തിത്വവ്യതിയാനത്തിൻ്റെ ശരാശരി പ്രായം മൂന്ന് വയസ്സാണെങ്കിലും കുട്ടികളിൽ ഡിഐഡി വളരെ അപൂർവമായി മാത്രമേ കണ്ടെത്തിയിട്ടുളളു. [17] ഒരു വ്യക്തിക്ക് ഓർമ്മഭ്രംശം സംഭവിക്കുകയും രണ്ടോ അതിലധികമോ വ്യത്യസ്തമായ വ്യക്തിത്വ അവസ്ഥകൾ അയാളെ നിയന്ത്രിക്കുന്നതായും കണ്ടെത്തിയാൽ മാത്രമേ അയാൾക്ക് വിഭക്തവ്യക്തിത്വം ഉണ്ടെന്ന് വിധിക്കാനാകൂ. മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ മരുന്നുകൾ എന്നിവ മൂലമുണ്ടാകുന്ന ഓർമ്മഭ്രംശങ്ങൾ ഇതിൽപെടില്ല. [3] ക്ലിനിക്കൽ മൂല്യനിർണ്ണയം, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള അഭിമുഖങ്ങൾ, മറ്റ് അനുബന്ധ സാമഗ്രികളുടെ പരിഗണന എന്നിവയിലൂടെ ഒരു സൈക്യാട്രിസ്റ്റ് അല്ലെങ്കിൽ സൈക്കോളജിസ്റ്റ് ആണ് രോഗനിർണയം നടത്തുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത അഭിമുഖങ്ങളും ( SCID-D പോലുള്ളവ) വ്യക്തിത്വ വിലയിരുത്തൽ ഉപകരണങ്ങളും ഇതിനായി ഉപയോഗിച്ചേക്കാം. [18] രോഗലക്ഷണങ്ങളിൽ ഭൂരിഭാഗവും സ്വയം റിപ്പോർട്ടിനെ ആശ്രയിച്ചുള്ളതും പ്രത്യക്ഷത്തിൽ കാണപ്പെടുന്നയും നിരീക്ഷിക്കാൻ കഴിയാത്തതുമായതിനാൽ, രോഗനിർണയം ഒരു പരിധിവരെ ധാരണാസ്പദമാണ്. [19][20][21]
ചികിത്സ
അവബോധപെരുമാറ്റ ചികിസ്ത (CBT), [6][16] ഉൾക്കാഴ്ച അധിഷ്ടിത ചികിത്സ, [19] വൈരുധ്യാത്മക പെരുമാറ്റ ചികിത്സ (DBT), ഹിപ്നോചികിത്സ, ഐ മൂവ്‌മെന്റ് ഡിസെൻസിറ്റൈസേഷൻ ആൻഡ് റീപ്രോസസിംഗ് (EMDR) എന്നിവ ഉൾപ്പെടെയുള്ള മാനസികചികിത്സാ സങ്കേതങ്ങളുടെ മിശ്രിതമാണ് സാധാരണ ചികിത്സാ രീതികളിൽ ഉൾപ്പെടുന്നത്. . [22]
↑"Dissociative identity disorder: An empirical overview"(PDF). Australian and New Zealand Journal of Psychiatry. 48 (5): 402–417. 2014. doi:10.1177/0004867414527523. ISSN1440-1614. PMID24788904. DID treatment outcome has been systematically studied for three decades via case studies, case series, cost-efficacy studies, and naturalistic outcome studies with follow-ups as long as 10 years (e.g. Coons and Bowman, 2001 ... Research indicates that therapy utilising a phasic trauma treatment model consistent with expert consensus guidelines is beneficial to DID individuals (Brand et al., 2009c; International Society for the Study of Trauma and Dissociation... Treatment was associated with reductions in diagnoses of comorbid axis I and II disorders, suicidality and substance abuse; improvements were maintained at two-year followup (Brand et al., 2009c; ... The phasic model of DID treatment involves patients working towards establishing safety and stability in Stage 1. Some DID patients may lack interest in, and/or the psychological or practical resources for, moving beyond Stage 1. The consistency between these experts' recommendations, those described in the ISSTD Treatment Guidelines (2011), and the interventions documented in the Treatment of Patients with Dissociative Disorders (TOP DD) study (Brand et al., 2009b) suggest that a standard of care for the treatment of DID is emerging... The longitudinal international TOP DD study ... prospectively assessed treatment response from 230 DID patients and their therapists from 19 countries, across four data collection points over 30 months (Brand et al., 2009c, 2013). Overtime, patients showed statistically significant reductions in dissociation, PTSD, distress, depression, hospitalisations, suicide attempts, self-harm, dangerous behaviours, drug use and physical pain, as well as higher Global Assessment of Functioning scores (Brand et al., 2013).Even participants with the highest levels of dissociation and the most severe depression showed improvement over time (Engelberg and Brand, 2012; Stadnik and Brand, 2013)... Only 1.1% of patients showed worsening over more than one data collection point, a rate that compares favourably to the 5-10% of general patients who show worsening symptoms during treatment (Hansen et al., 2002). The consistency of statistical improvement across a range of symptoms and adaptive functioning strongly suggests that treatment contributed to improvements.
↑Sar, V. (2011). "Epidemiology of Dissociative Disorders: An Overview"(PDF). Epidemiology Research International. 2011: 1–9. doi:10.1155/2011/404538. [§1, Introduction, p.1] Most of the published clinical case series are focused on chronic and complex forms of dissociative disorders. Data collected in diverse geographic locations such as North America [2], Puerto Rico [3], Western Europe [4], Turkey [5], and Australia [6] underline the consistency in clinical symptoms of dissociative disorders. These clinical case series have also documented that dissociative patients report highest frequencies of childhood psychological trauma among all psychiatric disorders. Childhood sexual (57.1%–90.2%), emotional (57.1%), and physical (62.9%–82.4%) abuse and neglect (62.9%) are among them (2–6).{{cite journal}}: CS1 maint: unflagged free DOI (link)