വിമൻസ് കോളേജ് ഹോസ്പിറ്റൽ
വിമൻസ് കോളേജ് ഹോസ്പിറ്റൽ കാനഡയിലെ ഒണ്ടാറിയോയിലെ ടോറോണ്ടോ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു അധ്യാപന ആശുപത്രിയാണ്. നിരവധി പ്രധാന ആശുപത്രികൾ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി അവന്യൂവിന്റെ ഒരു വിഭാഗമായ ഹോസ്പിറ്റൽ റോയുടെ വടക്കേയറ്റത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് നിലവിൽ ഒരു സ്വതന്ത്ര ആംബുലേറ്ററി കെയർ ആശുപത്രിയായി പ്രവർത്തിക്കുന്നു. ചീഫ് ഓഫ് സ്റ്റാഫ് ഡോ. ഷീല ലാറെഡോയും ഫിസിഷ്യൻ ഇൻ ചീഫ് ഡോ. പോള ഹാർവിയുമാണ്. വിമൻസ് കോളേജ് ഹോസ്പിറ്റൽ സ്ത്രീകളുടെ ആരോഗ്യം, സ്ത്രീകളുടെ ആരോഗ്യവിഷയങ്ങളിൽ ഗവേഷണം, ആംബുലേറ്ററി പരിചരണം എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകാരോഗ്യ സംഘടന നിയോഗിച്ച പശ്ചിമാർദ്ധഗോളത്തിലെ സ്ത്രീകളുടെ ആരോഗ്യത്തിനുള്ള ഏക സഹകരണ കേന്ദ്രമായി ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.[1] വിമൻസ് കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വിമൻസ് കോളേജ് ഹോസ്പിറ്റൽ ഫൗണ്ടേഷൻ, സ്ത്രീകളുടെ ആരോഗ്യ, ജീവിതശൈലി പ്രശ്നങ്ങളെക്കുറിച്ചുള്ള ദ്വിഭാഷാ ഉപഭോക്തൃ വെബ്‌സൈറ്റായ വിമൻസ് ഹെൽത്ത് മാറ്റേഴ്‌സ് എന്നിവയുമായി വിമൻസ് കോളേജ് ഹോസ്പിറ്റൽ ബന്ധപ്പെട്ടിരിക്കുന്നു. ചരിത്രംവിമൻസ് കോളേജ് ഹോസ്പിറ്റൽ 1883-ൽ വുമൺസ് മെഡിക്കൽ കോളേജായാണ് ആരംഭിച്ചത്. 1883 ജൂൺ 13-ന്, കാനഡയിൽ വൈദ്യശാസ്ത്രം പരിശീലിക്കാൻ ലൈസൻസ് നേടിയ രണ്ടാമത്തെ സ്ത്രീയായ ഡോ. എമിലി സ്റ്റോ (1831-1903)[2] ടോറോണ്ടോ വിമൻസ് സഫ്‌റേജിൽ നടന്ന ഒരു മീറ്റിംഗിലേക്ക് ഒരു കൂട്ടം അനുയായികളെ നയിച്ചു. "സ്ത്രീകൾക്ക് മെഡിക്കൽ വിദ്യാഭ്യാസം ഒരു അംഗീകൃത ആവശ്യകതയാണെന്നും അതിനാൽ അത്തരം നിർദ്ദേശങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും" ഈ കൂട്ടായ്മ പ്രസ്താവിച്ചു. ഇത്തരമൊരു സ്‌കൂൾ സ്ഥാപിക്കുന്നത് പൊതു ആവശ്യമാണെന്നും സമൂഹത്തിന്റെ താൽപ്പര്യങ്ങൾ മുൻനിർത്തിയുമാണെന്ന് അവർ കൂട്ടിച്ചേർത്തു.[3] ഈ മീറ്റിംഗിന് ശേഷം ഏകദേശം ആറുമാസത്തിനുള്ളിൽ, 1883 ഒക്ടോബർ 1-ന് അക്കാലത്തെ ടൊറോണ്ടോ മേയർ എ.ആർ. ബോസ്വെൽ വുമൺസ് മെഡിക്കൽ കോളേജ് ഔദ്യോഗികമായി തുറന്നു.[4] അവലംബം
|
Portal di Ensiklopedia Dunia