വിറ്റ്നി ഹ്യൂസ്റ്റൺ
ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, സംഗീതസംവിധായകയും, നടിയും, മോഡലും ആയിരുന്നു വിറ്റ്നി എലിസബത്ത് ഹ്യൂസ്റ്റൺ (ജനനം: 9 ഓഗസ്റ്റ്).2009 ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് പ്രകാരം ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയിട്ടുള്ള കലാകരിയാണ് വിറ്റ്നി.[1]എക്കാലത്തെയും മികച്ച ഗായികമാരിൽ ഒരാളായ ഇവർ ദ വോയ്സ്' എന്നാണ് അറിയപെടുന്നത്. ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിക്കപ്പെട്ടിട്ടുള്ള കലാകാരികളിൽ ഒരാളായ വിറ്റ്നി ഏകദേശം 20 കോടിയോളം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.[2][3] ജീവിതരേഖ1963 ആഗസ്ത് ഒമ്പതിന് ന്യൂജേഴ്‌സിയിലെ നെവാർക്കിൽ ജനിച്ച വിറ്റ്‌നി 1977ൽ പതിനാലാമത്തെ വയസ്സിലാണ് പ്രൊഫഷണൽ ഗായികയാകുന്നത്. പിന്നീടങ്ങോട്ട് വിറ്റ്‌നിയുടെ കാലമായിരുന്നു. ബോഡിഗാർഡ്, വെയ്റ്റിങ് റ്റു എക്സെയിൽ തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. മയക്കുമരുന്നിന് അടിമയായിരുന്ന വിറ്റ്‌നിയെ 2012 ഫെബ്രുവരി 11ന് പുലർച്ചെ നാല് മണിയോടെ ഹോട്ടൽ മുറിയിൽ മരിച്ചതായി കണ്ടെത്തി. അവലംബം
|
Portal di Ensiklopedia Dunia